ദേശീയ ഹരിത ട്രിബ്യൂണൽ തീരപരിപാലന പദ്ധതി രണ്ടു മാസത്തിനകം തയാറാക്കണമെന്നുള്ള ഉത്തരവ് പ്രവർത്തികമാകാൻ തടസ്സം; പദ്ധതിയുടെ കരടു തയാറാക്കുവാൻ കേന്ദ്ര സർക്കാരിൽ നിന്നും അനുമതി ലഭിച്ചിട്ടില്ല

ദേശീയ ഹരിത ട്രിബ്യൂണൽ തീരപരിപാലന പദ്ധതി രണ്ടു മാസത്തിനകം തയാറാക്കണമെന്നുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ അത് കേരളത്തിൽ നടക്കില്ലെന്ന വിവരമാണ് പുറത്ത് വരുന്നത്. പദ്ധതിയുടെ കരടു തയാറാക്കുവാൻ കേന്ദ്ര സർക്കാരിൽ നിന്നും അനുമതി ലഭിക്കേണ്ടതുണ്ട്. എന്നാൽ അത് കിട്ടിയിട്ടില്ല. ഈ ഘട്ടത്തിൽ രണ്ടുമാസത്തിനകം തയ്യറാക്കണമെന്നത് സാധ്യമല്ല.
ട്രിബ്യൂണലിന് കാര്യങ്ങൾ മനസിലാക്കിപ്പിച്ച് കൊടുത്ത് സമയം നീട്ടി വാങ്ങുക എന്നതാണ് കേരളത്തിന് മുന്നിലുള്ള മറ്റൊരു മാർഗം. ഉത്തരവിന്റെ നിയമവശങ്ങൾ കൂടി ട്രിബ്യൂണൽ പരിശോധിക്കും. ദേശീയ ഹരിത ട്രിബ്യൂണൽ രണ്ട് മാസത്തിനകം നടപ്പിലാക്കണമെന്ന് അറിയിച്ചു. പക്ഷേ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇതുവരെയും സമയപരിധി നിശ്ചയിച്ച് അറിയിച്ചിട്ടില്ല എന്ന ആരോപണം കേരളം ഉയർത്തുന്നുണ്ട്.
നഗരസ്വഭാവമുള്ള പഞ്ചായത്തുകളുണ്ടാകുന്ന , പൊക്കാളിപ്പാടങ്ങളിലുണ്ടാകുന്ന വേലിയേറ്റ രേഖ, സോൺ മാറ്റം , ദ്വീപുകളുടെ മാർക്കിങ് തുടങ്ങിയ വിഷയങ്ങളിൽ കേരളം നിർദേശങ്ങൾ നൽകി. അത് കേന്ദ്രത്തിന്റെ പരിഗണനയിലാണുള്ളത്. ഇക്കാര്യങ്ങളിൽ തീരുമാനമായാൽ മാത്രമേ ഇവിടെ പൊതു അദാലത്ത് സാധ്യമാകുകയുള്ളൂ. സിആർസെഡ് ബാധകമായ 9 ജില്ലകളിലും അദാലത്ത് നടത്തണം.
ഇതെല്ലം കഴിഞ്ഞിട്ട് പദ്ധതിയുടെ കരട് ചെന്നൈയിലെ നാഷനൽ സെന്റർ ഫോർ സസ്റ്റെയ്‌നബിൾ കോസ്റ്റൽ മാനേജ്‌മെന്റിലേക്ക് അയയ്ക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയിരിക്കുകയാണ് . വിജ്ഞാപനത്തിന് അനുസരിച്ചുള്ള കരടാണോയെന്ന് പരിശോധിക്കുന്നുണ്ട് . ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തും .
https://www.facebook.com/Malayalivartha

























