Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്


സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്


ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം


ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം... സെപ്റ്റംബർ ബുക്കിങ് 15ന് ശേഷം


കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു... യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഇനിയുള്ള നീക്കം രഹസ്യമായി.. . ശ്രീജിത്തിനു പകരം ക്രൈംബ്രാഞ്ച് മേധാവിയായി ചുമതലയേറ്റ എഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചുവരുത്തി; നിര്‍ണായക നിര്‍ദേശങ്ങള്‍ നല്‍കി ക്രൈംബ്രാഞ്ച് മേധാവി

30 APRIL 2022 09:22 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയ ആക്രമിച്ച കേസും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധശ്രമ കേസും ഏതാണ്ട് തണുത്ത മട്ടിലാണ്. വിവാദങ്ങള്‍ക്കിടെ എഡിജിപി എസ്. ശ്രീജിത്തിനു പകരം എഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് ക്രൈംബ്രാഞ്ച് മേധാവിയായി ചുമതലയേറ്റു. എഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തു വിളിച്ചുവരുത്തി നിര്‍ദേശങ്ങള്‍ നല്‍കി.

ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസില്‍ കോടതികളെയും അഭിഭാഷകരെയും പ്രതിരോധത്തിലാക്കുന്ന അന്വേഷണവിവരങ്ങള്‍ പുറത്തു വരാതെ നോക്കണമെന്ന് അന്വേഷണ സംഘത്തിനു നിര്‍ദേശം ലഭിച്ചു. നടിയെ പീഡിപ്പിച്ചെന്ന കേസും അന്വേഷണ സംഘത്തെ വകവരുത്താന്‍ എട്ടാം പ്രതി ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയെന്ന കേസും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും എഡിജിപി നിര്‍ദേശം നല്‍കി.

 



അന്വേഷണ ഉദ്യോഗസ്ഥര്‍ വിചാരണക്കോടതിയുടെ വിമര്‍ശനം കേള്‍ക്കാതെ നോക്കണമെന്ന നിര്‍ദേശവും അന്വേഷണ സംഘത്തിനു ലഭിച്ചു. കേസില്‍ ഹാജരാകേണ്ട സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. കേസില്‍ വിചാരണക്കോടതിക്ക് എതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തി 2 സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാര്‍ രാജി വച്ചിരുന്നു. കേസില്‍ പുതുതായി ചോദ്യം ചെയ്യേണ്ട 12 പേരുടെ പട്ടിക അന്വേഷണ സംഘം തയാറാക്കി.

പട്ടികയില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനും ഉള്‍പ്പെടുന്നുണ്ട്. കാവ്യയുടെ മൊഴി എവിടെവച്ചു രേഖപ്പെടുത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. കേസില്‍ പുതുതായി മൊഴിയെടുത്ത 80 പേരില്‍ ആരെയെല്ലാമാണു പ്രോസിക്യൂഷന്റെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് അടുത്ത ദിവസങ്ങളില്‍ തീരുമാനമാവും. മേയ് 30ന് അന്വേഷണം പൂര്‍ത്തിയാക്കി 31നു വിചാരണക്കോടതി മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതിയോടു കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ കഴിയില്ലെന്നാണു വിലയിരുത്തല്‍.



ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ വീണ്ടും അതിജീവിത രംഗത്തെത്തി. ദീലിപിന്റെ അഭിഭാഷകര്‍ക്കെതിരെ അതിജീവിത ബാര്‍ കൗണ്‍സിലില്‍ തെളിവുകള്‍ സമര്‍പ്പിച്ചു. അഭിഭാഷകരുടെ ശബ്ദരേഖയുടെ പകര്‍പ്പ് അതിജീവിത ബാര്‍ കൗണ്‍സിലിനു കൈമാറിയിട്ടുണ്ട്. അഭിഭാഷകര്‍ ചട്ടങ്ങള്‍ ലംഘിച്ചു സാക്ഷികളെ കണ്ടെന്നും മൊഴിമാറ്റിക്കാന്‍ നേരിട്ടിറങ്ങിയെന്നുമാണു അതിജീവിതയുടെ പരാതി.

അഭിഭാഷകരായ ബി. രാമന്‍പിള്ള, ഫിലിപ് ടി. വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടുകൊണ്ട് നടി ബാര്‍ കൗണ്‍സിലിന് നേരത്തേ പരാതി നല്‍കിയിരുന്നു. അഭിഭാഷകര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നായിരുന്നു അതിജീവിതയുടെ ആരോപണം. നടിയുടെ പരാതിയില്‍ അഭിഭാഷകരോടു ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടിയിരുന്നു.

 



അതേസമയം നടിയെ പീഡിപ്പിച്ചെന്ന കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും നടന്‍ ദിലീപിന്റെ സഹോദരീഭര്‍ത്താവ് ടി.എന്‍.സുരാജിനെക്കുറിച്ചു കോടതി ഉത്തരവുകളല്ലാതെ മറ്റൊന്നും സംപ്രേഷണം ചെയ്യരുതെന്ന ഇടക്കാല ഉത്തരവിന്റെ കാലാവധി ഹൈക്കോടതി ഒരു മാസം കൂടി നീട്ടി. ജസ്റ്റിസ് ബസന്ത് ബാലാജിയാണ് ഒരു സ്വകാര്യ ചാനലുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവിന്റെ കാലാവധി നീട്ടിയത്. ഹര്‍ജി 24നു വീണ്ടും പരിഗണിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (5 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (22 minutes ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (32 minutes ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (35 minutes ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (48 minutes ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (1 hour ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (1 hour ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധന... ഓഹരി വിപണിയിൽ നേരിയ നേട്ടം...  (1 hour ago)

സങ്കടക്കാഴ്ചയായി... കോഴിക്കോട് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു  (1 hour ago)

കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകളില്‍ ടിവി സ്ഥാപിക്കാനൊരുങ്ങുന്നു...  (2 hours ago)

മൂന്നാറില്‍ ആഗസ്റ്റ് 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും അര ലീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി  (2 hours ago)

കണ്ണീർക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു....  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം... സെപ്റ്റംബർ ബുക്കിങ് 15ന് ശേഷം  (3 hours ago)

കുളത്തൂപ്പുഴയിൽ 68കാരനെ കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends