Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്ഷണം വിളമ്പി നല്‍കാന്‍ വൈകി..സഹോദരന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്.. തല മുറിച്ചെടുത്ത് വീടിന് മുന്നിലെ മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു..


ഭക്ഷണം വിളമ്പി നല്‍കാന്‍ വൈകി..സഹോദരന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്.. തല മുറിച്ചെടുത്ത് വീടിന് മുന്നിലെ മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു..


കുറഞ്ഞ ചെലവിലുള്ള യാത്രാപാക്കേജിന്റെ പേരിൽ തട്ടിപ്പ്.. തായ്‌ലൻഡിലെത്തിയ മൂന്ന് ഇന്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു..


ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്


സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്

'നിയമം നടപ്പാക്കുമ്പോൾ നീതി നിഷേധിക്കപ്പെടുന്ന 100 കേസുകളെടുത്താൽ അതിൽ വലിയൊരു ശതമാനവും ഇത്തരം റേപ് കേസുകൾ ആണെന്നതും നമ്മളോർക്കണം. അതിനേറ്റവും നല്ല ഉദാഹരണം കഴിഞ്ഞ അഞ്ച് വർഷമായി നമ്മുടെ മുന്നിൽ തന്നെയുണ്ടല്ലോ...' മനോജ് വെള്ളനാട് കുറിക്കുന്നു

28 APRIL 2022 09:49 AM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നദിയെ ആക്രമിച്ച കേസ് അഞ്ച് വർഷങ്ങൾക്കിപ്പുറവും ഏറെ ചർച്ചയാകുമ്പോൾ സിനിമ മേഖലയെ ഞെട്ടിച്ച് മറ്റൊരു വാർത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗക്കേസ് വന്നത്. പിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് സിനിമാ രംഗത്തുള്ള നിരവധിപ്പേര്‍ രംഗത്തെത്തുകയും ചെയ്തിരിക്കുകയാണ്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട് രംഗത്ത് എത്തിയിരിക്കുകയാണ്.

'വിജയ് ബാബു ശരിക്കും കുറ്റവാളിയാണോയെന്ന് അയാൾക്കും ആ പെൺകുട്ടിക്കും മാത്രമേ അറിയൂ. പക്ഷെ, ആ ലൈവ് വീഡിയോ ചെയ്തതിലൂടെ ഒരു കാര്യം ഉറപ്പാണ്, അയാൾ ഓഡിയൻസിന്റെ പൾസറിയുന്ന നല്ല ഒന്നാന്തരം സിനിമാക്കാരനാണെന്ന്. ആർക്ക്, എന്ത് കൊടുത്താലാണ് കൊത്തുന്നതെന്ന് കൃത്യമായി അയാൾക്കറിയാം' എന്ന് അദ്ദേഹം കുറിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

വിജയ് ബാബു ശരിക്കും കുറ്റവാളിയാണോയെന്ന് അയാൾക്കും ആ പെൺകുട്ടിക്കും മാത്രമേ അറിയൂ. പക്ഷെ, ആ ലൈവ് വീഡിയോ ചെയ്തതിലൂടെ ഒരു കാര്യം ഉറപ്പാണ്, അയാൾ ഓഡിയൻസിന്റെ പൾസറിയുന്ന നല്ല ഒന്നാന്തരം സിനിമാക്കാരനാണെന്ന്. ആർക്ക്, എന്ത് കൊടുത്താലാണ് കൊത്തുന്നതെന്ന് കൃത്യമായി അയാൾക്കറിയാം.

റേപ് ചെയ്യപ്പെട്ട, അല്ലെങ്കിൽ അങ്ങനെ പരാതി പറഞ്ഞ, പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തരുതെന്ന് കൃത്യമായ നിയമം ഉണ്ടെന്നും അതറിയാമെന്നും അയാൾ സമ്മതിക്കുന്നുണ്ട്. എന്നിട്ടും നിയമം ലംഘിക്കാൻ അയാളെ പ്രേരിപ്പിക്കുന്നത് പണവും സ്വാധീനവും മാത്രമല്ല, നമ്മളെ പറ്റി അയാൾക്കുള്ള വ്യക്തമായ ആ ധാരണ കൂടിയാണ്.

