വടക്കാഞ്ചേരി ലൈഫ് തട്ടിപ്പിൽ ഫയലുകൾ കാണാനില്ല! പിണറായിയുടെ മകനെ രക്ഷിക്കാൻ നീക്കം?

ലൈഫ് മിഷൻ ഫ്‌ളാറ്റ് സമുച്ചയ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകൾ വിജിലൻസിൽ നിന്നും കാണാതായി. ഇടതുമുന്നണി സർക്കാരിന്റെ കാലത്താണ് ഫയലുകൾ വിജിലൻസ് ഒപ്പിട്ടെടുത്തത്. എന്നാൽ വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിനെ കുറിച്ച് സി ബി ഐ നടത്തിയ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ കൈകാര്യം ചെയ്തിരുന്ന ഫയലുകൾ ആവശ്യപ്പെട്ടപ്പോൾ ഫയലുകൾ കാണാതെ പോയെന്ന മറുപടിയാണ് ലഭിച്ചത്. ഇത് പിണറായി വിജയന്റെ മകൻ വിവേകിനെ രക്ഷിക്കാനുള്ള ശ്രമമാണെന്ന് പറയപ്പെടുന്നു. വിവേകിന് ഇഡി നോട്ടീസ് ലഭിച്ചത് വടക്കാഞ്ചേരി അഴിമതിയിലാണ്.
ലൈഫ് മിഷൻ കേസിൽ ശിവശങ്കറിനെതിരെ നടക്കുന്ന വിജിലൻസ് അന്വേഷണവും സിബിഐയുടെ തെളിവുശേഖരണത്തിന് തടസ്സമാകുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ശിവശങ്കർ കൈകാര്യം ചെയ്തിരുന്ന ഫയലുകൾ വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി എടുത്തിരുന്നു. സിബിഐ പലതവണ ആവശ്യപ്പെട്ടിട്ടും ഈ ഫയലുകൾ നൽകാൻ വിജിലൻസ് തയ്യാറായില്ല. യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയതോടെ വിജിലൻസിന്റെ പക്കൽനിന്നും ഫയലുകൾ വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് സി.ബി.ഐ.എന്നാൽ വി ഡി. സതീശൻ സർക്കാർ അധികാരത്തിൽ എത്തിയ ശേഷവും ഫയലുകൾ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്.
തുടർന്ന് വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് സമുച്ചയ ക്രമക്കേടിൽ ലൈഫ് മിഷനും സ്വപ്‌ന സുരേഷുമടക്കം 6 പ്രതികൾക്കെതിരെ ആദ്യകുറ്റപത്രം സിബിഐ സമർപ്പിച്ചു. സ്വപ്‌ന സുരേഷും ശിവശങ്കറുമടക്കം ഉൾപ്പെട്ട സ്വർണക്കടത്ത് കേസ് വിവാദമായതോടെയാണ് വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്റെ ഫ്‌ളാറ്റ് സമുച്ചയ ക്രമക്കേടും പുറത്തുവന്നത്. വടക്കാഞ്ചേരി മുൻ എം.എൽ.എ. അനിൽ അക്കരയുടെ പരാതിയിലാണ് സി.ബി.ഐ. കേസെടുത്തത്.
കേരളത്തിലെ പ്രളയബാധിതർക്ക് ഫ്‌ളാറ്റ് നിർമിക്കുന്നതിനും ആശുപത്രി സമുച്ചയം പണിയുന്നതിനുമായി യു.എ.ഇയിലെ സന്നദ്ധസംഘടനയായ റെഡ് ക്രസന്റ് 21 കോടി രൂപയാണ് നൽകിയത്. ലൈഫ് മിഷനും റെഡ് ക്രസന്റും ഒപ്പുവെച്ച കരാർ പ്രകാരമാണ് ഈ പണം നൽകിയത്. കൊച്ചി സ്വദേശിയായ സന്തോഷ് ഈപ്പന്റെ യുണിടാക് ബിൽഡേഴ്‌സ്, സെയ്ൻ വെഞ്ച്വേഴ്‌സ് എന്നീ കമ്പനികൾക്കാണ് ഫ്‌ളാറ്റ് സമുച്ചയം പണിയാനായി കരാർ നൽകിയത്.
