Widgets Magazine
10
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പത്ത് വർദ്ധിക്കും, വീടും വാഹനവും സ്വന്തമാക്കാം; മേടം രാശിക്കാർക്ക് അത്ഭുത മാറ്റങ്ങൾ!


അങ്ങനെ തോല്‍ക്കില്ല... മോദി-ട്രംപ് കൂട്ടുകെട്ടിനോടുള്ള പുടിന്റെ വെല്ലുവിളി ഏല്‍ക്കില്ല, പാകിസ്ഥാന് ദോഷം ചെയ്യും, സുരക്ഷാ വിഷയങ്ങളിലടക്കം പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്ത് പുടിൻ


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മലേഷ്യന്‍ സന്ദര്‍ശന വേളയില്‍ 10 നിര്‍ണായക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ.... ഇന്ത്യ - ആസിയാന്‍ കരാറിന്റെ പുനഃപരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

ദിലീപിന്റെ പിന്നാലെ ചാരനായി നടന്നിട്ടില്ല..ദിലീപ് നല്ല മനുഷ്യൻ..ബാലചന്ദ്ര കുമാറിന്റെ പ്രതികരണം

29 APRIL 2022 08:03 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

സുഹൃത്ത് തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറായ ചിന്നുവിന്റെ മരണത്തില്‍ അന്വേഷണം തുടങ്ങി പൊലീസ്

കത്തില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പരാമര്‍ശമൊന്നും ഉണ്ടായിരുന്നില്ല; സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയതാണെന്ന് വെളിപ്പെടുത്തി മന്ത്രി ഗണേഷിന്റെ സഹോദരി

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് തട്ടിപ്പില്‍ കോടികള്‍ നഷ്ടമായ റിട്ട. ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിഎ, ഡിആര്‍ കുടിശ്ശികയുടെ ആദ്യ ഗഡു അനുവദിച്ചു

താൻ ദിലീപിന്റെ പിന്നാലെ ചാരനായി നടന്നിട്ടില്ലെന്ന് സംവിധായകൻ ബാലചന്ദ്ര കുമാർ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാലചന്ദ്ര കുമാറിന്റെ പ്രതികരണം.കേസിന് മുൻപ് ദിലീപ് നല്ല മനുഷ്യൻ ആയിരുന്നുവെന്നും തനിക്ക് അടക്കം സഹായങ്ങൾ ചെയ്തിട്ടുണ്ടെന്നും ബാലചന്ദ്ര കുമാർ പറയുന്നു.

 

ബാലചന്ദ്ര കുമാറിന്റെ വാക്കുകള്‍: ''നടിയെ ആക്രമിച്ച കേസ് വരുന്നതിന് മുന്‍പ് ദിലീപിനെ നല്ലൊരു മനുഷ്യനായി കണ്ടിട്ടുണ്ട്. സുഹൃത്തും സഹായിയും ഒക്കെ ആയിരുന്നു. തന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ അറിഞ്ഞ് ദിലീപ് താന്‍ അറിയാതെ തന്നെ സഹായങ്ങള്‍ ചെയ്യുമായിരുന്നു. വളരെ സ്‌നേഹം ഉളള ആളായിരുന്നു. ഈ കേസിന്റെ കാലത്ത് അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ വലിയ മാറ്റം കണ്ടിട്ടുണ്ട്''.

 

''സുഹൃത്തായാലും ആരായാലും നമുക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യം ചെയ്താല്‍ അകലമുണ്ടാകും. വീട്ടിലെ കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി താന്‍ തയ്യാറെടുപ്പ് നടത്തിയിരുന്നില്ല. ഒരു ചാരന്‍ ആയിരുന്നിട്ടില്ല. ഒക്ടോബര്‍ 15ാം തിയ്യതി ദിലീപിന്റെ വീട്ടില്‍ വന്ന ഒരു സുഹൃത്തുമായുളള സംസാരത്തില്‍ നിന്നാണ് ആ കേസുമായി ദീലിപിന് ബന്ധമുണ്ട് എന്ന് സംശയമുണ്ടാക്കിയത്. അതുവരെ ദിലീപിന് ഈ കേസുമായി ഒരു ബന്ധവും ഇല്ലെന്ന് വിശ്വസിച്ചിരുന്ന ആളാണ് താന്‍''.

