Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

'ദയവായി മനുഷ്യരെ ഡിവോഴ്സ് ചെയ്യാൻ അനുവദിക്കൂ... ആരും അധികം ചർച്ച ചെയ്യാതെ വിട്ടു കളഞ്ഞ ഒരു ആത്മഹത്യ... അച്ഛനും അമ്മയും തമ്മിൽ സ്ഥിരമായി കണ്മുന്നിൽ വെച്ചു നടത്തുന്ന വാക്കെറ്റവും കൈയ്യേറ്റവും അവനു അത്ര സഹികെട്ടിരുന്നു.. വിഷുവിന്റെ ദിവസം അമ്മവീട്ടിലേക്ക് പോകുന്നതിനെ ചൊല്ലിയുണ്ടായ വഴക്ക് കൂടിയായപ്പോ അവനു മതിയായി... അവരുടെ മുന്നിൽ വച്ചു തന്നെ പെട്രോളോഴിച്ചു സ്വയം തീ കൊളുത്തി...' വൈറലായി കുറിപ്പ്

29 APRIL 2022 02:49 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് കേരളത്തെ നടുക്കി കുടുംബവഴക്കിൽ മനംനൊന്ത് പന്ത്രണ്ടുകാരന്‍ ആത്മഹത്യ ചെയ്ത സംഭവം നടന്നത്. ആരും ശ്രദ്ധിക്കാതെപോയ ആ സംഭവത്തെ കുറിച്ച് ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് അധ്യാപിക ദീപ സെയ്റ. 'പന്ത്രണ്ട് വയസ്സേ ഉള്ളു അവനു.. വലിയ ആനക്കമ്പക്കാരനായിരുന്നുത്രെ... പഠിക്കാനും മിടുക്കനായിരുന്നു... മരിച്ചു കളഞ്ഞേക്കാമെന്ന് തോന്നിയത് എന്തിനാകും? അച്ഛനും അമ്മയും തമ്മിൽ സ്ഥിരമായി കണ്മുന്നിൽ വെച്ചു നടത്തുന്ന വാക്കെറ്റവും കൈയ്യേറ്റവും അവനു അത്ര സഹികെട്ടിരുന്നു.. വിഷുവിന്റെ ദിവസം അമ്മവീട്ടിലേക്ക് പോകുന്നതിനെ ചൊല്ലിയുണ്ടായ വഴക്ക് കൂടിയായപ്പോ അവനു മതിയായി... അവരുടെ മുന്നിൽ വച്ചു തന്നെ പെട്രോളോഴിച്ചു സ്വയം തീ കൊളുത്തി' എന്നാണ് അവർ കുറിക്കുന്നത്.

ദീപ സെയ്റയുടെ കുറിപ്പ് –

ദയവായി മനുഷ്യരെ ഡിവോഴ്സ് ചെയ്യാൻ അനുവദിക്കൂ...

ഇതാരാണെന്ന് അറിയാമോ...? ആരും അധികം ചർച്ച ചെയ്യാതെ വിട്ടു കളഞ്ഞ ഒരു ആത്മഹത്യ... കുടുംബവഴക്കിൽ മനംനൊന്ത് പന്ത്രണ്ടുകാരനായ ഈ കുഞ്ഞ് പെട്രോളൊഴിച്ചു ആത്മഹത്യ ചെയ്തു എന്ന വാർത്ത നിസ്സാരമായി കാണാൻ മാത്രം നമ്മൾ വളർന്നു കഴിഞ്ഞു!!

പന്ത്രണ്ട് വയസ്സേ ഉള്ളു അവനു.. വലിയ ആനക്കമ്പക്കാരനായിരുന്നുത്രെ... പഠിക്കാനും മിടുക്കനായിരുന്നു... മരിച്ചു കളഞ്ഞേക്കാമെന്ന് തോന്നിയത് എന്തിനാകും? അച്ഛനും അമ്മയും തമ്മിൽ സ്ഥിരമായി കണ്മുന്നിൽ വെച്ചു നടത്തുന്ന വാക്കെറ്റവും കൈയ്യേറ്റവും അവനു അത്ര സഹികെട്ടിരുന്നു.. വിഷുവിന്റെ ദിവസം അമ്മവീട്ടിലേക്ക് പോകുന്നതിനെ ചൊല്ലിയുണ്ടായ വഴക്ക് കൂടിയായപ്പോ അവനു മതിയായി... അവരുടെ മുന്നിൽ വച്ചു തന്നെ പെട്രോളോഴിച്ചു സ്വയം തീ കൊളുത്തി.

