എതിര്‍ദിശയില്‍നിന്ന് ഏതെങ്കിലും വാഹനം ഓവര്‍ടേക്ക് ചെയ്ത് കടന്നുവന്നാല്‍ കല്ലെറിയും; ബൈക്കിന് മുന്നിലെ ബാഗില്‍ നിറയെ കല്ലുകള്‍, നിരവധി പരാതികള്‍ക്കൊടുവില്‍ പ്രതിയെ പിടികൂടി പോലീസ്, മത്സ്യവില്പനക്കാരൻ ഷംസീർ അറസ്റ്റിൽ

യാത്രക്കാരെ കല്ലെറിയുന്നത് പതിവാക്കി. തന്റെ ബൈക്കിന് മുന്നിലേക്ക് എതിര്‍ദിശയില്‍നിന്ന് ഏതെങ്കിലും വാഹനം ഓവര്‍ടേക്ക് ചെയ്ത് കടന്നുവന്നാല്‍ ഉടൻ കല്ലെറിയും. ബൈക്കിന് മുന്നിൽ സൂക്ഷിച്ചിരിക്കുന്ന ബാഗില്‍ നിറയെ കല്ലുകള്‍. ഇങ്ങനെ ഷംസീര്‍ എന്ന യുവാവ് എറിഞ്ഞ് ചില്ലുതകര്‍ത്തത് ആംബുലന്‍സടക്കം ഏഴ് വാഹനങ്ങള്‍ എന്ന് റിപ്പോർട്ട്. നിരവധി പരാതികള്‍ക്കൊടുവില്‍ ചാല ഈസ്റ്റ് പൊതുവാച്ചേരി റോഡിലെ വാഴയില്‍ വീട്ടില്‍ ഷംസീറിനെ (47) വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
സംഭവ സ്ഥലത്തെ സി.സി.ടി.വി. അടക്കം പരിശോധിച്ചതിന് പിന്നാലെയാണ് ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തില്‍ പോലീസ് ഷംസീറിനെ പിടികൂടിയത്. എതിര്‍ദിശയില്‍നിന്ന് ബൈക്കിന് നേരേ ഏതെങ്കിലും വാഹനം ഓവര്‍ടേക്ക് ചെയ്ത് വന്നാല്‍ എറിയും എന്നാണ് ഷംസീര്‍ പോലീസിനോട് മൊഴി നൽകിയിരിക്കുന്നത്. മത്സ്യവില്പനക്കാരനാണ് ഇയ്യാൾ. ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു.
അതോടൊപ്പം തന്നെ കണ്ണൂര്‍ താഴെചൊവ്വ-കീഴ്ത്തള്ളി ബൈപ്പാസില്‍വെച്ചാണ് ഇയാള്‍ കല്ലേറ് നടത്തിയിരിക്കുന്നത്. കണ്ണൂര്‍ എ.കെ.ജി., ചാല മിംസ് ആസ്പത്രികളുടെ ആംബുലന്‍സുകള്‍ക്കും കേടുപറ്റുകയുണ്ടായി. താണ സ്വദേശിയായ തസ്ലീം സഞ്ചരിച്ച കാറിനുനേരേയും കല്ലേറുണ്ടായിരുന്നു. കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നതായും പരാതി ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് തസ്ലീം കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയുണ്ടായി. ഇതേതുടര്‍ന്ന് പോലീസ് സി.സി.ടി.വി. പരിശോധിക്കുകയായിരുന്നു. പിന്നാലെ ഷംസീര്‍ സഞ്ചരിച്ച ബൈക്ക് തിരിച്ചറിഞ്ഞു.
ഇതേതുടർന്ന് ഏഴ് പരാതികള്‍ കിട്ടിയതായി ഇന്‍സ്പെക്ടര്‍ ശ്രീജിത് കൊടേരി വ്യക്തമാക്കി. എ.എസ്.ഐ.മാരായ എം. അജയന്‍, സി. രഞ്ജിത്, സിവില്‍ പോലീസ് ഓഫീസര്‍ സി.പി. നാസര്‍ എന്നിവരാണ് പോലീസ് സംഘത്തിൽ ഉൾപ്പെടുത്തിരുന്നത്. വാഹനക്കാരോട് പ്രത്യേകിച്ച് വ്യക്തിവൈരാഗ്യമില്ലാതെയാണ് ഇയാള്‍ എറിയുന്നത് എന്നതിനാല്‍ തന്നെ മാനസികനില പരിശോധിക്കണം. ഏത് ചിന്തയില്‍ നിന്നാണ് ഏറിയാന്‍ പ്രേരകമായതെന്ന് പഠിക്കണം എന്നും പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























