പത്മ സരോവരത്തില്‍ കട്ട കലിപ്പ്... മഞ്ജുവിനെ പറഞ്ഞതിന് കൈയോടെ കിട്ടി... ഉറ്റവരില്ലാത്ത ദിലീപ് ഒറ്റയ്ക്ക്

മദ്യപാനിയാണെന്നും വിവാഹേതര ബന്ധത്തിന് ഉടമയാണെന്നും പറഞ്ഞ് മഞ്ജു വാര്യരെ അപമാനിച്ച ദിലീപിന് വീടിനുള്ളില്‍ കുരുക്ക്. ഒരു ഉറ്റബന്ധുവാണ് ദിലീപുമായി മാനസികമായി അകന്നത്. രണ്ടു ദിവസമായി ഉറ്റ ബന്ധു ദിലീപിനോടും കാവ്യയോടും സംസാരിക്കാറില്ല.എന്നാല്‍ അവര്‍ മഞ്ജുവും തമ്മില്‍ പലവട്ടം ഫോണില്‍ ബന്ധപ്പെട്ടതായാണ് മനസിലാക്കുന്നത്.
മഞ്ജു വാര്യര്‍ മദ്യപിക്കുമെന്നും ശ്രീകുമാര്‍ മേനോനുമായി ബന്ധമുണ്ടെന്നും കോടതിയില്‍ മൊഴി നല്‍കണമെന്ന അഭിഭാഷകന്റെ ഫോണ്‍ സന്ദേശം പുറത്തു വന്നതിനെ തുടര്‍ന്നാണ് ബന്ധു മാനസിക പ്രയാസത്തിലായത്. ദിലീപ് എന്തൊക്കെ മഞ്ജുവിനെ പറഞ്ഞാലും അവരെ സ്വഭാവദൂഷ്യക്കാരിയായി മുദ്രകുത്തിയതിലാണ് ഇവര്‍ക്ക് സങ്കടം. ഇത് തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലന്ന് അവര്‍ പറഞ്ഞതായി വിവരം ലഭിച്ചു.
മഞ്ജുവിനെ മോശക്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമത്തിന് ദിലീപിന്റെ പിന്തുണയുണ്ടെന്ന വിശ്വാസത്തിലാണ് ഉറ്റ ബന്ധു . വീട്ടില്‍ ദിലീപിനെതിരെ ആദ്യമായാണ് എതിര്‍ശബ്ദം ഉയരുന്നത്. പുറത്ത് എന്തെല്ലാം പ്രശനങ്ങള്‍ ഉണ്ടായാലും പത്മ സരോവരത്തില്‍ ദിലീപിന് വിഷമങ്ങള്‍ ഉണ്ടായിരുന്നില്ല. അതാണിപ്പോള്‍ ഇല്ലാതായത്. ഇത് കൂടി സംഭവിച്ചതോടെ ദിലീപ് മാനസികമായി തകര്‍ന്നു. തനിക്ക് കോണ്‍ഫിഡന്‍സ് നഷ്ടമായതായി അദ്ദേഹം അടുത്ത സുഹൃത്തുക്കളെ അറിയിച്ചു. ഉറ്റ ബന്ധുവിന്റെ കലിപ്പ് ദിലീപിന് താങ്ങാനാവുന്നില്ല. അവര്‍ ഒന്നും മിണ്ടുന്നില്ല. അതാണ് ദിലീപിനെ വേദനിപ്പിക്കുന്നത്. മഞ്ജു മദ്യപിക്കുമെന്ന് താന്‍ അഭിഭാഷകനോട് പറഞ്ഞിട്ടില്ലെന്ന് ദിലീപ് ആണയിടുന്നു.എന്നാല്‍ ദിലീപ് ജീവന് തുല്യം സ്‌നേഹിക്കുന്ന ആ വ്യക്തി ഒന്നും വിശ്വസിക്കുന്നില്ല. ദിലീപിനോടും കാവ്യയോടും സംസാരിക്കുന്നേയില്ല. ആ വീട്ടില്‍ പൊട്ടിച്ചിരികള്‍ ഉയരുന്നില്ല. ശ്മശാന മൂകത മാത്രം.
