Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

ദിലീപിനെ പൂട്ടാന്‍ പിടിയ്ക്ക് വേണ്ടി തെരുവിലിറങ്ങി ഭാര്യ ഉമ ആദ്യ വരവില്‍ പിണറായിയെ നിര്‍ത്തിപ്പൊരിക്കുന്നു; ഇനി പോരാട്ടം തെരുവില്‍

29 APRIL 2022 08:15 PM IST
മലയാളി വാര്‍ത്ത

പി ടി തോമസിന്റെ ഭാര്യ ഉമ തോമസ് പൊതുവേദിയില്‍. അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യമെന്ന പേരില്‍ എറണാകുളം ഗാന്ധിസ്‌ക്വയറില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഉമാ തോമസ് എത്തിയത്. എംഎല്‍എയായിരുന്ന പി ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോഴാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന ഉമ തോമസ് പൊതുവേദിയിലെത്തിയത്.

എറണാകുളം ഗാന്ധി സ്‌ക്വയറില്‍ ഫ്രണ്ട്‌സ് ഓഫ് പിടി ആന്റ് നേച്ചര്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് നടന്‍ രവീന്ദ്രന്‍ സത്യാഗ്രഹ സമരം നടത്തുന്നത. പി ടി തോമസ് ഉണ്ടായിരുന്നു എങ്കില്‍ നടിക്കൊപ്പം ഉറച്ച് നിന്നേനെ. സംഭവദിവസം പി ടി തോമസ് അനുഭവിച്ച സമ്മര്‍ദ്ദം നേരിട്ട് കണ്ടിട്ടുണ്ടെന്നും കേസില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയത് പ്രതികളെ രക്ഷപ്പെടുത്താനുള്ള കുതന്ത്രമെന്നും ഉമ തോമസ് പറഞ്ഞു. അതിജീവിതയ്‌ക്കൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസില്‍ ക്രൈം ബ്രാഞ്ചിന്റെ മേധാവിയായിരുന്ന എസ്.ശ്രീജിത്തിനെ മാറ്റിയത് പ്രതികളെ രക്ഷിക്കാനുള്ള കുതന്ത്രമാണോയെന്ന് സംശയിക്കുന്നുവെന്ന് പി ടി തോമസ് എംഎല്‍എയുടെ ഭാര്യ ഉമാ തോമസ്. നടിയെ ആക്രമിച്ച കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്നുവെന്നാരോപിച്ച് ഫ്രണ്ട്‌സ് ഓഫ് പി ടി ആന്റ് നേച്ചര്‍ എറണാകുളം ഗാന്ധി സ്‌ക്വയറില്‍ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു ഉമാ തോമസ്.

'നടിയെ ആക്രമിച്ച കേസില്‍ പി ടി തോമസ് എടുത്തിട്ടുള്ള സത്യസന്ധമായ നിലപാട് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പി ടി അന്ന് പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹം അനുഭവിച്ച മാനസിക സമ്മര്‍ദ്ദം ഞാന്‍ മാത്രമേ കണ്ടിട്ടുള്ളൂ. ആ പെണ്‍കുട്ടിയുടെ കണ്ണുനീര്‍ പി ടിയെ അത്രമാത്രം അസ്വസ്ഥനാക്കിയിരുന്നു. പിന്നീട് നീതി ഉറപ്പാക്കുന്നതിന് വേണ്ടി അദ്ദേഹം സത്യസന്ധമായാണ് പോരാടിയത്. പോലീസിലെ അഴിച്ചുപണി പ്രതികള്‍ രക്ഷപ്പെടാനുള്ള കുതന്ത്രമാണോയെന്ന് സംശയിക്കുന്നു.