 

''ജയിലിലേക്ക് തന്നെ വിളിച്ച് വരുത്തിയിരുന്നു. പള്‍സര്‍ സുനിയെ കണ്ട കാര്യം പുറത്ത് പറയരുതെന്ന് പറഞ്ഞു. സുനിയെ പലരും സിനിമാ രംഗത്ത് ഉപയോഗിക്കുന്നതായി തനിക്ക് അറിയാം. ദിലീപിന്റെ സിനിമയില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി പള്‍സര്‍ സുനി ഉണ്ടായതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. പള്‍സര്‍ സുനിയെ അപ്പോള്‍ തനിക്ക് അറിയില്ല. മീഡിയയില്‍ വാര്‍ത്ത കണ്ടപ്പോഴാണ് തിരിച്ചറിയുന്നത്''.

 

''ഇക്കാര്യം ദിലീപിനോട് ചോദിച്ചപ്പോഴൊന്നും അദ്ദേഹം സമ്മതിച്ചില്ല. എനിക്ക് തെറ്റിക്കാണും എന്നായിരുന്നു പുളളി പറഞ്ഞത്. അന്ന് ദിലീപ് പ്രതിയായിട്ടില്ല. അതുകൊണ്ട് പള്‍സര്‍ സുനിയെ കണ്ടത് കൊണ്ട് മാത്രം ദിലീപിനെ സംശയിക്കേണ്ടതില്ലല്ലോ എന്ന് കരുതി. ജൂലെയില്‍ ദിലീപിനെ അറസ്റ്റ് ചെയ്തു. പള്‍സര്‍ സുനിയെ ജീവിതത്തില്‍ കണ്ടിട്ടില്ല എന്ന് ദിലീപ് പറഞ്ഞു. അതാണ് ദിലീപിന് പറ്റിയ അബദ്ധം. അന്ന് തന്നോട് ചോദിച്ചവരോടൊല്ലാം താന്‍ പറഞ്ഞത് ദിലീപ് അങ്ങനെ ചെയ്യില്ലെന്നായിരുന്നു''.

 

''ജയിലില്‍ നിന്ന് വന്നതിന് ശേഷം ദിലീപിനുളള സ്വഭാവ വ്യത്യാസം കണ്ടപ്പോഴും സംശയിച്ചില്ല. താന്‍ റെക്കോര്‍ഡ് ചെയ്ത ദിവസം ഉച്ചയോടെ ദിലീപിന്റെ ഒരു സുഹൃത്ത് വരികയും കേസ് വിഷയം സംസാരിക്കുകയും ചെയ്തു. വീഡിയോ ക്ലിപ്പിനെ കുറിച്ച് സംസാരിച്ചു. അപ്പോള്‍ തനിക്ക് സംശയം തോന്നി. തന്നെ അകത്തേക്ക് മദ്യപിക്കാന്‍ വിളിച്ചപ്പോള്‍ പോയില്ല. തിരിച്ച് വന്ന് എല്ലാവരും സംസാരിക്കുന്നത് മുതലാണ് താന്‍ റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങിയത്''.

 

''ഓഡിയോ ക്ലിപ്പ് താന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട് എന്നറിഞ്ഞിരുന്നുവെങ്കില്‍ തന്നെ കൊല്ലാന്‍ പോലും അവര്‍ മടിക്കില്ലായിരുന്നു. റെക്കോര്‍ഡ് ചെയ്തത് വളരെ കുറച്ചാണ്. പിറ്റേന്ന് കമ്മാരസംഭവം ഷൂട്ടിന് പോകുന്നതിന് മുന്‍പ് എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ വേണ്ടിയുളള മീറ്റിംഗ് ആയിരുന്നു. ദിലീപിനെ പുറത്ത് എത്തിക്കാനുളള നിയോഗമുണ്ടായിരുന്നുവെന്ന് കരുതുന്നു. മൂന്ന് വര്‍ഷം താനും ദിലീപും ഒരുമിച്ച് നടന്നിരുന്നവരാണ്''.

 

''പള്‍സര്‍ സുനിയെ കണ്ട കാര്യം ചോദിച്ചതിന് ശേഷം ദിലീപ് തന്നോട് അമിത സ്‌നേഹം കാണിച്ചു. സുനിയെ കണ്ടുവെന്ന് താന്‍ പുറത്ത് പറഞ്ഞാല്‍ അത് പ്രശ്‌നമാകും എന്ന് കരുതി. തന്നെ കൂടെ നിര്‍ത്താന്‍ ഒരു ശ്രമം നടത്തി. തനിക്ക് സിനിമയ്ക്ക് 50 ലക്ഷം രൂപ ശമ്പളം പറഞ്ഞു. വമ്പന്‍ കമ്പനിക്ക് സിനിമ കൊടുക്കാമെന്ന് പറയുന്നു. സച്ചിയേയും റാഫിയേയും എഴുതാന്‍ വെച്ചു. സാധാരണ കാണിക്കുന്നതിലും സ്‌നേഹം കാണിച്ച് തന്നെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചു''.

