ശ്രീറാം വെങ്കിട്ടരാമനും രേണു രാജും വിവാഹിതരായി... പങ്കെടുത്തത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും

ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കരയിലെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു വിവാഹച്ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹിതരാകുന്ന വിവരം ഇരുവരും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. നേരത്തേ തന്നെ ഇരുവരും വിവാഹം ചെയ്യും എന്ന വാർത്തകൾ സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ചടങ്ങുകൾ ഇന്ന് നടന്നത്.
ഇരുവരും ഞായറാഴ്ച ചോറ്റാനിക്കര ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാകുന്നുവെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഐഎഎസ് സുഹൃത്തുക്കളെ വാട്സാപ്പിലൂടെ ഇരുവരും അറിയിച്ചതോടെയാണ് വിവാഹ വാര്‍ത്ത പുറത്തു വന്നത്.
ചങ്ങനാശ്ശേരി സ്വദേശിയായ രേണുരാജ് എം.ബി.ബി.എസ്. നേടി ഡോക്ടറായി പ്രവർത്തിക്കുമ്പോഴാണ് സിവിൽ സർവീസിലെത്തിയത്. എം.ഡി. ബിരുദധാരിയാണ് എറണാകുളം സ്വദേശിയായ ശ്രീറാം വെങ്കിട്ടരാമൻ. ഇരുവരും അടുത്തടുത്ത വർഷങ്ങളിൽ രണ്ടാം റാങ്കോടെയാണ് ഐ.എ.എസിലെത്തിയത്.
എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇരുവരും സിവില്‍ സര്‍വീലെത്തുന്നത്. ദേവികുളം സബ് കളക്ടറായിരുന്നപ്പോള്‍ കൈയേറ്റം ഒഴിപ്പിക്കലിലൂടെ ശ്രദ്ധനേടിയവരാണ് ഇരുവരും. 2012ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവില്‍ സര്‍വീസ് പരീക്ഷ പാസായത്. പിന്നീട് ദേവികുളം സബ് കളക്ടറായി പ്രവര്‍ത്തിച്ചു.
2019ല്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാര്‍ ഇടിച്ച് മരിച്ച കേസിലെ പ്രതിയായതോടെ ശ്രീറാമിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ദീര്‍ഘ നാളുകള്‍ക്കു ശേഷമാണ് അദ്ദേഹം ആരോഗ്യവകുപ്പിലെത്തുന്നത്.
ശ്രീറാമിന്റെ ആദ്യവിവാഹമാണ് ഇത്. ചങ്ങനാശേരി സ്വദേശിയായ രേണു രാജ് 2014ലാണ് രണ്ടാം റാങ്കോടെ ഐഎഎസ് പരീക്ഷ പാസായത്. തൃശൂര്‍, ദേവികുളം എന്നിവിടങ്ങളില്‍ സബ് കളക്ടറായി പ്രവര്‍ത്തിച്ച രേണു ഇപ്പോള്‍ ആലപ്പുഴ ജില്ലാ കളക്ടറാണ്. രേണുവിന്റെ രണ്ടാം വിവാഹമാണ് ഇത്. നേരത്തേ സഹപാഠിയായ ഡോക്ടറെ വിവാഹം ചെയ്തിരുന്നു, പിന്നീട് ആ ബന്ധം രേണുരാജ് വേര്‍പിരിഞ്ഞ ശേഷമാണ് ഇപ്പോൾ ശ്രീറാമിനെ വിവാഹം ചെയ്തത്.
https://www.facebook.com/Malayalivartha

