നമുക്കറിയാം, 3 വർഷം മുമ്പ് തെലങ്കാനയിൽ ഒരു പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയാവുകയും ശേഷം പ്രതികൾ ആ പെൺകുട്ടിയെ ജീവനോടെയോ അല്ലാതെയോ പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തത്. ഇത്രയും ക്രൂരമായ ഒരു പ്രവൃത്തി നടന്ന ശേഷമുള്ള ദിവസങ്ങളിൽ ഇന്റർനെറ്റിൽ, പ്രത്യേകിച്ചും പോൺ സൈറ്റുകളിൽ, ഏറ്റവും കൂടുതൽ തെരയപ്പെട്ട കീ വേഡ്, Telangana girl rape video ആയിരുന്നു. കേരളത്തിൽ നടി ആക്രമിക്കപ്പെട്ടപ്പോഴും സോളാർ അഴിമതിക്കേസ് കത്തി നിന്നപ്പോഴും ഇതു തന്നെയാണ് സംഭവിച്ചത്. മനുഷ്യന്റെ, പ്രത്യേകിച്ച് മലയാളിയുടെ ഈ മനോഭാവത്തെ കൃത്യമായി ഉപയോഗിക്കുകയാണ് വളരെ ആത്മവിശ്വാസത്തോടെ വിജയ് ബാബുവും ചെയ്തത്.

ഒരു കേസിൽ ഇരയായോ വില്ലത്തിയായോ സഹായിയായോ നോക്കി നിന്നവളായോ ഒരു പെണ്ണ് വന്നാൽ, പിന്നീടുള്ള ശ്രദ്ധ മുഴുവൻ അവളിലേക്ക് പോകുമെന്നും പിന്നെ വരുന്ന ഒരുവിധമുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയേണ്ടത് അവളുടെ മാത്രം ബാധ്യതയാണെന്നും നമ്മളൊരു പ്രോട്ടോടൈപ്പ് ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ. അത് കൃത്യ സമയത്ത് ഉപയോഗിക്കുകയാണ് അയാൾ ചെയ്തത്.

നമ്മളതിൽ കൊത്താൻ പാടില്ല. കൊത്തിയാൽ അതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാവും. സ്ലട് ഷെയിമിംഗിലും ഇക്കിളിക്കഥകളിലും അഭിരമിക്കുന്ന നമുക്കിടയിലേക്ക് ഇനി ഇത്തരമൊരു കേസുമായി കടന്നുവരാൻ യഥാർത്ഥ ഇരകൾ മടിക്കും. അവരാ ട്രോമയിൽ തന്നെ മരിക്കും. പ്രതികൾ നിരപരാധിയായി ചമഞ്ഞ് പുതിയ ഇരകളെ തേടിക്കൊണ്ടുമിരിക്കും. ഈ കേസിൽ അയാൾ കുറ്റക്കാരനാണോ അല്ലയോ എന്നത് നമുക്കറിയില്ല. പക്ഷെ, അയാൾ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ട്. അത് നിയമവിരുദ്ധമാണ്. അക്കാര്യത്തിൽ അയാൾ കുറ്റക്കാരനുമാണ്.

