ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് ചിന്ത ജെറോമിനെ കൊണ്ടുവരാനുള്ള നീക്കത്തില്‍ സിപിഎമ്മിലെ ഒരു വിഭാഗത്തിന് വിയോജിപ്പ്... വി.വസീഫിന്റെ പേര് സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് മുന്നോട്ട് വച്ച് ഡിവൈഎഫ്‌ഐ നേതൃത്വം

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് ചിന്ത ജെറോമിനെ കൊണ്ടുവരാനുള്ള നീക്കത്തില്‍ സിപിഎമ്മിലെ ഒരു വിഭാഗത്തിന് വിയോജിപ്പ്.
സിപിഎം സംസ്ഥാന സമിതിയിലേയ്‌ക്കെത്തിയ ചിന്തയ്ക്ക് ഉടന്‍ ഡിവൈഎഫ്‌ഐ പ്രസിഡന്റ് പദവി നല്‍കിയാല്‍ ഇരട്ട പ്രമോഷനാണെന്ന സൂചന നല്‍കിയാണ് ഒരു വിഭാഗം നീക്കത്തിന് തടയിടല്‍.
സിപിഎമ്മിലെ യുവ വനിതാ മുഖവും യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സനുമായ ചിന്ത ജെറോമിനെ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് എത്തിക്കാനുള്ള ചരടുവലികള്‍ സിപിഎമ്മിലെ ഒരു വിഭാഗം തുടങ്ങി കഴിഞ്ഞു.
എന്നാല്‍ സംസ്ഥാന സമ്മേളനം പത്തനംതിട്ടയില്‍ ആംരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് ചിന്ത ജെറോമിനെ പരിഗണിക്കുന്നതില്‍ സിപിഎമ്മിലെ നേതൃത്വത്തിലെ ഒരു വിഭാഗം വിയോജിപ്പ് പ്രകടമാക്കിയത്.
കഴിഞ്ഞ ദിവസം എന്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ഫ്രാക്ഷന്‍ യോഗത്തില്‍ കോഴിക്കോട് നിന്നുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.വസീഫിന്റെ പേരാണ് സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് ഡിവൈഎഫ്‌ഐ നേതൃത്വം മുന്നോട്ട് വച്ചത്. എന്നാല്‍ സിപിഎം നേതൃത്വം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.
"
https://www.facebook.com/Malayalivartha

























