മലബാര്‍ എക്സ്പ്രസില്‍ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.... ഭിന്നശേഷിക്കാരുടെ കോച്ചിലെ ടോയ്ലറ്റിലാണ് മൃതദേഹം കണ്ടെത്തിയത്, ട്രെയിന്‍ ഒന്നരമണിക്കൂറോളം കൊല്ലത്ത് നിര്‍ത്തിയിട്ടു, മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി, സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി

മലബാര്‍ എക്സ്പ്രസില്‍ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.... ഭിന്നശേഷിക്കാരുടെ കോച്ചിലെ ടോയ്ലറ്റിലാണ് മൃതദേഹം കണ്ടെത്തിയത്, ട്രെയിന്‍ ഒന്നരമണിക്കൂറോളം കൊല്ലത്ത് നിര്‍ത്തിയിട്ടു, മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി, സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കരുനാഗപ്പള്ളിക്കും കായംകുളത്തിനുമിടയില്‍, ടോയ്ലറ്റിലെത്തിയ ഒരു യാത്രക്കാരനാണ് അമ്പത് വയസ് തോന്നിക്കുന്നയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ലുങ്കിയിലാണ് തൂങ്ങിയത്. ഇയാളുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
അതേസമയം ചിറമംഗലം റെയില്‍വേ ഗേറ്റില്‍ മണ്ണുമാന്തി യന്ത്രം കുടുങ്ങിയതു മൂലം ട്രെയിന്‍ ഒരു മണിക്കൂറോളം നിര്‍ത്തിയിട്ടു. ഇന്നലെ ഉച്ചയ്ക്ക് 12ന് തിരുവനന്തപുരംകോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിനുവേണ്ടി ഗേറ്റ് അടയ്ക്കാന്‍ സമയത്താണ് യന്ത്രം ഗേറ്റില്‍ കുടുങ്ങി സിഗ്നല്‍ നല്‍കാന്‍ കഴിയാതെ വന്നത്.
ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി. ഇതോടെ റോഡ് ഗതാഗതവും ഒരു മണിക്കൂറിലേറെ തടസ്സപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെയാണ് മണ്ണുമാന്തി യന്ത്രം മാറ്റിയാണ് ഗേറ്റ് അടച്ച് ട്രെയിന്‍ കടന്ന് പോയത്. ഗേറ്റില്‍ റോഡ് തകര്‍ന്ന നിലയിലാണെന്ന് പരാതി ഉണ്ട്.
https://www.facebook.com/Malayalivartha
























