Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...


ഇത് കേസാക്കിയാൽ നാറും! ജിജി മാരിയോ മദ്യ ലഹരിയിൽ ഭർത്താവിനെ കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിൽ വാർത്ത വരും: കുട്ടികളെ ഓർത്ത് കേസാക്കണ്ട എന്നവർ പറഞ്ഞു: ജിജിയുടെ വഴിവിട്ട ജീവിതവും, സാമ്പത്തിക തട്ടിപ്പുകളും: ആ വീഡിയോ പുറത്ത് വിട്ട് മാരിയോ ജോസഫ്...

പി ടി തോമസ് ഉണ്ടായിരുന്നു എങ്കില്‍ നടിക്കൊപ്പം ഉറച്ച് നിന്നേനെ.....! നടി അക്രമിക്കപ്പെട്ട കേസിലെ അന്വേഷണം അട്ടിമറിക്കപ്പെടുന്നു; കൊച്ചിയിൽ പരസ്യ പ്രതിഷേധം നടത്തിരിക്കുകയാണ് നടന്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്റ് നേച്ചർ, അതിജീവിതക്ക് നീതിവേണം എന്ന മുദ്രാവാക്യം ഉയര്‍ത്തി കൈകോർത്ത് എം എല്‍ എ പി ടി തോമസിന്റെ ഭാര്യ ഉമ തോമസും രവീന്ദ്രന്റെ സത്യഗ്രഹ വേദിയിൽ...

29 APRIL 2022 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..

കേരളത്തില്‍ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത

ബിജെപി യുടെ വികസന കാഴ്ചപാടിൽ ലക്ഷ്യം വികസിത അനന്തപുരി : രാജീവ് ചന്ദ്രശേഖർ

ഇത് കേസാക്കിയാൽ നാറും! ജിജി മാരിയോ മദ്യ ലഹരിയിൽ ഭർത്താവിനെ കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിൽ വാർത്ത വരും: കുട്ടികളെ ഓർത്ത് കേസാക്കണ്ട എന്നവർ പറഞ്ഞു: ജിജിയുടെ വഴിവിട്ട ജീവിതവും, സാമ്പത്തിക തട്ടിപ്പുകളും: ആ വീഡിയോ പുറത്ത് വിട്ട് മാരിയോ ജോസഫ്...

7 ജില്ലകളിൽ യെല്ലോ അലേർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

നടി അക്രമിക്കപ്പെട്ട കേസിലെ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് കൊച്ചിയിൽ പരസ്യ പ്രതിഷേധം നടത്തിരിക്കുകയാണ് നടന്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്റ് നേച്ചർ എന്ന സംഘടന. അതിജീവിതക്ക് നീതിവേണം എന്ന മുദ്രാവാക്യം ഉയര്‍ത്തി എറണാകുളം ഗാന്ധിക്വയറിലാണ് മുൻ എം എൽ എ പി.ടി. തോമസിന്റെ സുഹൃത്തുക്കള്‍ പ്രതിഷേധം നടത്തുന്നത്. മുന്‍ തൃക്കാക്കര എം എല്‍ എ പി ടി തോമസിന്റെ ഭാര്യ ഉമ തോമസും രവീന്ദ്രന്റെ സത്യഗ്രഹ വേദിയിലുണ്ട്.

പി ടി തോമസ് ഉണ്ടായിരുന്നു എങ്കില്‍ നടിക്കൊപ്പം ഉറച്ച് നിന്നേനെ. സംഭവ ദിവസം പി ടി തോമസ് അനുഭവിച്ച സമ്മര്‍ദ്ദം നേരിട്ട് കണ്ടിട്ടുണ്ട്. കേസ് അന്വേഷണം പുരോഗമിക്കവെ പൊലീസ് തലപ്പത്ത് ഉണ്ടായ മാറ്റം പ്രതികളെ രക്ഷപ്പെടുത്താനുള്ള കുതന്ത്രമാണ് എന്നും ഉമ തോമസ് പറഞ്ഞു.