നടി ആക്രമിക്കപ്പെട്ട കേസില്‍ എങ്ങനെ മൊഴി നല്‍കണമെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപിനെ അഭിഭാഷകന്‍ പറഞ്ഞു പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖയാണ് ഇത്തരത്തില്‍ കുഴപ്പിച്ചത്. നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്നു അനൂപ്. നടിയെ ആക്രമിച്ച കേസിന്റെ വിസ്താരത്തില്‍ എങ്ങനെ മൊഴി നല്‍കണമെന്നാണ് പഠിപ്പിക്കുന്നത്. കേസില്‍ വിചാരണ അട്ടിമറിച്ചതിന്റെ സുപ്രധാന തെളിവാണ് ശബ്ദരേഖയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ശബ്ദരേഖ ചോര്‍ന്നതോടെയാണ് ഉറ്റബന്ധു നിരാശയിലായത്. അവരെ വിഷാദത്തിലേക്ക് തള്ളിവിടാനുള്ള കഴിവ് ശബ്ദരേഖക്കുണ്ടായിരുന്നു. ദിലീപ് ഇത്രയും വൃത്തികെട്ടവനോ എന്ന് സംശയിക്കുകയാണ് ആ ഉറ്റവന്‍.
പ്രോസിക്യൂഷന്‍ സാക്ഷിയായ ഒരാളെ എങ്ങനെ മൊഴി നല്‍കണമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ പറഞ്ഞു പഠിപ്പിക്കുന്നതാണ് തെളിവായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതുവഴി നടിയെ ആക്രമിച്ച കേസിനെ അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപിന്റെ ഭാ?ഗത്തുനിന്ന് ഏതൊക്കെ വിധത്തിലുള്ള ശ്രമം ഉണ്ടായി എന്ന് സ്ഥാപിക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമിച്ചത്.
ദിലീപിന് ശത്രുക്കള്‍ ഉണ്ട് എന്ന് കോടതിയില്‍ പറയണം. ശ്രീകുമാര്‍ മേനോനും ലിബര്‍ട്ടി ബഷീറും ശത്രുവാണെന്ന് പറയണം. ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും തമ്മില്‍ അടുപ്പമുണ്ടെന്ന് പറയണം. ?ഗുരുവായൂരിലെ ഡാന്‍സ് പ്രോ?ഗ്രാമിന്റെ പേരില്‍ വീട്ടില്‍ വഴക്കുണ്ടായെന്ന് പറയണം. ഇത്തരത്തില്‍ അനൂപിനോട് അഭിഭാഷകന്‍ പറയുന്നത് ശബ്ദരേഖയിലുണ്ട്. മഞ്ജുവും ദിലീപും തമ്മില്‍ നൃത്തപരിപാടികളുടെ പേരില്‍ വഴക്ക് പതിവായിരുന്നു. മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനു മുമ്പ് ?ഗുരുവായൂരില്‍ നൃത്ത അരങ്ങേറ്റം നടന്നിരുന്നു. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമുള്ള മഞ്ജുവിന്റെ പൊതുവേദിയിലേക്കുള്ള തിരിച്ചുവരവായിരുന്നു അത്.
മഞ്ജു മദ്യപിക്കും എന്നു വേണം കോടതിയില്‍ പറയാനെന്നും അഭിഭാഷകന്‍ അനൂപിനെ പറഞ്ഞു പഠിപ്പിക്കുന്നുണ്ട്. മഞ്ജുവിനെതിരെ സ്വഭാവദൂഷ്യം ആരോപിക്കുന്നത് ദിലീപിന്റെ പതിവായിരുന്നു. തന്റെ സ്വഭാവദൂഷ്യം മറയ്ക്കാനുള്ള ദിലീപിന്റെ അടവായിരുന്നു ഇത്. ശ്രീകുമാര്‍ മേനോന്‍ ബന്ധം നാട്ടില്‍ പാട്ടാക്കിയത് ദിലീപാണ്. മദ്യപിക്കും എന്നത് പുതിയ ആരോപണമാണ്.