ഈ ഇടപാടിൽ വൻക്രമക്കേട് നടന്നതായാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. കേസിൽ ഒന്നാം പ്രതി യുണിടാക് ബിൽഡേഴ്‌സ് ഉടമസ്ഥനായ സന്തോഷ് ഈപ്പൻ ആണ്. രണ്ടാം പ്രതി സന്തോഷ് ഈപ്പന്റെ തന്നെ കമ്പനിയായ സെയ്ൻ വെഞ്ച്വേഴ്‌സ്. മൂന്നാം പ്രതിയായി ലൈഫ് മിഷനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, സ്വർണക്കടത്തുകേസിൽ ഉൾപ്പെട്ട സന്ദീപ് നായരാണ് നാലാം പ്രതി. യു.എ.ഇ. കോൺസുലേറ്റ് പി.ആർ.ഒ. ആയിരുന്ന സരിത്താണ് അഞ്ചാം പ്രതി. സ്വപ്‌ന സുരേഷ് ആറാം പ്രതി.
ആശുപത്രി നിർമാണത്തിനായി ലൈഫ് മിഷൻ ടെൻഡർ പോലും വിളിക്കാതെയാണ് സന്തോഷ് ഈപ്പന്റെ കമ്പനിക്ക് കരാർ കൊടുത്തതെന്നു കുറ്റപത്രത്തിൽ പറയുന്നു. ഹാബിറ്റാറ്റ് എന്ന കമ്പനിക്കായിരുന്നു കരാർ ലഭിക്കേണ്ടിയിരുന്നത്. അതിൽ തിരിമറി നടത്തിയാണ് സന്തോഷ് ഈപ്പന് കരാർ കൊടുത്ത്.
സന്നദ്ധ പ്രവർത്തനങ്ങൾക്കായി റെഡ് ക്രസന്റ് നൽകിയ 21 കോടി രൂപയിൽ നാലരക്കോടി രൂപ സന്ദീപും സരിത്തും സ്വപ്‌നയും സന്തോഷ് ഈപ്പനും ഉൾപ്പെട്ട പ്രതികൾ കമ്മീഷനായി തട്ടിയെടുത്തു. ലാഭം എന്ന നിലയിൽ സന്തോഷ് ഈപ്പൻ പിന്നെയും അഞ്ചു കോടി കൂടി വകമാറ്റി എന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. ബാക്കിവന്ന 10 കോടി രൂപയുടെ പണി മാത്രമേ നടന്നിട്ടുള്ളൂ എന്നാണ് സിബിഐയുടെ കണ്ടെത്തൽ.
11 കോടിയോളം രൂപയുടെ തിരിമറിയാണ് നടന്നിരിക്കുന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ പ്രിൻസിപ്പസൽ സെക്രട്ടറി എം. ശിവശങ്കർ, അന്നത്തെ ലൈഫ് മിഷൻ സിഇഒ യു.വി. ജോസ് എന്നിവർക്കെതിരെയും സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ ഫയലുകൾ കാണാതെ ഇവരുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പങ്ക് കണ്ടെത്താനാവില്ല.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകനായ വിവേക് കിരണിന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചതിന്റെ രേഖകൾ ഏതാനും നാളുകൾ മുമ്പ് പുറത്തുവന്നിരുന്നു. 2018-ലെ ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ നടന്ന കള്ളപ്പണം വെളുപ്പിക്കൽ, കൈക്കൂലി ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലാണ് വിവേക് കിരണിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്.
2023 ഫെബ്രുവരി 14-ന് രാവിലെ 10:30-ന് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു നോട്ടീസ്. "വിവേക് കിരൺ സൺ ഓഫ് പിണറായി വിജയൻ ക്ലീഫ് ഹൗസ്, തിരുവനന്തപുരം" എന്ന മുഖ്യമന്ത്രിയുടെ വസതിയുടെ മേൽവിലാസത്തിലാണ് സമൻസ് അയച്ചത്. സമൻസ് ലഭിച്ചിട്ടും വിവേക് കിരൺ ഹാജരായിട്ടില്ല. സാധാരണഗതിയിൽ ഇ.ഡി. വീണ്ടും സമൻസ് അയച്ച് തുടർനടപടികൾ സ്വീകരിക്കാറുണ്ടെങ്കിലും, ഈ കേസിൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള സ്വത്തുക്കളുടെ വിവരങ്ങൾ എന്നിവയടക്കം ഹാജരാകുമ്പോൾ സമർപ്പിക്കേണ്ട രേഖകളുടെ പട്ടികയും സമൻസിനൊപ്പമുണ്ട്.
വിവേക് കിരണിന് സമൻസ് അയച്ച അന്നേ ദിവസം തന്നെ ഇതേ കേസിൽ ഹാജരായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യലിനൊടുവിൽ ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
രണ്ടു വർഷത്തിലേറെയായി രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ രേഖകൾ മലയാള മനോരമയാണ് പുറത്തുവിട്ടത്. ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യാനായി വിളിച്ച വിവേക് കിരണിനെ പിന്നീട് എന്തുകൊണ്ട് ഈ കേസിൽ നിന്ന് ഒഴിവാക്കി, തുടർനടപടികൾ എന്തുകൊണ്ട് ഉണ്ടായില്ല എന്നതിനെക്കുറിച്ച് ആശയ വ്യക്തത വന്നിട്ടില്ല. നിലവിൽ കേസിൻ്റെ വിചാരണ നടപടികൾ എറണാകുളത്തെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ പുരോഗമിക്കുകയാണ്.
