ദിലീപ് മഞ്ജുവിനോട് ചെയ്തത് ഭാഗ്യലക്ഷ്മി ക്രൈം ബ്രാഞ്ചിനോട് എല്ലാം വെളിപ്പെടുത്തി.. ചങ്ക് തകർന്ന് ദിലീപ്..കാവ്യ കുടുങ്ങുമോ?

നടിയെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു. ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഭാഗ്യലക്ഷ്മി അടുത്തിടെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് ഭാഗ്യലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ ഭാഗ്യലക്ഷ്മിയുടെ ഫ്‌ളാറ്റില്‍ എത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്.
ഡിവൈഎസ്പി ബൈജു പൗലോസ്, എസ്പി മോഹനചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഭാഗ്യലക്ഷ്മിയില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. ദിലീപും കാവ്യാ മാധവനും തമ്മിലുളള ബന്ധം മഞ്ജു വാര്യരെ അറിയിച്ചതിനുളള പ്രതികാരമായിട്ടാണ് നടിക്കെതിരെ ഗൂഢാലോചന നടത്തി കൊട്ടേഷന്‍ കൊടുത്തത് എന്നാണ് കേസ്. ദിലീപും കാവ്യാ മാധവനും തമ്മിലുളള ബന്ധം ആദ്യമായി മഞ്ജുവിനോട് പറഞ്ഞത് അതിജീവിത അല്ലെന്ന് റിപ്പോര്‍ട്ടര്‍ ചാനലിനോട് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. കാവ്യാ മാധവന്റെ അമ്മയാണ് അക്കാര്യം മഞ്ജുവിനെ അറിയിച്ചത് എന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്.
ഈ ബന്ധം മഞ്ജു സ്ഥിരീകരിച്ചത് അതിജീവിത പറഞ്ഞപ്പോഴാണ് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ദിലീപിന് അതിജീവിതയോടുളള വൈരാഗ്യത്തിന് അതാണ് കാരണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. കൂടാതെ മഞ്ജു വാര്യര്‍ നൃത്തപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ദിലീപിന് എതിര്‍പ്പുണ്ടായിരുന്നുവെന്നും തന്നെ രാത്രി ഒന്നരയ്ക്ക് വിളിച്ച് മഞ്ജുവിനെ പിന്തിരിപ്പിക്കണം എന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു എന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുകയുണ്ടായി. മഞ്ജു മദ്യപിക്കും എന്നടക്കം മൊഴി നല്‍കാന്‍ ദിലീപിന്റെ അനുജന്‍ അനൂപിനെ വക്കീല്‍ പഠിപ്പിക്കുന്നതെന്ന് പറയുന്ന ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ആയിരുന്നു ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലുകള്‍.
കരിക്കകം ക്ഷേത്രത്തിലെ നൃത്തപരിപാടിയില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കരുത് എന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഫോണ്‍ വിളിച്ചത്. ഇക്കാര്യം താന്‍ മഞ്ജുവിനോട് പറയില്ല എന്ന് പറഞ്ഞപ്പോള്‍ ദിലീപ് തന്നോട് ആക്രോശിച്ചുവെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. മഞ്ജുവിന്റെ നൃത്തപരിപാടി ഉള്‍പ്പെടുത്താനായി ക്ഷേത്ര ഭാരവാഹികള്‍ തന്നെ ആണ് സമീപച്ചത്.
അക്കാര്യം മഞ്ജുവിനെ അറിയിച്ചപ്പോള്‍ തനിക്ക് ഇപ്പോള്‍ കാശ് ആവശ്യമുണ്ടെന്നും ബാങ്ക് അക്കൗണ്ട മരവിപ്പിച്ചിരിക്കുകയാണ് എന്നും അതുകൊണ്ട് പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇതിന് ശേഷമാണ് ദിലീപ് വിളിച്ച് മഞ്ജുവിന് തന്നോട് ബഹുമാനമുണ്ടെന്നും ചേച്ചി പറഞ്ഞാല്‍ കേള്‍ക്കുമെന്നും പറഞ്ഞതെന്നും എഡിറ്റേഴ്‌സ് അവറില്‍ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha



























