Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്


സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്


ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം


ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം... സെപ്റ്റംബർ ബുക്കിങ് 15ന് ശേഷം


കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു... യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ലോകം മുഴുവൻ സുഖം സംഭവിക്കട്ടെ എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകൾ ഭാരതത്തിന്റെ സംസ്‌കാരമാണ്; അമേരിക്കക്കാരൻ ചത്തോട്ടെ ചൈനക്കാരൻ ചത്തോട്ടെ ശ്രീലങ്കക്കാരൻ ചത്തോട്ടെ എന്നല്ല നമ്മൾ പറഞ്ഞത്; പക്ഷേ അത് ഉൾക്കൊളളാനും മനസിലാക്കാനും കഴിയുന്നവർ ഇന്ന് കുറഞ്ഞുവരികയാണെന്നതാണ് ഏറെ ദു:ഖമെന്ന് പി.സി ജോർജ്ജ്

30 APRIL 2022 06:20 AM IST
മലയാളി വാര്‍ത്ത

ടിപ്പു സുൽത്താനെതിരെ ആഞ്ഞടിച്ചു പിസി ജോർജ്. ഏറ്റവും വൃത്തികെട്ട വർഗീയ വാദിയാണ് ടിപ്പുവെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെയും അദ്ദേഹം വിമർശനമുയർത്തുന്നു. ടിപ്പുവിന് വേണ്ടി പുസ്തകം അച്ചടിക്കാൻ തയ്യാറായ സർക്കാർ എന്തൊരു സർക്കാരാണെന്നാണ് ചിന്തിച്ചുനോക്കണമെന്നും പിസി ജോർജ്ജ് പറഞ്ഞു. അത് പഠിക്കുന്ന പിള്ളേര് പോക്കാ എന്നും അദ്ദേഹം പറഞ്ഞു. പറയാതിരിക്കാൻ കഴിയാത്തതുകൊണ്ടാണ് പറയുന്നതെന്നും ഇതൊന്നും പറയാൻ മടിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞതിന്റെ പേരിൽ ആരാണ് തന്നെ തൂക്കിലിടുന്നതെന്ന് കാണട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

നാനാത്വത്തിൽ ഏകത്വം എന്ന് പറഞ്ഞതുപോലെ എല്ലാവരുമായും സഹകരിക്കുന്ന സംസ്‌കാരമാണ് ഹിന്ദു സംസ്‌കാരം എന്നാൽ പിസി ജോർജ് പറഞ്ഞു . ഒരു മതത്തെ ചവിട്ടി താഴ്‌ത്തുന്ന സംസ്‌കാരമല്ല. ആ ഹിന്ദു സംസ്‌കാരമുളളവൻ ഒരിക്കലും മറ്റ് മതത്തെ അപമാനിക്കാൻ ആഗ്രഹിക്കില്ലെന്നും ഒരിക്കലും മറ്റ് മതത്തെ കൊല ചെയ്യാൻ ആഗ്രഹിക്കില്ലെന്നും പി.സി ജോർജ്ജ് വ്യക്തമാക്കി.

ലോകം മുഴുവൻ സുഖം സംഭവിക്കട്ടെ എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകൾ ഭാരതത്തിന്റെ സംസ്‌കാരമാണ് എന്നും അദ്ദേഹം പറഞ്ഞു . അമേരിക്കക്കാരൻ ചത്തോട്ടെ ചൈനക്കാരൻ ചത്തോട്ടെ ശ്രീലങ്കക്കാരൻ ചത്തോട്ടെ എന്നല്ല നമ്മൾ പറഞ്ഞത്. പക്ഷേ അത് ഉൾക്കൊളളാനും മനസിലാക്കാനും കഴിയുന്നവർ ഇന്ന് കുറഞ്ഞുവരികയാണെന്നതാണ് ഏറെ ദു:ഖമെന്നും പി.സി ജോർജ്ജ് പറഞ്ഞു .

വസുധൈവ കുടുംബകം എന്ന ആശയവും വളരെ പ്രധാനപ്പെട്ടതാണ് എന്നദ്ദേഹം  ചൂണ്ടിക്കാണിച്ചു  . ഇതും ഭാരത സംസ്‌കാരത്തിന്റേതാണ്. ലോകം മുഴുവൻ ഒരു കുടുംബമാകട്ടെയെന്നാണ് അർത്ഥമാക്കുന്നത്. അത്രയും വലിയ തത്വം വേറെ ഏത് സമൂഹത്തിന് പറയാൻ കഴിയുമെന്നും പി.സി ജോർജ്ജ് ആരാഞ്ഞു .

ഇന്ത്യയോട് സ്‌നേഹമില്ലാത്ത ഒരുത്തന്റെയും വോട്ട് വാങ്ങി ഒരു സ്ഥാനത്തും വരാൻ പിസി ജോർജ്ജ് ആഗ്രഹിക്കുന്നില്ല. ഈരാറ്റുപേട്ടയിൽ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പി.സി ജോർജ്ജ് പറഞ്ഞു.

ലൗ ജിഹാദ് ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെയും പി.സി ജോർജ്ജ് വിമർശിച്ചു . 18 കഴിഞ്ഞ പെൺകുട്ടിയെയും കൊണ്ടുപോയാൽ നിയമത്തിന് മുൻപിൽ ഒന്നും പറയാനാകില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

എന്നാൽ ഒരു പ്രസവം കഴിഞ്ഞ് പെൺകുട്ടിയെയും കൊണ്ട് അഫ്ഗാനിലും സിറിയയിലും പോകുകയാണ്. കൊലപാതക രാഷ്‌ട്രീയത്തിൽ നിന്ന് മുസ്ലീം സംഘടനകൾ പിൻമാറണമെന്നും പി.സി ജോർജ്ജ് ആവശ്യപ്പെടുകയുണ്ടായി. തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പി.സി ജോർജ്ജ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (5 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (22 minutes ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (32 minutes ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (35 minutes ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (48 minutes ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (1 hour ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (1 hour ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധന... ഓഹരി വിപണിയിൽ നേരിയ നേട്ടം...  (1 hour ago)

സങ്കടക്കാഴ്ചയായി... കോഴിക്കോട് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു  (1 hour ago)

കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകളില്‍ ടിവി സ്ഥാപിക്കാനൊരുങ്ങുന്നു...  (2 hours ago)

മൂന്നാറില്‍ ആഗസ്റ്റ് 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും അര ലീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി  (2 hours ago)

കണ്ണീർക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു....  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം... സെപ്റ്റംബർ ബുക്കിങ് 15ന് ശേഷം  (3 hours ago)

കുളത്തൂപ്പുഴയിൽ 68കാരനെ കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends