Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

നിങ്ങളീ പോസ്സ് ചെയ്യുന്നത് ഒരു 23 കാരിയായ ഒരു സാധു സ്ത്രീയെ പിച്ചി ചീന്തിയ പീഡകനൊപ്പമാണ്? മുഖം മിനുക്കാനുള്ള തത്രപ്പാടില്‍. രാജ്‌മോഹന്‍ പിള്ള; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ  

29 APRIL 2022 08:23 PM IST
മലയാളി വാര്‍ത്ത

സ്ത്രീ പീഡകന്മാര്‍ കേരളത്തില്‍ വിലസി വിരാജിക്കുന്ന കാലമാണിത്. ഇപ്പോഴത്തെ പൊലീസ് നടപടികള്‍ കണ്ടാല്‍ സര്‍ക്കാരും പോലീസും പീഡകന്മാര്‍ക്കൊപ്പമാണോ എന്ന സംശയം തോന്നുക സ്വാഭാവികമാണ്. എത്രനാളായി നടിയാക്രമിക്കപ്പെട്ട കേസിന്റെ നടപടികള്‍ നീണ്ടു പോകുന്നു. പ്രതികള്‍ രക്ഷപെടുമോ എന്നുള്ള തോന്നല്‍ പോലും ഇപ്പോള്‍ ഉണ്ടാകുന്നു. ഏറ്റവും ഒടുവില്‍ വിജയ് ബാബു. അയാളെ വിദേശേത്തേയ്ക്ക് കടക്കാന്‍ പൊലീസ് അന്വേഷണം വൈകിപ്പിക്കുകയായിരുന്നു എന്നുള്ള സംശയവും ഉണ്ട്.

ഇതിനിടയില്‍ ഒരു പീഡകനോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കുറേ സ്ത്രീ സംരംഭകരുടെ ചിത്രം ചര്‍ച്ചയാകുകയാണ്. മറ്റാരുമമല്ല പ്രമുഖ വ്യവസായി രാജ്‌മോഹന്‍ പിള്ള. പീഡന കേസില്‍ 33 ദിവസം ജയിലില്‍ കിടന്ന ഇയാള്‍ ആ കേസ് പണം കൊടുത്ത് ഒതുക്കി ഇപ്പോള്‍ മുഖം മിനുക്കാനുള്ള തത്രപ്പാടിലാണ്. ഇത്തരം ഫോട്ടോകളും സമൂഹത്തിന് തെറ്റായൊരു സന്ദേശം കൂടിയാണ് നല്‍കുന്നത്.

ബിസിനസ് രംഗത്തെ പ്രമുഖനായതു കൊണ്ടു തന്നെ രാജ്‌മോഹന്‍ പിള്ള ജയിലില്‍ കിടന്ന വാര്‍ത്ത മുഖ്യധാരാ മാധ്യങ്ങളൊന്നും അന്ന് നല്‍കിയിരുന്നില്ല. അതിനാല്‍ തന്നെ ഇയാളൊരു മുന്‍ പീഡകനാണ് എന്നത് സാധാരണക്കാര്‍ അറിയണം എന്ന നിര്‍ബന്ധമില്ല. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ആദ്യ തവണ അധികാരത്തിലെത്തി മാസങ്ങള്‍ ആയപ്പോഴായിരുന്നു രാജ്‌മോഹന്‍പിള്ളയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ നല്‍കാത്തതു കൊണ്ടു തന്നെ പുറംലോകം ഇത് വലുതായി ചര്‍ച്ചയാക്കിയില്ല. അതിനാല്‍ തന്നെ പഴയ കേസിന്റെ ഇപ്പോഴത്തെ അവസ്ഥ ആര്‍ക്കും അറിയില്ല. ആ ഇര എവിടെയാണ് എന്നുപോലും ഇപ്പോള്‍ മലയാളികള്‍ക്ക് അറിയില്ല.

ബ്രിട്ടാനിയ എന്ന ആഗോള ബിസിനസ്സ് ഗ്രൂപ്പിനെ മലയാളിയുടേതാക്കിയ ഒരു കൊല്ലത്തുകാരനെ നിങ്ങള്‍ക്ക് അറിയാമായിരിക്കും. രാജന്‍ പിള്ള. ബിസിനസ് കുടിപ്പകയില്‍ അറസ്റ്റിലായ രാജന്‍പിള്ളയെ ആരും തിരിഞ്ഞു നോക്കിയില്ലാതെ ഒടുവില്‍ രോഗം മൂര്‍ച്ഛിച്ച് തീഹാര്‍ ജയിലിലായിരുന്നു ആ വ്യവസായ പ്രമുഖന്റെ മരണം. അത് കേരളം ഏറെ ചര്‍ച്ച ചെയത്താണ്. രാജന്‍പിള്ളയ്ക്ക് ശേഷം അനുജന്‍ രാജ്മഹോന്‍ പിള്ള കുടുംബ ബിസിനസ് ഏറ്റെടുത്തു. ചുവട് പിഴക്കാതെ രാജ്‌മോഹന്‍ പിള്ളയും മുന്നോട്ട് പോയി. കശുവണ്ടി വ്യവസായത്തിലെ ആഗോള വിപണയിലെ ഏറ്റവും വലിയ ബിസിനസ്സുകാരനായി മാറുകയും ചെയ്തു. 1200 കോടിയുടെ വിറ്റുവരവുള്ള സ്ഥാപനമായി പിന്നീട് അത് മാറുകയും ചെയ്തു. കുറച്ചു കാലം മുമ്പ് ചേട്ടനെ പോലെ അനുജനും ജയില്‍വാസം നേരിടേണ്ടി വന്നു. പക്ഷേ ചേട്ടനെ പോലെയല്ല ഒരു പാവം സാധു സ്ത്രീയെ ബലാത്സംഗം ചെയ്തതിനാണ് ഈ പ്രമുഖന്‍ ജയിലില്‍ പോയത്. ആ ക്രൂരത കേരളത്തിലുള്ളവര്‍ അറിയണമെന്നില്ല.

