പോസ്റ്റ് ഓഫീസ് വഴിയും എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നു കടത്ത് നടക്കുന്നുണ്ടെന്ന് എക്സൈസ് കണ്ടെത്തൽ; സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുവാൻ ഉപയോഗക്കുന്നത് പോസ്റ്റ് കവറും കൊറിയര്‍ സര്‍വീസും

എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നു കടത്ത് പല മാർഗങ്ങളിലൂടെയും വഴികളിലൂടെയും നടക്കുന്നുണ്ട് . എന്നാലിപ്പോൾ ഇതാ വളരെ നടുക്കുന്ന വിവരമാണ് പുറത്ത് വരുന്നത് . പോസ്റ്റ് ഓഫീസ് വഴിയും എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നു കടത്ത് നടക്കുന്നുണ്ടെന്നാണ് എക്സൈസ് കണ്ടെത്തിയിരിക്കുന്നത്. സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുവാൻ ഉപയോഗക്കുന്നത് പോസ്റ്റ് കവറും കൊറിയര്‍ സര്‍വീസുമാണ്. മയക്കുമരുന്നുകളുടെ നിര്‍മാണം ബാംഗ്ലൂരിലാണ് നടക്കുന്നത്.
ഇത്തരത്തിൽ പിടിച്ചെടുക്കുന്ന എംഡിഎംഎയുടെ പരിശോധനാ ഫലം വ്യത്യസ്തമാകുന്നത് പലപ്പോഴും കേസിന് കനത്ത തിരിച്ചടിയാകാറുണ്ട് . എന്‍ ഡി പി എസ് ആക്ടില്‍ പറയുന്ന രാസനാമം അല്ലായിരിക്കും പലപ്പോഴും റിപ്പോര്‍ട്ടില്‍ വരുന്നത്. ഇത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് കമ്മിഷണര്‍ ചീഫ് കെമിക്കല്‍ എക്സാമിനര്‍ക്ക് കത്തയക്കുകയും ചെയ്തു.
കൊറിയര്‍ സര്‍വീസ് കൂടാതെ പോസ്റ്റ് ഓഫീസ് വഴിയും സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുന്നുവെന്നും എക്സൈസ് പറഞ്ഞു. തിരുവനന്തപുരത്തും ഇടയ്ക്ക് പിടികൂടിയിരുന്നു. എംഡിഎംഎയും എല്‍ എസ് ഡി സ്റ്റാമ്പും ഒളിപ്പിക്കാന്‍ വളരെ എളുപ്പമാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉപയോഗിക്കുന്നത്.
2020-ല്‍ 563.66 ഗ്രാം എംഡിഎംഎ എക്സൈസ് പിടികൂടിയിരുന്നു. 2021-ല്‍ 6612.79 ഗ്രാമായി മാറി. 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തില്‍ 1667 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുക്കുകയുണ്ടായി. അതായത് 2020ലെ മൊത്തം കണക്കിനേക്കാള്‍ മൂന്നിരട്ടിയായി മാറിയിരിക്കുകയാണ്. സ്പെയിന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നായിരുന്നു നേരത്തെ സിന്തറ്റിക് മയക്കുമരുന്നുകള്‍ എത്തിയത്. എന്നാൽ ഇപ്പോഴാകട്ടെ ബാംഗ്ലൂരില്‍ തന്നെ ഇവ നിര്‍മ്മിച്ചെടുക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം .
https://www.facebook.com/Malayalivartha
























