Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

വിവരങ്ങൾ പുറത്തുപോകരുത്.. ക്രൈം ബ്രാഞ്ചിന്റെ രഹസ്യ നീക്കം ..ഇനി ദിവസങ്ങൾ മാത്രം

29 APRIL 2022 08:20 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോരാതെ നോക്കണമെന്ന് അന്വേഷണസംഘത്തിന് ക്രൈംബ്രാഞ്ച് മേധാവിയുടെ നിർദേശം. കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താൻ വിളിച്ച യോഗത്തിലായിരുന്നു നിർദ്ദേശം.

 

ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയ ശേഷം ചുമതലയെടുത്ത ഷെയ്ഖ് ദർബേഷ് സാഹിബാണ് കഴിഞ്ഞ ദിവസം പ്രത്യേക യോഗം വിളിച്ചത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരും തലസ്ഥാനത്ത് നടന്ന യോഗത്തിൽ പങ്കെടുത്തു.


ഓഡിയോ ഉൾപ്പെടെയുള്ള തെളിവുകൾ ചാനലുകളിൽ സ്ഥിരമായി വരുന്നതിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. തുടർന്ന് പഴയ ക്രൈംബ്രാഞ്ച് മേധാവി നേരിട്ട് തന്നെ കോടതിയിൽ വിശദീകരണം നൽകേണ്ടിയും വന്നു.കോടതിയിലിരിക്കുന്ന കേസായതുകൊണ്ടു തന്നെ അത്തരത്തിൽ അന്വേഷണ രഹസ്യങ്ങൾ ചോരുന്നത് വിചാരണ നടപടിയെയും കേസിനെയും ദുർബലപ്പെടുത്തുമെന്ന ആശങ്ക അന്വേഷണ സംഘത്തിനുമുണ്ട്.

 

ഈ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തുപോകരുതെന്നും കോടതി പറഞ്ഞ സമയത്തിനുള്ളിൽ തന്നെ അന്വേഷണം പൂർത്തിയാക്കണമെന്നുമുള്ള നിർദേശം ക്രൈംബ്രാഞ്ച് മേധാവി നൽകിയിരിക്കുന്നത്.

 

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്നുവെന്നാരോപിച്ച് ഫ്രണ്ട്‌സ് ഓഫ് പി ടി ആന്റ് നേച്ചര്‍ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യവുമായി അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ ഭാര്യ ഉമാ തോമസ്. ഏകദിന ഉപവാസ സമരം നടക്കുന്ന എറണാകുളം ഗാന്ധി സ്‌ക്വയറിലെത്തി ഉമാ തോമസ് ഐക്യദാര്‍ഢ്യം അറിയിച്ചു.

 

അത്രയും സത്യസന്ധമായാണ് പി ടി തോമസ് കേസില്‍ ഇടപെട്ടതെന്ന് ഉമ പറഞ്ഞു. എന്നാല്‍ പൊലീസ് തലപ്പത്തെ അഴിച്ചു പണി പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള കുതന്ത്രമാണോയെന്ന് താന്‍ സംശയിക്കുന്നുവെന്നും ഉമാ തോമസ് ആശങ്ക പ്രകടിപ്പിച്ചു. നടി ആക്രമിക്കപ്പെട്ട ദിവസം പുലര്‍ച്ചെ പി ടി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തിനുണ്ടായ മാനസിക സമ്മര്‍ദ്ദം താന്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നും ഉമ ഓര്‍മ്മ പങ്കുവെച്ചു.

 

'നടിയെ ആക്രമിച്ച കേസില്‍ പി ടി തോമസ് എടുത്തിട്ടുള്ള സത്യസന്ധമായ നിലപാട് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പി ടി അന്ന് പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തിനുണ്ടായ മാനസിക സമ്മര്‍ദ്ദം ഞാന്‍ മാത്രമേ കണ്ടിട്ടുള്ളൂ. ആ പെണ്‍കുട്ടിയുടെ കണ്ണുനീര്‍ പി ടിയെ അത്രമാത്രം അസ്വസ്ഥനാക്കിയിരുന്നു. ആ കേസിന് വേണ്ടി അത്രമാത്രം സത്യസന്ധതയോടെയാണ് അദ്ദേഹം പോരാടിയത്.

 

എന്നാല്‍ പൊലീസിനെ അഴിച്ചുപണി പ്രതികള്‍ രക്ഷപ്പെടാനുള്ള കുതന്ത്രമാണോയെന്ന് ഞാന്‍ സംശയിക്കുന്നു. പി ടി ഇല്ലാത്ത ദുഃഖം വല്ലാതെ അലട്ടിയിരുന്നു. എന്നാല്‍ സുഹൃത്തുകള്‍ ഒരു നെടുംതൂണായി നിന്ന് അതേ കാര്യങ്ങള്‍ ഉയര്‍ത്തിപിടിക്കുമ്പോള്‍ അതിന് ഐക്യഗാര്‍ഢ്യം പ്രകടിപ്പിക്കാന്‍ മാത്രമാണ് ഇവിടെ എത്തിയത്.' ഉമാ തോമസ് പറഞ്ഞു.

 

പി ടി തോമസിന്റെ സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ എറണാകുളം ഗാന്ധിക്വയറിലാണ് പ്രതിഷേധ പരിപാടി പുരോഗമിക്കുന്നത്. രാവിലെ 9.30 ന് ആരംഭിച്ച സത്യാഗ്രഹം അഡ്വ എ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. അതിജീവിതക്ക് നീതിവേണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം.

 

അതിജീവിതയ്ക്ക് നീതികിട്ടാന്‍ എല്ലാവരും അണിനിരക്കണമെന്ന് ഫ്രണ്ട്സ് ഓഫ് പി ടി ആന്റ് നേച്ചര്‍ ഭാരവാഹിയും നടനുമായ രവീന്ദ്രന്‍ അറിയിച്ചിരുന്നു. ഇതാദ്യമായാണ് മലയാള സിനിമയില്‍ നിന്നും അതിജീവിതയ്ക്ക് വേണ്ടി ഒരു നടന്‍ പരസ്യമായി പ്രതിഷേധിക്കുന്നത്. കുറ്റകൃത്യം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് പ്രതിഷേധമെന്നതും ശ്രദ്ധേയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (3 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (3 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (4 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (4 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (5 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (7 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (7 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (8 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (8 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (8 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (8 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (9 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (10 hours ago)

Malayali Vartha Recommends