കൊറോണ പ്രതിദിന കേസുകളില്‍ വര്‍ദ്ധനവ്.... സംസ്ഥാനത്ത് ഇന്ന് മുതല്‍ മാസ്‌ക് നിര്‍ബന്ധം... മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പിഴ ഈടാക്കും, നിരത്തുകളില്‍ പരിശോധന കര്‍ശനമാക്കുന്നു

കൊറോണ പ്രതിദിന കേസുകളില്‍ വര്‍ദ്ധനവ്.... സംസ്ഥാനത്ത് ഇന്ന് മുതല്‍ മാസ്‌ക് നിര്‍ബന്ധം... മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പിഴ ഈടാക്കും, നിരത്തുകളില്‍ പരിശോധന കര്‍ശനമാക്കുന്നു.
ഒരു മാസം മുന്‍പ് സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മാസ്‌ക് ധരിക്കാത്തതിന് പിഴ ഈടാക്കുന്ന നടപടി പിന്‍വലിച്ചിരിക്കുകയായിരുന്നു.
കേന്ദ്ര സര്‍ക്കാരും പിഴ ഈടാക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ കൊറോണ രോഗികളുടെ എണ്ണം വീണ്ടും കൂടുന്ന സാഹചര്യത്തിലാണ് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി ദുരന്ത നിവാരണ നിയമപ്രകാരം ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.
പൊതു ഇടങ്ങളിലും തൊഴിലിടങ്ങളിലും യാത്ര ചെയ്യുമ്പോഴും ഇന്ന് മുതല്‍ മാസ്‌ക് നിര്‍ബന്ധമാണ്. പോലീസിന്റെ പരിശോധനയും ഇന്ന് മുതല്‍ കര്‍ശനമാക്കും.
എത്ര രൂപയാണ് പിഴ ഈടാക്കുന്നത് എന്നത് ഉത്തരവില്‍ വ്യക്തമല്ല. നേരത്തെ കേരളത്തില്‍ മാസ്‌ക് ധരിക്കാത്തതിന് പിഴയായി ഈടാക്കിയിരുന്നത് 500 രൂപയാണ്. ഡല്‍ഹിയിലും തമിഴ് നാട്ടിലും നിലവില്‍ ഈടാക്കുന്നത് 500 രൂപയാണ്. മറ്റ് സംസ്ഥാനങ്ങള്‍ കൊറോണ വ്യാപനമുണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിക്കുമ്പോഴും കേരളം അത്തരം നടപടികള്‍ സ്വീകരിക്കാത്തതിനെതിരേ വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു. അതോടൊപ്പം മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്ത് ആരോഗ്യ വകുപ്പും സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.
അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാനും മന്ത്രി നിര്‍ദേശം നല്‍കുകയുണ്ടായി.
"
https://www.facebook.com/Malayalivartha
