ചാലക്കുടിയിലെ ദിലീപിന്റെ തിയേറ്റര്‍ ഇരിക്കുന്ന സ്ഥലം സംബന്ധിച്ചും അഭിഭാഷകന്‍ സംസാരിക്കുന്നുണ്ട്. മറ്റൊന്ന് ഡ്രൈവര്‍ അപ്പുണ്ണിയെക്കുറിച്ചാണ്. അപ്പുണ്ണി ദിലീപിന്റെ സന്തത സഹചാരിയല്ല എന്ന് നിലപാടെടുക്കണമെന്നാണ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് പറഞ്ഞാല്‍, പള്‍സര്‍ സുനിയുമായുള്ള കത്തിടപാടുകള്‍ക്കും മറ്റും ഇടനില നിന്നത് അപ്പുണ്ണിയായിരുന്നു. ഇതൊക്കെത്തന്നെ പ്രോസിക്യൂഷന്‍ ഹാജരാക്കിയത് ദിലീപ് സാക്ഷികളെ സ്വാധിനിക്കുന്നു എന്ന് തെളിയിക്കാനാണ്. കേസില്‍ 20 സാക്ഷികള്‍ കൂറുമാറിയിട്ടുണ്ട്. ഈ സാക്ഷികള്‍ എല്ലാം സിനിമാ മേഖലയിലുള്ളവരാണ്. ഇവരെല്ലാം കൂറുമാറിയത് ദിലീപിന്റെ സ്വാധീനത്താലാണ് എന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത് അപ്രതീക്ഷിതമായിരുന്നു.. കേസ് വ്യാജമാണെന്നും, ഒരു വീട്ടിലിരുന്ന് സംസാരിച്ചാല്‍ അത് വധഗൂഢാലോചനയാകില്ലെന്നും തന്നെ വേട്ടയാടാനായി കെട്ടിച്ചമച്ച കേസാണെന്നും പറഞ്ഞാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കേസിന്റെ മെറിറ്റിലേക്ക് കടക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി, കേസിലെ എഫ്‌ഐആര്‍ റദ്ദാക്കില്ലെന്നും വ്യക്തമാക്കി. 'ഡിസ്മിസ്ഡ്', റദ്ദാക്കുന്നു എന്ന ഒറ്റ വാക്കിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ദിലീപും സഹോദരന്‍ അനൂപും അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും 'പദ്മസരോവരം' എന്ന വീട്ടിലിരുന്ന് ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറാണ് ഇത്തരത്തില്‍ ഒരു ഗൂഢാലോചന നടന്നുവെന്ന് നാല് വര്‍ഷത്തിന് ശേഷം ഒരു മാധ്യമത്തിലൂടെ തുറന്നുപറഞ്ഞത്. അതുകൊണ്ട് തന്നെ ഈ കേസിന്റെ ഭാവി, നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിലും പ്രധാനപ്പെട്ടതാണ്. കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിട്ടുണ്ട്. ഇതെല്ലാം കോടതി തള്ളിക്കളയുകയാണ്.
അതേ സമയം ദിലീപിന്റെ അഭിഭാഷകരുടെ ഫോണ്‍ സംഭാഷണം ചോര്‍ന്ന സംഭവത്തില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനെതിരെ ബാര്‍ കൗണ്‍സിലിന് പരാതി കിട്ടി.. ഹൈക്കോടതി അഭിഭാഷകനായ സേതുരാമനാണ് പരാതിയുമായി ബാര്‍ കൗണ്‍സിലിനെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം പ്രിവിലേജ്ഡ് കമ്മ്യൂണിക്കേഷനാണെന്നും അത് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് നിയമവിരുദ്ധമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ബാര്‍കൗണ്‍സില്‍ നിയമനടപടി സ്വീകരിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു. നടിയെ ആക്രമിച്ച കേസില്‍ രാമന്‍പിള്ളയും അദ്ദേഹത്തിന്റെ ജൂനിയര്‍ അഭിഭാഷകരും ദിലീപിനും സഹോദരന്‍ അനൂപിനോടും ഭാര്യാസഹോദരന്‍ സൂരജിനോടും സംസാരിക്കുന്നതിന്റെ ഓഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നത്.
എന്നാല്‍ ദേശീയ അംഗീകാരം ലഭിച്ച ഒരു കലാകാരിയെ അപമര്യാദയായി ചിത്രീകരിക്കുന്നതിലെ അഭംഗിയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. അവരുടെ സ്വഭാവം തേജോവധം ചെയ്യുന്ന തരത്തിലാണ് അഡ്വ. രാമന്‍പിള്ള പെരുമാറിയത്. ഇത് നിയമ ലംഘനമാണ്. അംഗീകരിക്കാന്‍ കഴിയാത്ത തെറ്റുമാണ്.