മലയാള ചലച്ചിത്ര മേഖലയില്‍ നിന്ന് ആദ്യമായാണ് അതിജീവിതയ്ക്ക് പിന്തുണയുമായി ഒരു നടന്‍ പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്. നടി ആക്രമിക്കപ്പെട്ട് അഞ്ചുവര്‍ഷം പിന്നിടുമ്പോഴും അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം തുടരുന്നു എന്ന് ആരോപിച്ചാണ് നടന്‍ രവീന്ദ്രന്‍ അടക്കമുള്ളവരുടെ പ്രതിഷേധം. നടിയെ ആക്രമിച്ച കേസില്‍ സംഭവിക്കുന്നതാണ് ഇരയുടെ പേര് പറയുന്നതിനടക്കം നിര്‍മാതാവ് വിജയ് ബാബുവിനെ പോലുള്ളവര്‍ക്ക് ധൈര്യം നല്‍കുന്നതെന്നും ഈ സാഹചര്യത്തിലാണ് അന്തരിച്ച മുന്‍ എം എല്‍ എ പി ടി തോമസ് തുടങ്ങിവെച്ച സമരം തുടരുന്നതെന്നും സമര സംഘാടകര്‍ പറഞ്ഞു.

അതേസമയം തങ്ങളുടേത് 5 വര്‍ഷത്തിന് ശേഷം വരുന്ന പ്രതിഷേധമല്ലെന്ന് രവീന്ദ്രന്‍ പറയുന്നു. ആദ്യമായി അതിജീവിതയ്ക്ക് വേണ്ടി രംഗത്ത് ഇറങ്ങിയത് പി ടി തോമസ് ആയിരുന്നുവെന്നും ഇതേ ഗാന്ധി സ്‌ക്വയറില്‍ അദ്ദേഹം സത്യാഗ്രഹം നടത്തിയിരുന്നുവെന്നും രവീന്ദ്രന്‍ പറഞ്ഞിരുന്നു. ഈ വിഷയം ജനശ്രദ്ധയില്‍പ്പെടുത്തിയതും അതിന്റെ ഗൗരവം അധികാരികളെ ബോധ്യപ്പെടുത്തിയതും പി ടി തോമസ് ആയിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം ആശങ്കപ്പെടുത്തുന്നതാണ് എന്നും അതിജീവിതയ്ക്ക് നീതി കിട്ടുമോ എന്നുള്ളതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നതെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. നീതിയെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിച്ചത് ആരെല്ലാമാണോ അവരെല്ലാം ശിക്ഷിക്കപ്പെടേണ്ടതാണ് എന്ന് രവീന്ദ്രന്‍ വ്യക്തമാക്കി. നീതിയെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിച്ചവരെല്ലാം ശിക്ഷിക്കപ്പെടേണ്ടവരാണ്. ശരിക്കും പറഞ്ഞാല്‍ ഉപ്പു തിന്നവര്‍ വെള്ളം കുടിക്കേണ്ടവരാണ്. ഇവിടെ യഥാര്‍ഥമായിട്ടുള്ള ന്യായപരമായിട്ടുള്ള, ഒരു നീതി അതിജീവിതയ്ക്ക് കിട്ടേണ്ടതാണ് എന്നും രവീന്ദ്രന്‍ പറഞ്ഞു.

എല്ലാ അർത്ഥത്തിലും ഒതുക്കി തീർക്കുമായിരുന്ന ഈ കേസ് പി ടി യെന്ന രാഷ്ട്രീയക്കാരന്റെ സാന്നിധ്യം കൊണ്ട് കേരളീയർ അറിയുകയായിരുന്നു. അക്രമത്തിനിരയായ യുവതിയുടെ അടുത്ത് ആ രാത്രിയിൽ പിടി എത്തിയതാണ് ആ കേസിൽ നിർണ്ണായകമായത്.