2018 ലെ പ്രളയബാധിതർക്കായി വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയ പദ്ധതിയുടെ മറവിൽ കോടികളുടെ കൈക്കൂലി ഇടപാടു നടന്നെന്ന കേസാണ് ഇ.ഡി അന്വേഷിച്ചത്. പദ്ധതിക്കായി യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രെസന്റ്, യുഎഇ കോൺസുലേറ്റ് മുഖേന സംസ്ഥാന സർക്കാരിനു പണം കൈമാറിയിരുന്നു. പദ്ധതിയുടെ നിർമാണക്കരാർ ലഭ്യമാക്കിയതിനുള്ള കൈക്കൂലിയായി യൂണിടാക് ബിൽഡേഴ്സ് മാനേജിങ് പാർട്നർ സന്തോഷ് ഈപ്പൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും എം.ശിവശങ്കറിനുമായി 4.40 കോടി രൂപ നൽകിയെന്ന് ഇ.ഡി കണ്ടെത്തി.
ശിവശങ്കർ, സന്തോഷ് ഈപ്പൻ എന്നിവർക്കു പുറമേ സ്വപ്ന സുരേഷ്, പി.എസ്.സരിത്, സന്ദീപ് നായർ തുടങ്ങിയവർക്കും ക്രമക്കേടിൽ പങ്കുള്ളതായി ഇ.ഡി കണ്ടെത്തി. നയതന്ത്ര സ്വർണക്കള്ളക്കടത്ത് കേസിനൊപ്പമാണ് ലൈഫ് മിഷനിലെ ക്രമക്കേടും ഇ.ഡി അന്വേഷിച്ചത്. കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയുടെ പരിഗണനയിലാണു കേസ്.
എന്നാല്‍ ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ഇ.ഡി. നിലവില്‍ സമര്‍പ്പിച്ചത് പ്രാഥമിക കുറ്റപത്രം മാത്രമാണെന്നും കൈക്കൂലി പണത്തിന്റെ ഉറവിടത്തില്‍ അന്വേഷണം തുടരുകയാണെന്നും ഇ.ഡി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകന് ഒരു തവണ സമന്‍സ് അയച്ചിരുന്നെന്നും ഇ.ഡി. അധികൃതര്‍ വ്യക്തമാക്കി. കേസിൽ ഈജിപ്ഷ്യൻ പൗരനും പ്രതിയാണ്. ഇയാളെ കണ്ടെത്താനാകാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷമായിട്ടും വിചാരണ വൈകുകയാണ്.
ശിവശങ്കർ ലൈഫ് മിഷനിൽ അനധികൃത സമ്പത്തുണ്ടാക്കിയെന്ന കണക്കുകൂട്ടലിലാണ് ഇ.ഡി. ശിവശങ്കറെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയത്. ഇതിലാണ് വിവേകും ചോദ്യം ചെയ്യലിന് വിധേയമാകേണ്ടിയിരുന്നത് . ലൈഫ്മിഷൻ കേസിൽ നിന്നും കോടികളാണ് ശിവശങ്കറിന് ലഭിച്ചതെന്നാണ് ഇ.ഡി.മനസിലാക്കിയത്. അഴിമതിയുമായി ബന്ധപ്പെട്ട് നിരവധിയാളുകളിൽ നിന്നും ഇ.ഡി. മൊഴി ശേഖരിച്ചിരുന്നു. ഇതിൽ നിന്നെല്ലാം ശിവശങ്കർ അനധികൃത സമ്പാദ്യമുണ്ടാക്കിയെന്ന് ഇ.ഡി. മനസിലാക്കിയിരുന്നു. എന്നാൽ അനധികൃത സമ്പാദ്യം ശിവശങ്കർ സ്വന്തമായി ഉണ്ടാക്കിയതാണോ? ഇതിലാണ് കേന്ദ്ര ഏജൻസികൾക്ക് സംശയം. ഇതിലെ സത്യം ശിവശങ്കർ പറഞ്ഞാൽ മുഖ്യമന്ത്രി അകത്താകും. മുഖ്യമന്ത്രിയുടെ മകന് എതിരെയും ഇ.ഡിക്ക് മൊഴി ലഭിച്ചിരുന്നു.
ലൈഫ്മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിക്ക് കുരുക്ക് മു
https://www.facebook.com/Malayalivartha


