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമായിരുന്നു ദിലീപിന്റേത്. ഇവരുടെ ചെറിയ വിശേഷങ്ങള്‍ പോലും വലിയ വാര്‍ത്തയാവാറുണ്ട്. അടുത്ത കാലത്ത് നടന്‍ പുതിയ കാര്‍ സ്വന്തമാക്കിയിരുന്നു . മിനി കൂപ്പറിലുള്ള നടന്റേയും കുടുംബത്തിന്റേയും യാത്ര സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഉറ്റബന്ധുവിനെ കൂടാതെയാണ് ദിലീപും കാവ്യയും ദുബായില്‍ പോയത്. അന്നും ആരാധകര്‍ ഇക്കാര്യം അന്വേഷിച്ചിരുന്നു. ദുബായ് എക്‌സ്‌പോ കാണാനായിട്ടായിരുന്നു താരകുടുംബം ദുബായിലേക്ക് പോയത്. ചില പൊതു പരിപാടികളിലും ദിലീപ് പങ്കെടുത്തിരുന്നു. കൂടാതെ കുടുംബ സമേതം ദേ പുട്ടിന്റെ ശാഖയിലും ദിലീപ് എത്തിയിരുന്നു. ഇവിടെ നിന്നുള്ള താര കുടുംബത്തിന്റെ ചിത്രങ്ങളും വിഡീയോകളും വൈറലായിരുന്നു. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നത്. ഈ ചിത്രങ്ങളില്‍ ഒരാള്‍ വാര്‍ത്തയായിരുന്നു.
മഞ്ജുവിന്റെയും ദിലീപിന്റെയും മകള്‍ എന്ന നിലയില്‍ മീനാക്ഷിക്ക് നിരവധി ആരാധകരുണ്ട്.
മീനാക്ഷിയുടെ ഒരു മറുപടി അടുത്ത കാലത്ത് വൈറലായിയിരുന്നു. ദിലീപിന്റെ പിറന്നാള്‍ ദിനത്തില്‍ മീനാക്ഷി പങ്ക് വെച്ച പോസ്റ്റ് ആണ് വൈറലായത്.
അധികം ആരും കണ്ടിട്ടില്ലാത്ത ഒരു ചിത്രമാണ് മീനാക്ഷി സോഷ്യല്‍ മീഡിയില്‍ പങ്ക് വച്ചത്. ഈ പോസ്റ്റിലാണ് നിരവധി കമന്റ്കള്‍ വന്നത്. ദിലീപിനെ ആക്ഷേപിച്ചുള്ള നിരവധി കമന്റുകളാണ്
മകള്‍ക്ക് ലഭിക്കുന്നത്. കമന്റ്കള്‍ അതിര് വിട്ടതോടെ മീനാക്ഷിയും മറുപടിയുമായി എത്തി. അച്ഛനെ എനിക്ക് അറിയാം എന്നെ നീ പേടിപ്പിക്കേണ്ട എന്നി തുടങ്ങി നിരവധി കമന്റ്കളാണ് മീനാക്ഷി പങ്ക് വെച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മീനാക്ഷി കമന്റ്കള്‍ ഡിലീറ്റ് ചെയ്യുകയും ചെയ് തു. ഇത്തരത്തില്‍ സന്തോഷം നിറഞ്ഞ പത്മ സരോവരത്തിലാണ് ഇപ്പോള്‍ ദുഃഖം നിഴല്‍ വിരിക്കുന്നത്.
അതേ സമയം ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ഉയര്‍ന്ന ബലാത്സംഗ കേസില്‍ തത്കാലം നടപടിയുണ്ടാവില്ല.
പരാതിക്കാരി പൊലീസ് ആസ്ഥാനത്ത് എത്തി നല്‍കിയ പരാതിയാണ് വിശദ പരിശോധനകള്‍ക്കായി മാറ്റിയത്. കേസെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നുവെന്നാണ് പരാതിക്കാരിയുടെ പരാതി. വിഷയത്തില്‍ യുവതി ഡിജിപിക്ക് പരാതി നല്‍കി.
ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തുന്നുവെന്നാണ് പ്രധാന പരാതി. കേസില്‍ നിന്ന് പിന്മാറാന്‍ സ്വാധീനിക്കുന്നതായും പ്രതിയുടെ സുഹൃത്തായ ബൈജു കൊട്ടാരക്കര ചാനലുകളിലൂടെ അവഹേളിക്കുന്നുവെന്നും പരാതിയിലുണ്ട്.
