കാക്കനാട് അത്താണിയില്‍ സീരിയലിലെ അണിയറ പ്രവര്‍ത്തകര്‍ വാടകയ്ക്ക് താമസിക്കുന്ന മുറിയില്‍നിന്ന് കഞ്ചാവ് കണ്ടെടുത്തു എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി.. 10,000 രൂപ കൈയോടെ തന്നാല്‍, കേസില്ലാതെ തീര്‍ക്കാമെന്ന് പോലീസുകാര്‍.. സീരിയലിലെ അണിയറ പ്രവര്‍ത്തകരെ കഞ്ചാവുകേസില്‍ കുടുക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

വളരെ ഞെട്ടിക്കുന്ന സംഭവം തന്നെയാണ് പുറത്ത് വരുന്നത്. രക്ഷിക്കേണ്ട കാര്യങ്ങൾ തന്നെ കാശിനുവേണ്ടി ശിക്ഷാകാരമായി മാറുന്ന കാഴ്ച. അത്തരത്തിൽ സമാനമായ ഒരു സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. കാക്കനാട് അത്താണിയില്‍ സീരിയലിലെ അണിയറ പ്രവര്‍ത്തകര്‍ വാടകയ്ക്ക് താമസിക്കുന്ന മുറിയില്‍നിന്ന് കഞ്ചാവ് കണ്ടെടുത്തു എന്നുപറഞ്ഞ് ആദ്യം ഭീഷണിപ്പെടുത്തി. 10,000 രൂപ കൈയോടെ തന്നാല്‍, കേസില്ലാതെ തീര്‍ക്കാമെന്ന് പോലീസുകാര്‍ പറഞ്ഞു. സീരിയലിലെ അണിയറ പ്രവര്‍ത്തകരെ കഞ്ചാവുകേസില്‍ കുടുക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷനായതോടെയാണ് സംഭവം പുറത്തറിയുന്നത്.
കഞ്ചാവുപൊതി പോലീസുകാര്‍തന്നെ കൊണ്ടുവന്നതാണെന്നും പരാതിയില്‍ പറയുന്നു. ഉച്ചയ്ക്കു വരുമ്പോള്‍ പണം സംഘടിപ്പിച്ചുവെയ്ക്കണമെന്നു പറഞ്ഞാണ് പോലീസ് മടങ്ങിയതെന്നും പരാതിയിലുണ്ട്. ഇതിനിടെ, സംഭവം തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ അറിഞ്ഞു. ഉച്ചയ്ക്ക് പോലീസ് തിരികെ മുറിയില്‍ വന്നപ്പോള്‍ എ.സി.പി.യുമെത്തി. ആഭ്യന്തര അന്വേഷണത്തില്‍ പോലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെയാണ് ഇവര്‍ക്കെതിരേ നടപടിയെടുത്തത്.
തൃക്കാക്കര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിന്റോ ഏലിയാസ്, പി.പി. അനൂപ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി.വി. ബേബി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. പ്രഥമദൃഷ്ട്യാ പോലീസുകാരുടെ ഇടപെടലില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു രണ്ടുപേരേയും സസ്‌പെന്‍ഡ് ചെയ്തത്.
https://www.facebook.com/Malayalivartha

























