അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി ഉയർന്നു. ശിവസാഗർ, ഗോലാഘട്ട് ജില്ലകളിൽ മൂന്നുപേരുടെ മരണമാണ് പുതിയതായി സ്ഥിരീകരിച്ചത്. ഇതോടെ ഈ വർഷത്തെ വെള്ളപ്പൊക്ക ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം 78 ആയതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എ.എസ്.ഡി.എം.എ.)
ഏഴു ജില്ലകളിലായി മൂന്നു ലക്ഷത്തോളം ആളുകൾ പ്രളയക്കെടുതിയിൽ തുടരുന്നുവെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. 21 റവന്യൂ സർക്കിളുകളിലെയും 551 ഗ്രാമങ്ങളിലെയും ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിലാണ്. ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനായിരത്തിലധികം ആളുകൾ കഴിയുന്നുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി .
"
https://www.facebook.com/Malayalivartha


























