മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി. ചികിത്സയിലുണ്ടായിരുന്ന ഉണ്ണികൃഷ്ണനാണ് മരിച്ചത്. എടപ്പാൾ സ്വദേശിയാണ് ഉണ്ണികൃഷ്ണൻ.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. കഴിഞ്ഞ ദിവസം തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോടും മരണപ്പെട്ടിരുന്നു.
ദുരന്തത്തിൽ പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ഇനി രണ്ട് പേരാണ് ചികിത്സയിലുള്ളത്. അപകടത്തിനിടെ നാലു പേരെ കാണാതായിട്ടുണ്ട്. ഇവരെ തിരിച്ചറിയാനായി കുടുംബാംഗങ്ങളുടെ ഡിഎൻഎ സാംപിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം മുണ്ടത്തിക്കോട് ദുരന്തത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഒരാഴ്ചക്കുള്ളിൽ അപകട കാരണം വ്യക്തമാകുമെന്നും ഡിജിപി . അപകടത്തെ തുടർന്ന് ഇത്തവണ തൃശൂർ പൂരത്തിൽ വെടിക്കെട്ട് ഒഴിവാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha

























