കോളേജിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോളേജ് അഡ്മിനിസ്‌ട്രേറ്ററും അദ്ധ്യാപകരും തമ്മില്‍ വാക് തര്‍ക്കവും അഭിപ്രായ ഭിന്നതയും ഉടലെടുത്തതോടെ അധ്യാപികയെ മോശമായി ചിത്രീകരിച്ച് ബസ്സ് സ്റ്റാന്‍ഡുകളിലും ശുചിമുറികളിലും പോസ്റ്ററുകള്‍ പതിച്ചത് സഹഅദ്ധ്യാപകര്‍... ഒടുവില്‍ മൂന്നു പേര്‍ പിടിയിലായതിങ്ങനെ...

കോളേജിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോളേജ് അഡ്മിനിസ്‌ട്രേറ്ററും അദ്ധ്യാപകരും തമ്മില്‍ വാക് തര്‍ക്കവും അഭിപ്രായ ഭിന്നതയും ഉടലെടുത്തതോടെ അധ്യാപികയെ മോശമായി ചിത്രീകരിച്ച് ബസ്സ് സ്റ്റാന്‍ഡുകളിലും ശുചിമുറികളിലും പോസ്റ്ററുകള്‍ പതിച്ചത് സഹഅദ്ധ്യാപകര്‍...
ഒടുവില്‍ മൂന്നു പേര്‍ പിടിയിലായതിങ്ങനെ...
എന്റെ കുടുംബം,വിദ്യാര്‍ത്ഥികള്‍, സമൂഹം, ബന്ധുക്കള്‍ എന്നിവര്‍ക്കു മുമ്പില്‍ പിടിച്ചു നില്‍ക്കാനാവാതെ ഞാന്‍ തളര്‍ന്നു പോയി. എനിക്ക് എന്ത് സംഭവിക്കുമെന്ന് എനിക്കു തന്നെ നിശ്ചയമില്ലായിരുന്നു. മംഗലൂരുവിലെ പ്രശസ്തമായ ഒരു കോളേജിലെ അദ്ധ്യാപികയെ മോശമായി ചിത്രീകരിച്ച് ബസ്സ് സ്റ്റാന്‍ഡുകളിലും ശുചിമുറികളിലും പോസ്റ്ററുകള്‍ പതിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.
എന്നും കോളേജില്‍ കാണുന്ന സഹഅദ്ധ്യാപകര്‍ തന്നെയാണ് ഇത് ചെയ്തതെന്ന് അവര്‍ക്ക് വിശ്വസിക്കാനാവുന്നതേയില്ല. ജീവിതം അവസാനിച്ചുവെന്ന് കരുതിയതാണ്. അജ്ഞാതര്‍ എന്നെ അപകടപ്പെടുത്തുമെന്നും ഭയപ്പെട്ടു.
എന്നാല്‍ എല്ലാം നേരിടാനുള്ള ധൈര്യം സംഭരിക്കുകയായിരുന്നു. അതോടെ പൊലീസിന് പരാതി നല്‍കി. അദ്ധ്യാപകരായ ബല്‍ത്തങ്ങാടിയിലെ പ്രകാശ് ഷേണായി, സിദ്ധക്കാട്ടെ പ്രദീപ് പൂജാരി, ഉഡുപ്പി സ്വദേശി താരാനാഥ് ഷെട്ടി, എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. കോളേജിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോളേജ് അഡ്മിനിസ്‌ട്രേറ്ററും അദ്ധ്യാപകരും തമ്മില്‍ വാക് തര്‍ക്കവും അഭിപ്രായ ഭിന്നതയും ഉടലെടുത്തിരുന്നു.
ഇതോടനുബന്ധിച്ച് തങ്ങള്‍ക്കെതിരായി നിലപാടെടുത്തുവെന്ന സംശയത്തില്‍ അദ്ധ്യാപികയെ ബോധപൂര്‍വ്വം അപമാനിക്കാനാണ് പ്രതികളായ അദ്ധ്യാപകര്‍ ശ്രമം നടത്തിയത്. അദ്ധ്യാപികയെ വേശ്യ എന്ന് ചിത്രീകരിച്ചുള്ള നൂറുക്കണക്കിന് പോസ്റ്ററുകളാണ് കര്‍ണാടകത്തിലെ സുള്ള്യ, മുടിഗരെ, മടിക്കേരി, മൈസൂര്‍, ശിവമൊഗ്ഗ, സുബ്രമണ്യ, എന്നീ വിവിധ ജില്ലകളിലെ പൊതു സ്ഥലങ്ങളില്‍ പതിച്ചത്. മംഗലൂരു, മൈസൂരു സര്‍വ്വകലാശാലകള്‍ക്കു പുറത്തും അദ്ധ്യാപികയെക്കുറിച്ച് പോസ്റ്ററുകള്‍ പതിക്കപ്പെട്ടിരുന്നു.
അദ്ധ്യാപികയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ കര്‍ണാടകത്തിലെ വിവിധ സര്‍വ്വകലാശാലാ പരിധിയിലെ ബസ്സ്റ്റാന്‍ഡുകളിലും പൊതു ശുചിമുറികളിലും പ്രദര്‍ശിപ്പിച്ചിരുന്നു. ഈ.മെയില്‍ വഴിയും ഫോണ്‍ മുഖേനയും അദ്ധ്യാപികയെ നിരന്തരമായി ശല്യപ്പെടുത്താനായി ഈ അദ്ധ്യാപകര്‍ ശ്രമിച്ചതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ദിവസങ്ങളായി കഠിനമായ മാനസിക സംഘര്‍ഷത്തിലായിരുന്നു അദ്ധ്യാപികയെന്ന് പൊലീസ്. അന്വേഷണം നേരാംവഴിക്ക് നീങ്ങിയതോടെ കോളേജിലെ മൂന്ന് അദ്ധ്യാപകര്‍ തന്നെയാണെന്ന് തെളിവുകള്‍ സഹിതം പൊലീസ് കണ്ടെത്തി.
"
https://www.facebook.com/Malayalivartha

























