അന്വേഷണ സംഘത്തിനെതിരെ പ്രതിഭാഗവും ഒരുവിഭാഗം അഭിഭാഷകരും നീക്കം തുടങ്ങി! കേസില്‍ അഭിഭാഷകരും കക്ഷികളും തമ്മിലുള്ള ഫോണ്‍ സംഭാഷണം ചോർന്നതോടെ അഭിഭാഷകർ കലിപ്പിൽ! സംഭവത്തില്‍ ക്രൈം ബ്രാഞ്ചിനെതിരെ കോടതി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകർ രംഗത്ത്

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം വൈദികന്റെ മൊഴിയെടുത്തതിന് പിന്നാലെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ദിലീപുമായി സൗഹൃദം ഉണ്ടെന്നും സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ദിലീപിന്റെ വീട്ടിൽ പോയിരുന്നതായും വൈദികൻ മൊഴി നൽകിയിരുന്നു. ദിലീപിന്റെ ഫോണിൽ നിന്ന് വൈദികന്റെ അക്കൗണ്ടിൽ പണം അയച്ചതിന്റെ രേഖകൾ കണ്ടെത്തിയതിനെ തുടർന്നാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വൈദികനായ വിക്ടറിന്റെ മൊഴിയെടുക്കുന്നതിനു വേണ്ടി അന്വേഷണ സംഘം വിളിച്ചുവരുത്തിയത്. ആലുവ പൊലീസ് ക്ളബിൽ വച്ചാണ് വൈദികന്റെ മൊഴി രേഖപ്പെടുത്തിയത്. നേരത്തെ സംവിധായകൻ ബാലചന്ദ്രകുമാർ വൈദികൻ വഴി തന്നോട് പണം ആവശ്യപ്പെട്ടിരുന്നെന്ന് ദിലീപ് ആരോപിച്ചിരുന്നു.
അതേസമയം അന്വേഷണ സംഘത്തിനെതിരെ പ്രതിഭാഗവും ഒരുവിഭാഗം അഭിഭാഷകരും നീക്കം ശക്തമാക്കുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കേസില്‍ അഭിഭാഷകരും കക്ഷികളും തമ്മിലുള്ള ഫോണ്‍ സംഭാഷണം ചോർന്നതാണ് അഭിഭാഷകരെ പ്രകോപിച്ചത്. ഇതോടെയാണ് സംഭവത്തില്‍ ക്രൈം ബ്രാഞ്ചിനെതിരെ കോടതി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകർ രംഗത്ത് എത്തിയിരിക്കുന്നത്. എറണാകുളം അഡീഷണൽ സ്പെഷ്യൽ സെഷൻസ് കോടതിയിലാണ് അന്വേഷണ സംഘത്തിനെതിരായ പരാതി നല്‍കിയിരിക്കുന്നത്.
അഭിഭാഷകരും കക്ഷികളും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വിട്ടതില്‍ അന്വേഷണ സംഘത്തിന് പങ്കുണ്ടെന്നാണ് അഭിഭാഷകർ ആരോപിക്കുന്നത്. അന്വേഷണം നടത്തി കുറ്റക്കാരായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടുന്നു. അഡ്വ. വി സേതുനാഥാണ് ഇത് സംബന്ധിച്ച അപേക്ഷ കോടതിയില്‍ നല്‍കിയിരിക്കുന്നത്. സമാനമായ ആവശ്യവുമായി ഹർജിക്കാരന്‍ നേരത്തെ കേരള ബാർ കൗൺസിലിനും പരാതി നൽകിയിരുന്നു. ദിലീപിന്റെ അഭിഭാഷകർ കക്ഷികളുമായി നടത്തിയ ഫോൺ സംഭാഷണങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. സംഭാഷണങ്ങള്‍ പൊലീസ് ചോർത്തി മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു. അഭിഭാഷകനും കക്ഷികളും തമ്മിലുള്ള സംഭാഷണം തെളിവായി സ്വീകരിക്കാനാവില്ലെന്ന് വ്യക്തമാക്കുന്ന ഹർജിയില്‍ ഫോൺ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതു തടയണമെന്ന് അപേക്ഷയിൽ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha

