ഇപ്പോള്‍ കേസ് നടക്കുമ്പോള്‍ പി ടി ഇല്ലാത്ത ദുഃഖം വല്ലാതെ അലട്ടുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പോരാട്ടം തുടരുമ്പോള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ഇവിടെ എത്തിയത് ഉമ തോമസ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളെ മൊഴി മാറ്റുന്നത് തുടരുകയാണ്. അതിനാല്‍ തന്നെ എത്രയും വേഗം നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് വ്യക്തമാക്കുകയാണ് അഡ്വ ആശാ ഉണ്ണിത്താന്‍. മൊഴി മാറ്റിയത് സംബന്ധിച്ചുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ഒരു എഫ് ഐ ആര്‍ ഇട്ട് അത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തണമെന്ന് അഡ്വ ആശാ ഉണ്ണിത്താന്‍. ഇക്കാര്യം കേസില്‍ പോലീസിനെ ഏറെ സഹായിക്കും.
കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കാനുള്ള ഒരു അവസരം അതിലൂടെ പോലീസിന് ലഭിക്കുമെന്നും ആശ ഉണ്ണിത്താന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിലെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ആശാ ഉണ്ണിത്താന്റെ വാക്കുകളിലേക്ക്

'ഭാഗ്യലക്ഷ്മി പറഞ്ഞത് മഞ്ജു പറഞ്ഞ് അറിഞ്ഞു എന്നാണ്. നേരിട്ട് അനുഭവിച്ച കാര്യങ്ങള്‍ മാത്രമേ ഡയറക്ട് തെളിവായി എടുക്കാന്‍ കഴിയുകയുള്ളൂ. എന്നിരുന്നാലും അന്വേഷണ സംഘത്തെ സംബന്ധിച്ചെടുത്തോളം പറഞ്ഞത് കേട്ടു എന്നാണെങ്കിലും അതുമായി ബന്ധപ്പെടുത്തി അന്വേഷണം നടത്തിയാല്‍ ഡയറക്ട് എവിഡന്‍സിലേക്ക് എത്താന്‍ സാധിക്കും. സാഹചര്യങ്ങള്‍ എല്ലാം കോര്‍ത്തിണക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചാല്‍ അതൊരു നല്ല കേസായി ബില്‍ഡ് ചെയ്‌തെടുക്കാന്‍ സാധിക്കും'.

'കേസിനെ സംബന്ധിച്ചെടുത്തോളം നിലവില്‍ ഒരു സീനിയര്‍ പ്രോസിക്യൂട്ടര്‍ ഇല്ല. അത് വലിയ വിഷയം തന്നെയാണ്. കേസില്‍ പോലീസ് ഇനി ചെയ്യേണ്ടത് സാക്ഷികളെ മൊഴി മാറ്റിയത് സംബന്ധിച്ചുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ഒരു എഫ് ഐ ആര്‍ ഇട്ട് അത് സംബന്ധിച്ച അന്വേഷണം നടത്തണം. ഇക്കാര്യം കേസില്‍ പോലീസിനെ ഏറെ സഹായിക്കും.
കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കാനുള്ള ഒരു അവസരം അതിലൂടെ പോലീസിന് ലഭിക്കും.

'കാരണം നേരത്തേ വിസ്തരിക്കാന്‍ അവസരം നഷ്ടപ്പെട്ടൊരു കേസാണിത്. പ്രോസിക്യൂഷന്‍ സാക്ഷികള്‍ പ്രോസിക്യൂഷന് എതിരായി സംസാരിച്ച് കഴിഞ്ഞാല്‍ പ്രോസിക്യൂഷന്‍ അത് കോടതിയോട് പറയുകയും കോടതി അവരെ 'ഹോസ്‌റ്റൈല്‍' ആയി ഡിക്ലയര്‍ ചെയ്യുകയും ചെയ്യും. അപ്പോള്‍ അവരെ വിസ്തരിക്കാന്‍ വീണ്ടും അവസരം ലഭിക്കും. എന്നാല്‍ ഇവിടെ അത്തരമൊരു സാഹചര്യം നിഷേധിച്ചിട്ടുണ്ട്'.