വാഹനത്തിനുള്ളിൽ അതിക്രൂരമായി നടിയെ പീഡിപ്പിച്ച ശേഷം പൾസർ സുനി അവരെ കൊണ്ടിറക്കിയത് നടൻ ലാലിന്റെ വീട്ടിലായിരുന്നു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പാതിരാത്രിയിൽ നിർമ്മതാവ് കൂടിയായ ആന്റോ ജോസഫിനെ ലാൽ കാര്യമറിയിച്ചു. ഗൗരവം പിടി കിട്ടിയ ആന്റോ തന്റെ സുഹൃത്ത് കൂടിയായ പിടി തോമസിനെ ആ രാത്രി വിളിച്ചുണർത്തി വണ്ടിയിൽ കയറ്റി. ലാലിന്റെ വീട്ടിലെത്തിയ തൃക്കാക്കര എംഎൽഎ കേട്ടത് ആ വാഹനത്തിനുള്ളിലെ നടക്കുന്ന പീഡനമായിരുന്നു. ഒരു പക്ഷേ സിനിമയിലെ വമ്പൻ തോക്കുകൾ ഇടെപട്ട് ഒതുക്കി തീർക്കാൻ സാധ്യതയുണ്ടായിരുന്ന കേസിൽ പിടി തോമസ് ഇടപെട്ടു. ഐജിയായിരുന്ന വിജയനെ ഫോണിൽ വിളിച്ച് എല്ലാം അറിയിച്ചു. പിടിയെ പോലൊരു എംഎൽഎ ഇടപെട്ട കേസിൽ എഫ് ഐ ആർ എടുത്തില്ലെങ്കിൽ ഉണ്ടാകുമായിരുന്ന പുലിവാലുകൾ പൊലീസ് തിരിച്ചറിഞ്ഞു. രാത്രിയിൽ നടിക്ക് ആത്മവിശ്വാസം പകർന്ന പിടി തോമസ് കേസുമായി മുമ്പോട്ട് പോകണമെന്ന് നിർദ്ദേശിച്ചു. അങ്ങനെ പൾസർ സുനി അകത്തായി. പിന്നാലെ ദീലീപും.

ഈ കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണ്. വിചാരണയിൽ കോടതിയിൽ എത്തി സാക്ഷി മൊഴിയും പിടി തോമസ് നൽകി. യാതൊരു വിധ സമ്മർദ്ദത്തിനും വഴങ്ങാത്ത മൊഴി. കേസിന്റെ അന്തിമ വിധിയിൽ ഇത് നിർണ്ണായകമായി മാറും. അന്ന് രാത്രി ആ കേസിന് പിന്നിൽ പൾസർ സുനിയാണെന്ന് നടി പറഞ്ഞത് പിടിയും കോടതിയിലെ രഹസ്യ വിചാരണയിൽ പറഞ്ഞിട്ടുണ്ട്. ഗൂഢാലോചനാ അന്വേഷണത്തിലേക്ക് കേസ് എത്തിയതിന് പിന്നിലും പിടി തോമസിന്റെ നിരന്തര ഇടപെടലുകൾ ഉണ്ട്. ഒരു ഘട്ടത്തിൽ താര സംഘടനയായ അമ്മയെ പോലും പരസ്യമായി വിമർശിച്ച് പിടി രംഗത്തു വന്നിരുന്നു. സിനിമയിലെ കൊള്ളരുതായ്മകൾക്കെതിരെ സിനിമാ സംഘടനകളുടെ കണ്ണു തുറപ്പിച്ചതും പിടിയുടെ ആ വെളിപ്പെടുത്തലുകളായിരുന്നു.

ദിലീപിന്റെ അറസ്റ്റിൽ കാര്യങ്ങൾ തീരില്ലെന്നും സംഭവത്തിനു പിന്നിലെ വിദേശബന്ധവും ഹവാല ഇടപാടും അടക്കം അന്വേഷിക്കണമെന്നും പി.ടി. തോമസ് പറഞ്ഞിരുന്നു. വിദേശത്തേക്കു വലിയ തോതിൽ മനുഷ്യക്കടത്തു നടത്തിയ സംഭവവുമായി പൾസർ സുനിക്ക് ബന്ധമുണ്ട്. നടിക്കു നേരെ പീഡനശ്രമം ഉണ്ടായി 20 ദിവസം കഴിഞ്ഞപ്പോൾത്തന്നെ ഇതേക്കുറിച്ചു മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നു. ഈ കത്തു വെളിച്ചം കണ്ടിട്ടില്ല. കേസിൽ ഗൂഢലോചനയില്ലെന്ന് ആവർത്തിച്ചു പറഞ്ഞു മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കുകയായിരുന്നുവെന്നും പിടി തോമസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