വീട്ടില്‍ ജോലിക്കു നിന്ന ഒഡീഷ യുവതിയെയാണ് ഇയാള്‍ അതി ക്രൂരമായി പീഡിപ്പിച്ചത്. നിരന്തര പീഡനത്തില്‍ യുവതി ഗര്‍ഭിണിയായി. പിന്നാലെ രാജ്‌മോഹന്‍ പിള്ളയെ അറസ്റ്റ് ചെയ്ത കോടതി റിമാന്‍ഡ് ചെയ്തു. 33 ദിവസം കഴിഞ്ഞാണ് ജാമ്യം കിട്ടിയത്. ഒഡീഷയില്‍ നിന്നു വീട്ടുജോലിക്ക് എത്തിയ ഇരുപത്തിമൂന്നുകാരിയാണു പരാതിക്കാരി. പരാതിക്ക് ആറു മാസം മുന്‍പാണു യുവതി കവടിയാറിലുള്ള വീട്ടിലെത്തിയത്. അന്നു മുതല്‍ പീഡനത്തിരയാക്കിയതായാണു പരാതി. സ്വകാര്യ ആശുപത്രിയില്‍ യുവതിയെ പരിശോധിച്ച ഒഡീഷ സ്വദേശിയായ ഡോക്ടറാണു വിവരം പൊലീസിനെ അറിയിച്ചത്. ഇതോടെ രാജ്‌മോഹന്‍പിള്ള കുടുങ്ങി. പീഡനം ക്രൂരമായതുകൊണ്ട് രാഷ്ട്രീയസാമൂഹിക ബന്ധങ്ങളുള്ള രാജ്‌മോഹന്‍ പിള്ളയെ രക്ഷിക്കാന്‍ പോലും അന്ന് രംഗത്തുവന്നില്ല.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ ചിത്രമാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത് പ്രശസ്ത നര്‍ത്തകി നീനാ പ്രസാദ് അടക്കമുള്ളവര്‍ക്കൊപ്പാണ് രാജ്‌മോഹന്‍ പിള്ളയുടെ ഈ ചിത്രമിടല്‍. പൊതു സമൂഹത്തില്‍ തന്റെ ഇമേജ് കൂട്ടാനുള്ള നീക്കം കൂടിയാണിത്. ഈ ചിത്രത്തിന് പോസ് ചെയ്ത നീനാ പ്രസാദ് അടക്കമുള്ളവര്‍ക്ക് ഇയാളുടെ കേസും മറ്റു കാര്യങ്ങളും അറിയാമായിരുന്നില്ലെന്നുള്ളതാണ് വസ്തുത. നീനാ പ്രസാദിനൊപ്പം നില്‍ക്കുന്ന മറ്റുള്ളവരും സമൂഹം എല്ലാ അര്‍ത്ഥത്തിലും ബഹുമാനിക്കുന്നവരും ആദരിക്കുന്നവരുമാണ്. ഭയത്തെ കുറിച്ചും അതിനെ മറികടക്കേണ്ടത് എങ്ങനെയാണെന്നുമെല്ലാം ഉള്ള കുറിപ്പോടെയാണ് ഒരു കൂട്ടം സ്ത്രീകള്‍ക്കൊപ്പമുള്ള ചിത്രം രാജ്‌മോഹന്‍ പിള്ള ഷെയര്‍ ചെയ്ത് സമൂഹത്തില്‍ മാന്യനായി സ്വയം ചിത്രീകരിക്കാനുള്ളൊരു അടവിന്റെ ഭാഗമായിക്കൂടിയാണ്. എന്നാല്‍ ഈ പീഡന കഥകളൊന്നും അറിയാത്ത ഈ സ്ത്രീ സംരംഭകര്‍ ഈ ഫോട്ടോ എടുത്ത് വെട്ടിലായിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (3 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (3 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (4 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (4 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (5 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (7 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (7 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (8 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (8 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (8 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (8 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (9 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (10 hours ago)

Malayali Vartha Recommends