മുംബെയില്‍ നിന്ന് ഗ്രാമിന് 1700 രൂപക്ക് വാങ്ങും, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബ്രൗണ്‍ ഷുഗർ വിൽക്കുന്നത് 18,000 മുതൽ 28,000 രൂപ വരെ, പത്ത് ലക്ഷത്തോളം വില വരുന്ന 42 ഗ്രാം ബ്രൗണ്‍ ഷുഗറുമായി അമ്പതുകാരന്‍ പിടിയില്‍...!

കോഴിക്കോട് പത്ത് ലക്ഷത്തോളം വില വരുന്ന ബ്രൗണ്‍ ഷുഗറുമായി അമ്പതുകാരന്‍ പിടിയില്‍. 42 ഗ്രാം ബ്രൗണ്‍ ഷുഗറാണ് കുണ്ടുങ്ങല്‍ സി.എന്‍ പടന്ന സ്വദേശി സുനീറിൽ നിന്ന് പിടിച്ചെടുത്തത്. മുംബെയില്‍ നിന്ന് ഗ്രാമിന് 1700 രൂപക്ക് വാങ്ങി പതിനെട്ടായിരം മുതല്‍ ഇരുപത്തിരണ്ടായിരം വരെ വിലയിട്ടാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതി വില്‍ക്കുന്നത്.
യുവാക്കളെ ലക്ഷ്യമിട്ട് വന്‍തോതില്‍ ലഹരി കടത്തുന്ന സംഘങ്ങള്‍ സജീവമാവുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.പ്രതി മെഡിക്കല്‍ കോളേജിന് സമീപം വാടകക്ക് താമസിക്കുകയായിരുന്നു.കോഴിക്കോട് ടൗണ്‍ എസിപി ബിജുരാജിന്റെ നേതൃത്വത്തില്‍ കസബ എസ്‌ഐ ശ്രീജിത്തും ആന്റി നാര്‍ക്കോടിക്ക് എസിപി ജയകുമാറിന്റെ കീഴിലുള്ള ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് ചാലപ്പുറത്ത് നിന്നും വാഹന പരിശോധനക്കിടെയാണ് പിടികൂടിയത്.
പ്രതിയെ ചോദ്യംചെയ്തതില്‍ ഇയാളുടെ പക്കല്‍ നിന്നും പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടത്തെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ സുനീര്‍ രണ്ടു വര്‍ഷം മുന്‍പ് ചേവായൂര്‍ ഇരിങ്ങാടന്‍ പള്ളിയിലെ റൂമില്‍ നിന്നും ബ്രൗണ്‍ഷുഗര്‍ കൂടുതല്‍ അളവില്‍ ഉപയോഗിച്ച് യുവാവ് മരിച്ച കേസിലെ പ്രതിയാണ്. പല സ്ഥലങ്ങളില്‍ വാടകക്ക് മാറി താമസിച്ച് ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു.
https://www.facebook.com/Malayalivartha

