രണ്ടു വീട്ടിൽ നിന്ന്, രണ്ടു സാഹചര്യങ്ങളിൽ വളർന്ന രണ്ടു സ്വഭാവമുള്ള പെണ്ണും ആണും പൊരുത്തപ്പെടാതിരിക്കുന്നത് അത്ഭുതമല്ല... പൊരുത്തപ്പെട്ടു പോകുന്നവരാണ് സത്യത്തിൽ അത്ഭുതങ്ങൾ!!ചേർന്ന് പോകില്ലെന്ന് തോന്നിയാൽ ഒന്ന് പിരിയാൻ സമ്മതിക്കാത്ത സമൂഹമാണ് നമ്മുടെ..ചോദ്യങ്ങൾ കൂടുതൽ സ്ത്രീക്ക് തന്നെ...ഇനിയാര് കെട്ടും എന്നത് തൊട്ട് കൊച്ചിനെ എങ്ങനെ ഒറ്റയ്ക്ക് വളർത്തും എന്ന് വരെ!!

മേടിച്ച സ്ത്രീധനം തിരിച്ചു കൊടുക്കേണ്ടി വരുമെന്ന് പറഞ്ഞു മകനെ വിവാഹമോചനത്തിന് സമ്മതിക്കാത്ത അമ്മയെ എനിക്കറിയാം...! മോചനം നേടാൻ ആഗ്രഹിക്കുന്ന പെണ്ണിന്റെ കൂട്ടുകാരികളെ വിളിച്ചുവരുത്തി അവരെക്കൊണ്ട് മകളുടെ മനസ്സ് മാറ്റിക്കാൻ കഷ്ടപ്പെടുന്ന അച്ഛനെയും അറിയാം. ദൈവം യോജിപ്പിച്ചത് മനുഷ്യൻ പിരിക്കരുത് എന്നും പറഞ്ഞ് അങ്ങനെ കുറെ ടീമുകൾ!!

വിവാഹം എളുപ്പവും വിവാഹമോചനം ബുദ്ധിമുട്ടുമാകുമ്പോൾ അതിനിടയിൽ കിടന്നു നൊന്തു പോകുന്നത് ഇങ്ങനെ കുറെ കുഞ്ഞുങ്ങളാണ്... മോചനം നേടുക എന്നത് സ്വഭാവികമാവേണ്ട സമയം എന്നേ കഴിഞ്ഞു!!

രണ്ടാം വിവാഹത്തിൽ എരിതീയിൽ നിന്ന് വറച്ചട്ടിയിലേക്ക് വീണുപോയ ചിലരെ അറിയാം. അവരാണ് ഈ ഊരാക്കുടുക്കിൽ നിന്നിറങ്ങാൻ കഴിയാതെ ശ്വാസം മുട്ടുന്നവർ.. അതിൽ കുഞ്ഞുങ്ങൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെങ്കിലോ? രണ്ടാം വിവാഹം പിരിയുന്നവരെയൊക്കെ എന്തോ കൊലപാതകം ചെയ്തവരെ കാണുന്നത് പോലെയാണ് സമൂഹം നോക്കുക!!

 

 

പിന്നെ വേറെ കുറെ പേരുണ്ട്.. കുഞ്ഞുങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ട് ഒരുമിച്ച് ജീവിക്കുന്നവർ!! എന്നും വഴക്കും അടിപിടിയുമുള്ള ഒരു നരകം അവർക്ക് വേണ്ടി സൃഷ്ടിച്ചു കൊടുക്കുന്നതാണോ നിങ്ങൾ അവർക്ക് ചെയ്തു കൊടുക്കുന്ന പുണ്യം!? ഒരുമിച്ച് ഒരു സ്വർഗം നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് പണിത് കൊടുക്കാൻ ആവുന്നില്ലെങ്കിൽ, മാന്യമായി പിരിഞ്ഞിട്ട്, അവർക്കായി തനിച്ച് ഒരു സ്വർഗം പണിയുക... അതിലാ കുഞ്ഞുങ്ങൾ സ്വസ്ഥമായി വളരട്ടെ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (3 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (3 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (4 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (4 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (5 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (7 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (7 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (8 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (8 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (8 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (8 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (9 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (10 hours ago)

Malayali Vartha Recommends