 

''ദിലീപ് വളരെ ബുദ്ധിമാനാണ്. പക്ഷേ അതിബുദ്ധിമാന്‍ എപ്പോഴും അപകടത്തില്‍പ്പെടും. ക്രൈംബ്രാഞ്ച് തലവനായിരുന്ന എസ് ശ്രീജിത്തുമായി തനിക്ക് ബന്ധമില്ല. താന്‍ നവംബര്‍ 25ന് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു. താന്‍ പരാതി കൊടുത്ത വിവരം ദിലീപിന്റെ ക്യാമ്പില്‍ നിന്ന് ഒരാള്‍ തന്നെ വിളിച്ച് ചോദിച്ചു. അന്വേഷണം തുടങ്ങും മുന്‍പേ പരാതിയുടെ കോപ്പി ദിലീപിന് കിട്ടിയെന്ന് വിശ്വസിക്കുന്നു. നാളുകളോളം പരാതി മുഖ്യമന്ത്രിയുടെ മേശപ്പുറത്തിരുന്നു. താന്‍ ഭയം മൂലമാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് അഭിമുഖം നല്‍കിയത്''.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ്: ആരെയും കബളിപ്പിക്കുകയോ മുതലെടുക്കുകയോ ചെയ്തിട്ടില്ലെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ്  (1 hour ago)

രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട കേസില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ ജയിലില്‍ കൊല്ലപ്പെട്ടു  (1 hour ago)

കരാര്‍ പ്രകാരമുള്ള പ്രൊമോഷനില്‍ പങ്കെടുത്തില്ല: നടന്‍ ബിജു മേനോനെതിരെ ബി. ഉണ്ണികൃഷ്ണന്‍  (1 hour ago)

മുടി വെട്ടി നശിപ്പിച്ചെന്ന് മോഡലിന്റെ പരാതിയില്‍2 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ; 25 ലക്ഷം രൂപ മതി നഷ്ടപരിഹാരമെന്ന് സുപ്രീം കോടതി  (2 hours ago)

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം  (2 hours ago)

19കാരിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച് വിവാഹിതനായ അയല്‍വാസി: ഭീഷണി ഭയന്ന് അമ്മയും മകളും ജീവനൊടുക്കി  (2 hours ago)

സുഹൃത്ത് തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറായ ചിന്നുവിന്റെ മരണത്തില്‍ അന്വേഷണം തുടങ്ങി പൊലീസ്  (2 hours ago)

സെന്‍സര്‍ ബോര്‍ഡിന് എതിരായ ഹര്‍ജി പിന്‍വലിച്ച് ജനനായകന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍  (2 hours ago)

കത്തില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പരാമര്‍ശമൊന്നും ഉണ്ടായിരുന്നില്ല; സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയതാണെന്ന് വെളിപ്പെടുത്തി മന്ത്രി ഗണേഷിന്റെ സഹോദരി  (4 hours ago)

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് തട്ടിപ്പില്‍ കോടികള്‍ നഷ്ടമായ റിട്ട. ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (4 hours ago)

പ്രാര്‍ത്ഥനകള്‍ വിഫലമാക്കി 17കാരന്‍ യാത്രയായി; പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന 17കാരന്‍ യാത്രയായി  (4 hours ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിഎ, ഡിആര്‍ കുടിശ്ശികയുടെ ആദ്യ ഗഡു അനുവദിച്ചു  (5 hours ago)

എസ്‌ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി  (5 hours ago)

ജനപ്രതിനിധികളുടെ ട്രെയിന്‍ യാത്ര ദേശീയ നേതൃത്വം രൂപകല്‍പന ചെയ്തതിന് പിന്നില്‍  (7 hours ago)

ഡല്‍ഹിക്ക് പോകാത്തതില്‍ വിശദീകരണവുമായി ആര്‍. ശ്രീലേഖ  (7 hours ago)

Malayali Vartha Recommends