Section 375 എന്നൊരു ഹിന്ദി സിനിമയുണ്ട്. കണ്ടിട്ടില്ലെങ്കിൽ കാണണം. ആമസോണിൽ ഉണ്ട്. പ്രശസ്തനായ ഒരു സിനിമാ സംവിധായകനെതിരേ അയാളുടെ കീഴിലെ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് റേപ് കേസ് ഫയൽ ചെയ്യുന്നതാണ് കഥ. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത്, അങ്ങനെ വാങ്ങിയ കൺസെന്റിന്റെ പുറത്ത് ഉഭയസമ്മതത്തോടെ അവർ sex ചെയ്യുന്നുണ്ട്. പക്ഷെ അയാൾക്കവളിൽ താൽപര്യം തീരുമ്പോൾ പറഞ്ഞതും ചെയ്തതും എല്ലാം മറക്കുന്നു. ഈ ട്രോമയിൽ നിന്നും പുറത്തു വരുന്ന പെൺകുട്ടി കേസ് കൊടുക്കുന്നു. ബാക്കി കഥ പറഞ്ഞാൽ സ്പോയിലർ ആവും. പക്ഷെ ക്ലൈമാക്സിൽ ആ പെൺകുട്ടി പറയുന്ന ഒരു ഡയലോഗുണ്ട്,

"What he said was right, he didn't rape me. But it was nothing short of it.." എന്നുവച്ചാൽ അയാളെന്നെ റേപ് ചെയ്തിട്ടില്ലാ. പക്ഷെ, ചെയ്ത കാര്യങ്ങൾ റേപിൽ ഒട്ടും കുറഞ്ഞതുമല്ല, എന്ന്. ഇരയായ പെൺകുട്ടി വെറുതേ പോയി കേസു കൊടുത്താൽ നിയമത്തിന് മുന്നിൽ ഇത്തരം കേസുകൾ പ്രൂവ് ചെയ്യാൻ പ്രയാസമാണ്. സോഷ്യൽ മീഡിയയിൽ ഏതോ ലോകത്തിരുന്ന് ഏതോ ഒരുത്തൻ ചോദിക്കുന്ന വഷളൻ ചോദ്യങ്ങൾ തന്നെ കോടതി മുറിയിലും അവൾക്ക് നേരിടേണ്ടി വരും. ഒടുവിൽ തെളിവുകളില്ലായെന്ന പേരിൽ പ്രതി രക്ഷപ്പെടുകയും ചെയ്യും. ഈ പറഞ്ഞ സിനിമയിൽ പക്ഷെ, മുൻകരുതലായി ചില വളഞ്ഞവഴികൾ സ്വീകരിക്കുന്നുണ്ട് നായിക. ആ സിനിമയെയോ അതിലവൾ സ്വീകരിക്കുന്ന മാർഗത്തെയോ ഞാൻ ഒരിക്കലും എൻഡോഴ്സ് ചെയ്യുന്നില്ല.

 

 

പക്ഷെ, നിയമം നടപ്പാക്കുമ്പോൾ നീതി നിഷേധിക്കപ്പെടുന്ന 100 കേസുകളെടുത്താൽ അതിൽ വലിയൊരു ശതമാനവും ഇത്തരം റേപ് കേസുകൾ ആണെന്നതും നമ്മളോർക്കണം. അതിനേറ്റവും നല്ല ഉദാഹരണം കഴിഞ്ഞ 5 വർഷമായി നമ്മുടെ മുന്നിൽ തന്നെയുണ്ടല്ലോ.
മനോജ് വെള്ളനാട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

MDMA അടിച്ച് പൂസായി ഡിവോഴ്സികൾ ചേർന്ന് നടത്തിയ കൊടും ക്രൂരത!! കോഴിക്കോട്ടെ അധ്യാപികമാർ സഖാക്കളെന്ന്  (1 minute ago)

BIHAR സംഭവം വീട്ടിലാരുമില്ലാത്തപ്പോൾ  (4 minutes ago)

TOUR PACKAGE രക്ഷിച്ചത് പൊലീസ് റെയ്ഡിൽ  (9 minutes ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (19 minutes ago)

AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.  (1 hour ago)

വടക്കാഞ്ചേരി ലൈഫ് തട്ടിപ്പിൽ ഫയലുകൾ കാണാനില്ല! പിണറായിയുടെ മകനെ രക്ഷിക്കാൻ നീക്കം?  (1 hour ago)

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (2 hours ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (3 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (3 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (4 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (4 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (4 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (4 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (4 hours ago)

Malayali Vartha Recommends