സാക്ഷിമൊഴി പഠിപ്പിക്കാൻ അവകാശമുണ്ട്, ശബ്ദരേഖ പുറത്തുവിട്ട അന്വേഷണ സംഘത്തിന്റെ നടപടി നിയമലംഘനം, ഫോണ്‍ ശബ്ദരേഖ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നൽകിയതിൽ അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ ബാർകൗൺസിൽ...!

നടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗം അഭിഭാഷകരുടെ ഫോണ്‍ ശബ്ദരേഖ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്കിയ അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടിയിൽ ബാർകൗൺസിൽ രംഗത്ത്. ഇന്ത്യന്‍ തെളിവു നിയമപ്രകാരം അഭിഭാഷകനും കക്ഷികളും തമ്മിലുള്ള സംഭാഷണത്തിനു സംരക്ഷണമുണ്ട്. ഇതു മറികടന്ന് ശബ്ദരേഖ പുറത്തുവിട്ട അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകന്‍ വി. സേതുനാഥ് നല്കിയ പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേരള ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് കെ.എന്‍. അനില്‍കുമാര്‍ വ്യക്തമാക്കി.
സാക്ഷിയെ മൊഴി പഠിപ്പിക്കുന്നതടക്കമുള്ള അഭിഭാഷകരുടെ ശബ്ദരേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശബ്ദരേഖ പുറത്തുവിട്ട അന്വേഷണ സംഘത്തിന്റെ നടപടി നിയ മലംഘനമാണെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.ദിലീപിന്റെ സഹോദരന്‍ പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന അനൂപും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍പിള്ളയും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്തു വന്നിരുന്നു. ദിലീപിന് ജയിലില്‍ നിന്ന് പള്‍സര്‍ സുനി അയച്ച കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നല്‍കണമെന്നാണ് ദിലീപിന്റെ അഭിഭാഷകനായ ബി. രാമന്‍പിള്ള അനൂപിനെ പഠിക്കുന്നത്.
അതിന് പിന്നാലെ അനൂപും മറ്റൊരു അഭിഭാഷകനായ ഫിലിപ് ടി. വര്‍ഗീസും തമ്മിലുള്ള ശബ്ദരേഖ പുറത്തുവന്നു.നടി മഞ്ചു വാര്യര്‍ക്കെതിരെ മൊഴി നല്‍കണമെന്നതുള്‍പ്പെടെ, ദിലീപിന്റെ സഹോദരനും പ്രോസിക്യൂഷന്‍ സാക്ഷിയുമായ അനൂപിന് ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ് ടി. വര്‍ഗീസ് നിര്‍ദ്ദേശം നല്‍കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ദിലീപ് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിനു തെളിവായാണ് പ്രോസിക്യൂഷന്‍ ഈ ശബ്ദരേഖ കോടതിക്ക് കൈമാറിയത്.മഞ്ചു മദ്യപിക്കാറുണ്ടോയെന്ന് അഭിഭാഷകന്‍ ചോദിക്കുമ്പോള്‍ എനിക്കറിയില്ല, ഞാന്‍ കണ്ടിട്ടില്ല എന്നായിരുന്നു അനൂപിന്റെ മറുപടി. മഞ്ചു മദ്യപിക്കുമെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്നാണ് അഭിഭാഷകന്‍ പറഞ്ഞു പഠിപ്പിക്കുന്നത്.
മഞ്ചു പലവട്ടം മദ്യപിച്ച് വീട്ടില്‍ വന്നിട്ടുണ്ട്. വീട്ടില്‍ എല്ലാവര്‍ക്കും അതറിയാം. ഇക്കാര്യം ചേട്ടനുമായി സംസാരിച്ചു. ചേട്ടന്‍ നോക്കാമെന്നല്ലാതെ ഒന്നും പറഞ്ഞില്ല. ഇതുസംബന്ധിച്ച് ചേട്ടനും ഭാര്യയും തമ്മില്‍ ഞങ്ങളുടെ മുന്നില്‍വച്ച് തര്‍ക്കമുണ്ടായിട്ടില്ല. പത്തു വര്‍ഷത്തിലേറെയായി ചേട്ടന്‍ മദ്യം തൊടാറില്ല... ഇത്തരത്തില്‍ പറയണമെന്നാണ് അഭിഭാഷകന്റെ ഉപദേശം.
https://www.facebook.com/Malayalivartha

























