ട്രെയിനിനു മുന്നിൽ ചാടി കാമുകിയുടെ ആത്മഹത്യ മനംനൊന്ത് കാമുകൻ പുഴയിൽ ചാടി

കാമുകി ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തതിൽ മനം നൊന്ത് കാമുകനും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. ആലുവ കുഴിവേലിപ്പടി പുത്തൻ വീട്ടിൽ മഞ്ജുവെന്ന 42 കാരിയാണ് ആലുവ ഗ്യാരേജിന് സമീപം വ്യാഴാഴ്ച വൈകിട്ട് ട്രെയിനിനു മുന്നിൽ ചാടിയത്. തുടർന്ന് ഇവിടെ നിന്നും ഓട്ടോയിൽ ആലുവ മാർത്താണ്ഡ വർമ്മ പാലത്തിനടുത്തെത്തി കാമുകനായ എടത്തല താഴത്തേടത്ത് വീട്ടിൽ ശ്രീകാന്ത് എന്ന 39 കാരൻ പുഴയിലേക്ക് എടുത്ത് ചാടിയത്.
ഇയാളുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെടുത്തത്. ആലുവ നൊച്ചിമയിലെ ഒരു ഫാക്ടറി ജീവനക്കാരിയാണ് ഭർത്താവും 2 മക്കളുമുള്ള മഞ്ജു. 3 മാസം മുമ്പ് ഡ്രൈവറായ ശ്രീകാന്ത് മഞ്ജുവിന്റെ വീടിനടുത്ത് വാടകക്ക് താമസിക്കാനെത്തി. ഇതിനിടെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. കഴിഞ്ഞ ദിവസം ഇത് മഞ്ജുവിന്റെ വീട്ടുകാർ ഈ സംഭവം അറിഞ്ഞിരുന്നു.
ഇതേ തുടർന്നാണ് യുവതി യുവാവിനെ ആലുവയിലേക്ക് വിളിച്ചു വരുത്തിയത്. സംസാരിക്കാൻ എന്ന് വിളിച്ച് വരുത്തിയ ശേഷം, സംസാരിക്കുന്നതിനിടെ യുവതി റെയിൽവേ പാളത്തിലേക്ക് ഓടുകയായിരുന്നു. പിന്നീട് ട്രെയിനിന് മുന്നിൽ ചാടുകയായിരുന്നു. കാമുകിയുടെ മരണത്തിന് താനാണ് ഉത്തരവാദി എന്ന തോന്നലിൽ മനംനൊന്തായിരുന്നു യുവാവും ആത്മഹത്യ ചെയ്തത്. ഇരുവരുടേയും മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് ആലുവ ജില്ലാ ആശുപത്രിയിൽ നടത്തി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും
https://www.facebook.com/Malayalivartha






















