ലൈംഗിക അതിക്രമം അതിജീവിച്ചവർ ഉൾപ്പെടെയുള്ള സാക്ഷികൾക്ക് ഇനി ആശങ്ക വേണ്ട; ഭയാശങ്ക കൂടാതെ കോടതിയിലെത്തി നടപടികൾ തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കാം.... അതിജീവിതകൾക്ക് വേണ്ടി കേരളത്തിലെ കോടതികളിൽ പ്രത്യേക സൗകര്യങ്ങൾ ഉടൻ! മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി
ലൈംഗിക അതിക്രമം അതിജീവിച്ചവർ ഉൾപ്പെടെയുള്ള സാക്ഷികൾക്ക് ഇനിമുതൽ യാതൊരുവിധ ആശങ്കയും വേണ്ട. ഭയാശങ്ക കൂടാതെ തന്നെ കോടതിയിലെത്തി നടപടികൾ അതോടൊപ്പം തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്നതാണ്. അതിജീവിതകൾക്ക് വേണ്ടി കേരളത്തിലെ കോടതികളിൽ പ്രത്യേക സൗകര്യങ്ങൾ ഉടൻ നിലവിൽ വരുന്നതാണ്. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ ഹൈക്കോടതി പുറപ്പെടുവിച്ചതായി റിപ്പോർട്ട്.
അതേസമയം കോടതിമുറിയിൽ പ്രതിയുമായി മുഖാമുഖം വരാതിരിക്കാൻ സാക്ഷികൾക്ക് ഓഡിയോ വിഡിയോ സജ്ജീകരണങ്ങളുള്ള മുറി, കാത്തിരിപ്പ് മേഖല തുടങ്ങിയവയും ഉണ്ടാകുന്നതാണ്. 18 വയസ്സിനു താഴെയുള്ളവർ, ലൈംഗിക അതിക്രമത്തിന് ഇരയായവർ തുടങ്ങിയവരാണു ദുർബല വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ കാത്തിരിപ്പ് മേഖലയിൽ സാക്ഷികൾക്ക് ഉണ്ടാകുന്ന ഉത്കണ്ഠ അകറ്റാൻ പുസ്തകങ്ങൾ, കളിക്കോപ്പുകൾ, ടിവി, വരയ്ക്കാനും നിറം നൽകാനും വസ്തുക്കൾ തുടങ്ങിയവയും നൽകുന്നതായിരിക്കും.
അതോടൊപ്പം തന്നെ എല്ലാ ജില്ലകളിലും വൾനറബിൾ വിറ്റ്‌നസ് ഡിപോസിഷൻ സെന്റർ (വിഡബ്ല്യുഡിസി) സ്ഥാപിക്കണമെന്ന സുപ്രീം കോടതി നിർദേശത്തിന്റെ ഭാഗമായാണു കേരളത്തിലും ഇത്തരത്തിൽ നടപ്പാക്കാൻ ഒരുങ്ങുന്നത്. ദുർബലരായ സാക്ഷികളുടെ കുടുംബാംഗങ്ങൾ, പിന്തുണയ്ക്കുന്നവർ തുടങ്ങിയവർക്ക് മാത്രമാകും കാത്തിരിപ്പു മുറിയിൽ പ്രവേശനം ഉണ്ടാകുക. സാക്ഷി പറയാനായി മോണിറ്ററുകളും സ്‌ക്രീനുകളും മുറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും.
കൂടാതെ അപരിചിതത്വം മാറ്റാനായി കോടതിയുടെ സ്ഥല വിന്യാസം ഉൾപ്പെടെ മനസ്സിലാക്കാനും മറ്റുമായി വിചാരണയ്ക്കു മുൻപ് കോടതി സന്ദർശിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രതിയുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ പ്രശ്‌നം, തെളിവെടുപ്പുമായി ബന്ധപ്പെട്ട ഉത്കണ്ഠ തുടങ്ങിയവ ജഡ്ജി ഉൾപ്പെടെയുള്ളവരുമായി ഹാജരാകുന്നതിനു മുൻപ് പങ്കുവയ്ക്കാനും അവസരം ഒരുക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