ബാലചന്ദ്രകുമാറിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു. ബാലചന്ദ്രകുമാര്‍ നുണ പരിശോധനയ്ക്ക് തയാറാകണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു.
മുന്‍കൂര്‍ ജാമ്യപേക്ഷ ബാലചന്ദ്രകുമാര്‍ പിന്‍വലിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞുവെന്നും അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. പൊലീസിനെയും തൊഴിലുടമയേയും ഉപയോഗിച്ച് ഇരയെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരിയുടെ അഭിഭാഷകയും പ്രതികരിച്ചിരുന്നു. ഇതിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അഭിഭാഷക കുറ്റപ്പെടുത്തി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കണ്ണൂര്‍ സ്വദേശിനിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പീഡന പരാതി നല്‍കിയത്. സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടില്‍ വച്ച് തന്നെ പത്ത് വര്‍ഷം മുന്‍പ് പീഡിപ്പിച്ചുവെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് ആരോപണം. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തിയെന്നും അതിനാല്‍ പരാതി നല്‍കില്ലെന്നും യുവതി ആരോപിച്ചിരുന്നു. ഇപ്പോള്‍ നടിയുടെ നീതിക്ക് വേണ്ടി ബാലചന്ദ്രകുമാര്‍ രംഗത്ത് വന്നത് കണ്ടപ്പോഴാണ് ദുരനുഭവം തുറന്നുപറയാന്‍ തയ്യാറായതെന്നാണ് യുവതി പറഞ്ഞിരുന്നു.
എന്നാല്‍ ദിലീപ് ഇടപെട്ട് മനപ്പൂര്‍വ്വം കെട്ടിച്ചമച്ച പരാതിയാണിതെന്ന വാദമാണ് ബാലചന്ദ്ര കുമാര്‍ ഉയര്‍ത്തുന്നത്. ബലാത്സംഗ ആരോപണത്തിന് പിന്നില്‍ നടന്‍ ദിലീപാണെന്നും ദിലീപിനെതിരെ ആരോപണം ഉന്നയിച്ചതിനെ പ്രതികാരമായിട്ടാണ് തനിക്കെതിരെ ബലാല്‍സംഗ പരാതി നല്‍കിയതെന്നും അവര്‍ പറയുന്നു. ഇതു തന്നെയാണ് പോലീസിന്റെയും വിശ്വാസം.
തനിക്കെതിരേ ആരോപണങ്ങളുന്നയിക്കുന്നവരെ മോശമായി ചിത്രീകരിക്കുന്നത് ദിലീപിന്റെ സംഘത്തിന്റെയും അടവാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞു. തനിക്കെതിരേയും ലൈംഗിക പീഡനമടക്കമുള്ള ആരോപണങ്ങള്‍ ദിലീപ് വാദികള്‍ ഉന്നയിച്ചു. അതുപോലെ മഞ്ജു വാര്യരെയും മോശമായി ചിത്രീകരിക്കുകയാണ് ലക്ഷ്യം. മഞ്ജു മദ്യപിക്കുമെന്നും പൊതുവേദിയില്‍ വന്ന് വായില്‍ തോന്നിയത് വിളിച്ചുപറയുന്ന ആളാണെന്നും സ്ഥാപിക്കണം. മഞ്ജുവാണ് ആദ്യമായി ഇതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരുടെയും പ്രേരണയില്ലാതെ പറഞ്ഞത്. മഞ്ജുവിന്റെ മൊഴി എന്തായിരിക്കുമെന്ന് പ്രതിയ്ക്ക് അറിയാം. അത് ദിലീപിന് അനുകൂലമായി മാറണമെങ്കില്‍ മഞ്ജുവിന്റെ സ്വഭാവത്തെ മോശമായി ചിത്രീകരിക്കണം. തങ്ങള്‍ക്കെതിരേ സാക്ഷിപറയുന്നവരെ അപകീര്‍ത്തിപ്പെടുത്തുക എന്നതാണ് അവരുടെ ലക്ഷ്യം- ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ഏതായാലും ദിലീപിന്റെ ടൈം മോശമാവുകയാണ്. ഉറ്റവര്‍ തനിക്ക് എതിരാകുന്നത് ദിലീപിന് സഹിക്കാന്‍ കഴിയുമോ എന്ന് കണ്ടറിയണം.
https://www.facebook.com/Malayalivartha

























