കിടപ്പുമുറിയിലെ അലമാരയുടെ രഹസ്യ അറയിൽ സൂക്ഷിച്ച 35 പവനോളം കവർന്നു, മോഷ്ടാക്കൾ വീടിനുള്ളിൽ കടന്നത് പ്രധാന വാതിലിന്റെ പൂട്ട് തകര്‍ത്ത്, പോർച്ചിലിരുന്ന ബൈക്കും കടത്തിക്കൊണ്ട് പോകാൻ ശ്രമം, ആളില്ലാത്ത സമയം നോക്കി വീട് കുത്തിത്തുറന്ന് മോഷണം..!

വീട്ടിൽ ആളില്ലാത്ത തക്കം നോക്കി മോഷണം.എഴുകോൺ രണ്ടാലുംമൂട് ബവ്കോ ചില്ലറ വിൽപനശാലയ്ക്കു സമീപം ശ്രീപൂരത്തിൽ ബാലമുരുകന്റെ വീട്ടിലാണ് മോഷണം നടന്നത്. ഭാര്യ ദിവ്യ ഓച്ചിറയിലെ കുടുംബവീട്ടിലും ബാലമുരുകനും അമ്മയും തിരുവനന്തപുരത്തും പോയിരുന്നതിനാൽ കഴിഞ്ഞ രാത്രിയിൽ വീട്ടിൽ ആളുണ്ടായിരുന്നില്ല. വീടിന്റെ പ്രധാന വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കൾ ഉള്ളിൽക്കടന്ന മോഷ്ടാക്കൾ പ്രധാന കിടപ്പുമുറിയിലെ അലമാരയിലെ രഹസ്യ അറയിലായിരുന്നു ദിവ്യയുടെയും കുഞ്ഞിന്റെയും ആഭരണങ്ങൾ മുഴുവൻ കവർന്നു.
35 പവനോളം സ്വർണാഭരണങ്ങൾ കവർന്നതായാണ് പരാതി.വീടിന്റെ പോർച്ചിലിരുന്ന ബൈക്കും കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചതിന്റെ സൂചനകളുണ്ട്. ചങ്ങലയിട്ടു പോർച്ചിന്റെ തൂണുമായി ബന്ധിച്ചിരുന്ന ബൈക്ക് ഉരുട്ടി മാറ്റി വച്ച നിലയിലായിരുന്നു.ഇന്നലെ രാവിലെ വീടിന്റെ മുൻവാതിൽ തുറന്നു കിടക്കുന്നത് കണ്ട അയൽവാസിയാണ് ബാലമുരുകനെ വിവരം അറിയിക്കുന്നത്. പിൻവശത്തെ ഗ്രില്ലും തുറന്നു കിടക്കുകയായിരുന്നു.
വീട്ടിലെ 2 കിടപ്പുമുറികൾ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. എല്ലാ മുറികളിലെയും സാധനങ്ങളും അലമാരയിലിരുന്ന തുണികളും വലിച്ചു വാരിയിട്ട നിലയിലായിരുന്നു. തലയണയ്ക്ക് അടിയിലിരുന്ന താക്കോൽ എടുത്ത് പ്രധാന കിടപ്പുമുറിയിലെ അലമാരയിലെ രഹസ്യ അറയിലായിരുന്നു ദിവ്യയുടെയും കുഞ്ഞിന്റെയും ആഭരണങ്ങൾ മുഴുവൻ കവർന്നു. ഇതിനു പുറമേ അമ്മയുടെ മുറിയിലെ അലമാരയിൽ നിന്നു സ്വർണ നാണയവും കമ്മലുകളും കവർന്നു.
പൊലീസിന് ഒപ്പം ശാസ്ത്രീയ അപസർപ്പക വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധനയ്ക്കെത്തി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോമിക്കുകയാണ്. മോഷണക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയവരും ജാമ്യത്തിലിറങ്ങിയവരുമായ സ്ഥിരം മോഷ്ടാക്കളും നിരീക്ഷണത്തിലാണ്. സിസിടിവി ക്യാമറകളും സ്ഥലത്തെ ഫോൺ ലൊക്കേഷൻ വിവരങ്ങളും ശേഖരിച്ചു ഊർജിതമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. എസ്എച്ച്ഒ ടി.എസ്.ശിവപ്രകാശ്, എസ്ഐ എ.അനീസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
https://www.facebook.com/Malayalivartha

























