Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്ഷണം വിളമ്പി നല്‍കാന്‍ വൈകി..സഹോദരന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്.. തല മുറിച്ചെടുത്ത് വീടിന് മുന്നിലെ മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു..


ഭക്ഷണം വിളമ്പി നല്‍കാന്‍ വൈകി..സഹോദരന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്.. തല മുറിച്ചെടുത്ത് വീടിന് മുന്നിലെ മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു..


കുറഞ്ഞ ചെലവിലുള്ള യാത്രാപാക്കേജിന്റെ പേരിൽ തട്ടിപ്പ്.. തായ്‌ലൻഡിലെത്തിയ മൂന്ന് ഇന്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു..


ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്


സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്

'സത്യത്തിൽ വിജയ് ബാബു ആ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ആ പെൺകുട്ടിയെ മാത്രമല്ല സത്യസന്ധമായി അവാർഡുകൾ പ്രഖ്യാപിക്കാനിരുന്ന ഒരു ജൂറിയെ കൂടിയാണ് ബലാൽസംഗം ചെയ്തത്. ഇനി ഈ ജൂറി അംഗങ്ങളൊക്കെ എങ്ങിനെ അവരവരുടെ വീട്ടിൽ പോകും. പാവം ബുദ്ധിജീവികൾ. ഇര ആരാണെങ്കിലും അവർക്ക് നീതി ലഭിക്കട്ടെ...' ഹരീഷ് പേരടി കുറിക്കുന്നു

28 APRIL 2022 12:46 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ യുവനടിയുടെ ബലാത്സംഗ പരാതി വന്നത്. ഇതിനുപിന്നാലെ വിമർശനവുമായി നടൻ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുകയാണ്. വിജയ് ബാബു നിർമിച്ച ഹോം സിനിമയെ സംസ്ഥാന അവാർഡിന് പരിഗണിക്കുന്ന കാര്യം ചൂണ്ടികാട്ടിയാണ് നടൻ വിമർശനം ഉന്നയിച്ചിരിക്കുന്നത്. വിജയ് ബാബു ആ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ ആ പെൺകുട്ടിയെ മാത്രമല്ല സത്യസന്ധമായി അവാർഡുകൾ പ്രഖ്യാപിക്കാനിരുന്ന ഒരു ജൂറിയെ കൂടിയാണ് ബലാൽസംഘം ചെയ്തതെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഹോം നല്ല സിനിമയാണ്. പക്ഷെ ആ നല്ല സിനിമക്ക് 2021-ലെ നല്ല സിനിമക്കുള്ള അവാർഡ് കൊടുത്താൽ അത് മുഖ്യമന്ത്രിയുടെ കൈയ്യിൽ നിന്ന് വാങ്ങാൻ വരുക അതിന്റെ നിർമ്മാതാവായ ലൈഗിക പീഡനത്തിൽ ആരോപണ വിധേയനായ വിജയ് ബാബുവാണ്. അത് ആദർശ രാഷ്ട്രിയത്തെ കളങ്ക പെടുത്താൻ സാധ്യതയുണ്ട് എന്ന് ജൂറി അടിമകൾ കണ്ടെത്തിയാലും. ചിലപ്പോൾ അങ്ങിനെയൊന്നും നോക്കിയാൽ ഇവിടെ ജീവിക്കാൻ പറ്റില്ലാ എന്ന് നമ്മളെ സ്വന്തം ശശിയേട്ടൻ പറഞ്ഞാൽ തിരുവായക്ക് എതിർവായ് ഉണ്ടാവാൻ സാധ്യതയില്ലാതില്ല.

ഇനി ഒരു സമവായമാണ് ലക്ഷ്യമെങ്കിൽ ഇന്ദ്രൻസേട്ടനെ നല്ല നടനാക്കി ഈ പ്രശ്നം പരിഹരിച്ചാൽ ആർക്കും പരാതിയുണ്ടാവില്ല. മൂപ്പരാണെങ്കിൽ അവാർഡ് കമ്മറ്റിയെ പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് ചലച്ചിത്ര അക്കാദമിയിലെ സ്ഥാനം ഒഴിയാനുള്ള വിശാല മനസ്ക്കതയും കാണിച്ചിട്ടുണ്ട്. എളിമയുടെ രാജകുമാരൻ. ഉമ്മ.


സത്യത്തിൽ വിജയ് ബാബു ആ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ (എനിക്കറിയില്ലാ) അത് ആ പെൺകുട്ടിയെ മാത്രമല്ല സത്യസന്ധമായി അവാർഡുകൾ പ്രഖ്യാപിക്കാനിരുന്ന ഒരു ജൂറിയെ കൂടിയാണ് ബലാൽസംഗം ചെയ്തത്. ഇനി ഈ ജൂറി അംഗങ്ങളൊക്കെ എങ്ങിനെ അവരവരുടെ വീട്ടിൽ പോകും. പാവം ബുദ്ധിജീവികൾ. ഇര ആരാണെങ്കിലും അവർക്ക് നീതി ലഭിക്കട്ടെ.

 

അതേസമയം, കോഴിക്കോട് സ്വദേശി നല്‍കിയ പരാതിയിലാണ് എറണാകുളം സൗത്ത് പോലീസാണ് വിജയ് ബാബുവിനെതിരെ കേസ് രെജിസ്റ്റർ ചെയ്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നാണ് പരാതി നൽകിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ യുവതിക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തി നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

MDMA അടിച്ച് പൂസായി ഡിവോഴ്സികൾ ചേർന്ന് നടത്തിയ കൊടും ക്രൂരത!! കോഴിക്കോട്ടെ അധ്യാപികമാർ സഖാക്കളെന്ന്  (2 minutes ago)

BIHAR സംഭവം വീട്ടിലാരുമില്ലാത്തപ്പോൾ  (5 minutes ago)

TOUR PACKAGE രക്ഷിച്ചത് പൊലീസ് റെയ്ഡിൽ  (10 minutes ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (20 minutes ago)

AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.  (1 hour ago)

വടക്കാഞ്ചേരി ലൈഫ് തട്ടിപ്പിൽ ഫയലുകൾ കാണാനില്ല! പിണറായിയുടെ മകനെ രക്ഷിക്കാൻ നീക്കം?  (1 hour ago)

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (2 hours ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (3 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (3 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (4 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (4 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (4 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (4 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (5 hours ago)

Malayali Vartha Recommends