പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തി കൊണ്ടു പോയി.... കാമുകനും സംഘവും പോലീസ് പിടിയില്‍

പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തി കൊണ്ടു പോയി.... കാമുകനും സംഘവും പോലീസ് പിടിയില്‍. പൊന്നാനിയില്‍ നിന്ന് കാണാതായ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വയനാട്ടിലെ ഒളിസങ്കേതത്തില്‍ നിന്നും കണ്ടെത്തി.
കഴിഞ്ഞ 19 നാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. പ്രണയം നടിച്ച് കാമുകന്‍ കടവനാട് സ്വദേശി നിഖില്‍ കുമാറുമായാണ് ( 23 ) പെണ്‍കുട്ടി നാടുവിട്ടു പോയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ബോധ്യമുണ്ടായിട്ടും ഇയാള്‍ പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്.
പെണ്‍കുട്ടിയുമായി വാഹനം വാടകക്കെടുത്ത് എറണാകുളത്തെത്തി പിന്നീട് വാഹനം അവിടെ ഉപേക്ഷിച്ചിട്ട് ട്രെയിന്‍ മാര്‍ഗ്ഗം സേലം, പൊള്ളാച്ചി, ചിദംബരം എന്നിവിടങ്ങളില്‍ കറങ്ങി നടന്നു. ശേഷം ചിദംബരത്ത് വാടകവീടെടുത്ത് കഴിയുകയായിരുന്നു.
ചിദംബരത്ത് വെച്ച് മൂന്നു ദിവസം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പെണ്‍കുട്ടി മൊഴി നല്‍കി. തുടര്‍ന്ന് മംഗലാപുരം വഴി ഇവര്‍ വയനാട്ടിലെ വിവിധയിടങ്ങളിലെത്തി താമസിച്ചു. ഗോവയില്‍ പോകാനായിരുന്നു ഇവര്‍ പ്ലാനിട്ടത്.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതി പ്രകാരം അന്വേഷണം ആരംഭിച്ച പൊലീസ് ഉപേക്ഷിച്ച വാഹനം കണ്ടെടുത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത പ്രതി മറ്റു മാര്‍ഗങ്ങളിലൂടെയാണ് സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയിരുന്നത്.
പൊന്നാനി സ്റ്റേഷനില്‍ നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ പൊന്നാനി പൊലീസിന്റെ സമര്‍ത്ഥമായ നീക്കങ്ങള്‍ക്കൊടുവിലാണ് വയനാട് നിന്ന് പിടികൂടിയത്. ഇയാള്‍ക്ക് പുറമെ സഹായികളായ പൊന്നാനി സ്വദേശി ശരത് സതീശന്‍ ( 23 ), വൈശാഖ് (23) എന്നിവരെയും അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ പോക്‌സോ പ്രകാരമാണ് കേസെടുത്തു.
" f
https://www.facebook.com/Malayalivartha
