സംഭവത്തിൽ ജയിലിൽ കഴിയുന്ന ജിൻസൺ എന്ന പ്രതി സ്ഥലം എംഎൽഎയെന്ന നിലയിൽ തന്നോടു പറഞ്ഞ കാര്യങ്ങൾ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കും കൈമാറിയിരുന്നു. കേസിലെ യഥാർഥ സംഭവങ്ങളെക്കുറിച്ചു പുറത്തറിഞ്ഞു എന്നു മനസ്സിലാക്കിയതോടെയാണ് സർക്കാരിനും നിലപാടു മാറ്റേണ്ടി വന്നത്. നിർണായകമായ ഒരു കേസും ബി. സന്ധ്യ അന്വേഷിച്ചു തെളിഞ്ഞിട്ടില്ല. എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഈ കേസിൽ സർക്കാർ അവരെ നിയോഗിച്ചതെന്നും പി.ടി. തോമസ് ആരോപിച്ചിരുന്നു. വിചാരണയ്‌ക്കൊടുവിലെ വിധിയിൽ പിടി തോമസിന്റെ ഈ ആരോപണം ശരിയാണോ എന്ന് തെളിയും. ആ വിധി കേൾക്കാൻ കാത്തു നിൽക്കാതെയാണ് പിടി തോമസിന്റെ വിടവാങ്ങൽ.

 

 

2017 ഫെബ്രുവരിയില്‍ ആണ് എറണാകുളത്ത് വെച്ച് തെന്നിന്ത്യയിലെ പ്രശസ്തയായ നടി ആക്രമിക്കപ്പെടുന്നത്. നടന്‍ ദിലീപാണ് ആക്രമണത്തിന് ക്വട്ടേഷന്‍ കൊടുത്തത് എന്നാണ് പൊലീസ് പറയുന്നത്. കേസ് വിചാരണ ഘട്ടത്തിലേക്ക് കടക്കവെ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയിരുന്നു. ഇതോടെ മറ്റൊരു കേസും ദിലീപിനെതിരെ ചുമത്തി. ദിലീപിന്റെ സഹോദരനടക്കം ആറ് പേരാണ് ഈ കേസിലെ പ്രതികള്‍.

അതിനിടെ ദിലീപ് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്തകളും ശബ്ദരേഖകളും പുറത്തുവന്നിരുന്നു. അതിനിടെ കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എയായി മൈഥിലി താക്കൂര്‍  (26 minutes ago)

ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (1 hour ago)

Bihar-gold-jackpot ഖനി തുറന്നാൽ ഭരണകക്ഷിക്ക് കോളടിക്കും!  (1 hour ago)

പിഎം കിസാന്‍ പദ്ധതിയുടെ 21ാം ഗഡു ഉടന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും  (1 hour ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (1 hour ago)

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി, ബിആര്‍എസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്  (2 hours ago)

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു  (2 hours ago)

Bihar-election-results നിതീഷ് ദ റിയൽ ക്യാപ്റ്റൻ  (2 hours ago)

കേരളത്തില്‍ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത  (2 hours ago)

ബിജെപി യുടെ വികസന കാഴ്ചപാടിൽ ലക്ഷ്യം വികസിത അനന്തപുരി : രാജീവ് ചന്ദ്രശേഖർ  (2 hours ago)

ഇത് കേസാക്കിയാൽ നാറും! ജിജി മാരിയോ മദ്യ ലഹരിയിൽ ഭർത്താവിനെ കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിൽ വാർത്ത വരും: കുട്ടികളെ ഓർത്ത് കേസാക്കണ്ട എന്നവർ പറഞ്ഞു: ജിജിയുടെ വഴിവിട്ട ജീവിതവും, സാമ്പത്തിക തട  (2 hours ago)

7 ജില്ലകളിൽ യെല്ലോ അലേർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

എന്നാല്‍ ലക്ഷ്യം കാണുന്നതുവരെ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരും: ബീഹാര്‍ തോല്‍വിയില്‍ കുറിപ്പുമായി സന്ദീപ് വാര്യര്‍  (3 hours ago)

പൊട്ടിപ്പാളീസാകും മുമ്പ് കോഴിക്കോടെത്തണം; ട്രെയിൻ പിടിച്ച് മേയറൂട്ടി ദാ പോണു  (3 hours ago)

കേരളത്തിലെ ഈ സ്ഥലങ്ങളില്‍ ഇനി മദ്യശാലകള്‍ ഉണ്ടാകില്ലെന്ന് ബെവ്‌കോ  (3 hours ago)

Malayali Vartha Recommends