Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് കവർന്നത് 23 ലക്ഷം രൂപ


സംസ്ഥാനത്ത്‌ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.... മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 30 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത


മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...

ആവേശം ചോരാതെ പൂരംപ്രേമികള്‍.... തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വർണകുടമാറ്റം ഹര്‍ഷാരവത്തോടെ സ്വീകരിച്ച് പൂരപ്രേമികൾ, തേക്കിന്‍കാട് മൈതാനം ജനസാ​ഗരമായി

27 APRIL 2026 06:40 AM IST
മലയാളി വാര്‍ത്ത

തേക്കിന്‍കാട് മൈതാനം ജനസാ​ഗരമായി. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ചിലത് വെട്ടിക്കുറച്ചെങ്കിലും ആവേശം ചോരാതെ പൂരംപ്രേമികള്‍. ഒന്നര മണിക്കൂറോളം നീണ്ടിരുന്ന കുടമാറ്റം 15 മിനുട്ടായി കുറച്ചാണ് നടത്തിയതെങ്കിലും തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മത്സരിച്ചുള്ള കുടമാറ്റത്തെ ഹര്‍ഷാരവത്തോടെ പൂരപ്രേമികള്‍ സ്വീകരിച്ചു.

പല നിറത്തിലുള്ള സാമ്പ്രദായിക വര്‍ണ കുടകളാണ് ഇരു ദേവസ്വങ്ങളും ആദ്യം ഉയര്‍ത്തിയത്. തേക്കിന്‍കാട് മൈതാനത്തെ ജനസാഗരമാക്കികൊണ്ടാണ് വര്‍ണ വിസ്മയമായി കുടമാറ്റം നടന്നത്. ആറുമണിക്ക് ശേഷം ആരംഭിച്ച കുടമാറ്റം 6.20ഓടെയാണ് അവസാനിച്ചത്.

പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ ഒന്നിനൊന്ന് കുടപിടിക്കുന്ന മനോഹരമായ കുടകള്‍ ഒന്നിന് പിറകെ ഒന്നായി വാനിലേക്ക് ഉയര്‍ത്തി. സമയം കുറവായതിനാല്‍ തന്നെ ഉയര്‍ത്തുന്ന കുടകള്‍ പെട്ടെന്ന് തന്നെ മാറ്റിയാണ് ഇരുവിഭാഗങ്ങളും മത്സരിച്ചത്. കുടകളുടെ എണ്ണത്തില്‍ കുറവ് എങ്കിലും വര്‍ണ്ണ കുടകളിലെ പകിട്ടില്‍ പതിനായിരങ്ങള്‍ ആരവം ഉയര്‍ത്തി. നേരത്തെ പൂരപ്രേമികളില്‍ ആവേശം നിറച്ച് ഇലഞ്ഞിത്തറമേളം പൂര്‍ത്തിയാക്കിയിരുന്നു.

വടക്കുന്നാഥ ക്ഷേത്രത്തില്‍ കിഴക്കൂട്ട് അനിയന്‍ മാരാര്‍ പ്രാമാണ്യം വഹിച്ചാണ് മേളം ആരംഭിച്ചത്. മൂന്നാംതവണയാണ് കിഴക്കൂട്ട് അനിയന്‍ മാരാര്‍ ഇലഞ്ഞിത്തറമേള പ്രമാണിയാകുന്നത്. കനത്ത ചൂട് വകവയ്ക്കാതെ ആയിരങ്ങളാണ് മേളം കാണാന്‍ ക്ഷേത്ര പരിസരത്ത് എത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് കവർന്നത് 23 ലക്ഷം രൂപ  (30 minutes ago)

ജപ്പാനിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി, ഇന്ന് പുലർച്ചെ വടക്കൻ ജപ്പാനിലാണ് ഭൂചലനം അനുഭവപ്പെട്ടത്  (1 hour ago)

സംസ്ഥാനത്ത്‌ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.... മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 30 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത  (1 hour ago)

ആവേശം ചോരാതെ പൂരംപ്രേമികള്‍.... തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വർണകുടമാറ്റം ഹര്‍ഷാരവത്തോടെ സ്വീകരിച്ച് പൂരപ്രേമികൾ, തേക്കിന്‍കാട് മൈതാനം ജനസാ​ഗരമായി  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി  (2 hours ago)

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (8 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (8 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (9 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (9 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (10 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (12 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (12 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (12 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (13 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (13 hours ago)

Malayali Vartha Recommends