സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയത് മരണത്തിലേക്ക് നയിച്ചു; കോട്ടയം ഏറ്റുമാനൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു; ഒഴുക്കിൽ പെട്ട് കാൽവഴുതി മുങ്ങി താഴുകയായിരുന്നു

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. കോട്ടയം പേരൂർ പള്ളിക്കുന്നേൽ കടവിലാണ് സംഭവം. പേരൂർ ചെറുവായൂർ സ്വദേശികളായ നവീൻ (15) അമൽ (15) എന്നിവരാണ് മരിച്ചത്.
ഉച്ചക്ക് ഒരു മണിയോടെ അപകടമുണ്ടായത്. പത്ത്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയത്. നാല് പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് പള്ളിക്കുന്നേൽ കടവിൽ കുളിക്കാനെത്തിയത്.
ഇതിൽ രണ്ട് പേരാണ് ഒഴുക്കിൽ പെട്ട് കാൽവഴുതി മുങ്ങി താഴുകയായിരുന്നു . ഇവരെ രക്ഷിക്കാൻ സമീപവാസികൾ ശ്രമം നടത്തിയെങ്കിലും പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