'കാരണം നേരത്തേ വിസ്തരിക്കാന്‍ അവസരം നഷ്ടപ്പെട്ടൊരു കേസാണിത്. പ്രോസിക്യൂഷന്‍ സാക്ഷികള്‍ പ്രോസിക്യൂഷന് എതിരായി സംസാരിച്ച് കഴിഞ്ഞാല്‍ പ്രോസിക്യൂഷന്‍ അത് കോടതിയോട് പറയുകയും കോടതി അവരെ 'ഹോസ്‌റ്റൈല്‍' ആയി ഡിക്ലയര്‍ ചെയ്യുകയും ചെയ്യും. അപ്പോള്‍ അവരെ വിസ്തരിക്കാന്‍ വീണ്ടും അവസരം ലഭിക്കും. എന്നാല്‍ ഇവിടെ അത്തരമൊരു സാഹചര്യം നിഷേധിച്ചിട്ടുണ്ട്'.

'അതിജീവിത മേല്‍ക്കോടതിയെ സമീപിക്കേണ്ട ഏറ്റവും അടിയന്തരമായ സാഹചര്യമാണിത്. കേസിന്റെ ഏത് ഘട്ടത്തിലും ഇരയ്ക്ക് ഇടപെടാമെന്ന സുപ്രധാന വിധി അടുത്തിടെ ഒരു കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു. ഇര കൈ കെട്ടി നില്‍ക്കേണ്ടതില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. നടിയെ ആക്രമിക്ക കേസില്‍ ഇപ്പോള്‍ പ്രോസിക്യൂഷന്‍ വക്കീല്‍ ഇല്ല. രണ്ടാമത്തെ കാര്യം ഇരയ്ക്ക് അഭിഭാഷകന്‍ ഇല്ല. പ്രോസിക്യൂഷനെ മാത്രമാണ് ഇര ഇത്രയും നാള്‍ ആശ്രയിച്ചിരുന്നത്'.

'പ്രോസിക്യൂഷന് ഒരു അഭിഭാഷകന്‍ ഉണ്ടാകുകയും ആ അഭിഭാഷകന്‍ ഈ വിഷയം കോടതിയില്‍ പറയുകയും ചെയ്താല്‍ കോടതി അത് കേട്ടില്ലേങ്കില്‍ പെട്ടെന്ന് തന്നെ മേല്‍ക്കോടതിയിലേക്ക് അതിജീവിതയും പ്രോസിക്യൂഷനും പോകണം. അത് കേസിനെ വലിയ രീതിയില്‍ ഗുണം ചെയ്യും. ഇനി കോടതി അതിജീവിതയുടെ ആവശ്യം കേട്ടില്ലേങ്കില്‍ കേസ് പരിഗണിക്കുന്ന കോടതിയെ തന്നെ ഹൈക്കോടതിക്ക് ഇടപെട്ട് മാറ്റാന്‍ സാധിക്കും.'

'ഹൈക്കോടതിയില്‍ നിന്നും അനുകൂലമായ തീരുമാനം ഉണ്ടായില്ലേങ്കില്‍ ഈ കേസ് വിചാരണ കോടതിയില്‍ നിന്നും മാറ്റാന്‍ ആവശ്യപ്പെടേണ്ടി വരും. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതോട് കൂടി തന്നെ കേസിലെ പ്ലാന്‍ മാറുകയാണ്. രണ്ടാമത്തെ കാര്യം വിചാരണ കോടതി ജഡ്ജി വളരെ ഇന്‍സെന്‍സിറ്റീവ് ആയിട്ടാണ് ഇരയോട് സംസാരിക്കുന്നത്. ഇതൊക്കെ കേസില്‍ വലിയ രീതിയിലുള്ള വിശ്വാസ കുറവ് ഉണ്ടാക്കിയിരിക്കുകയാണ്. ഇര ഒരിക്കലും ഇതൊന്നും കഷ്ടപ്പെട്ട് സഹിക്കേണ്ട അവസ്ഥയില്ലെന്നും' അഡ്വ ആശാ ഉണ്ണിത്താന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (3 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (3 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (4 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (4 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (5 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (7 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (7 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (8 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (8 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (8 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (8 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (9 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (10 hours ago)

Malayali Vartha Recommends