വര്‍ക്കല ചെറുന്നിയൂരില്‍ അമ്മയെയും കുഞ്ഞിനെയും ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

വര്‍ക്കല ചെറുന്നിയൂരില്‍ അമ്മയെയും കുഞ്ഞിനെയും ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍.
കല്ലുമല കുന്നില്‍മേല്‍ക്കോണം എസ്. എസ് .നിവാസില്‍ ശരണ്യ (22) , രണ്ടര വയസുള്ള മകള്‍ നക്ഷത്ര എന്നിവരെയാണ് വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം 5.30ഓടെയാണ് വിവരം പുറത്തറിയുന്നത്. ശരണ്യയുടെ ഭര്‍ത്താവായ സുജിത്ത് സ്വകാര്യ ബസ് ഡ്രൈവറാണ്. വാമനപുരം പേടികുളം സ്വദേശിനിയാണ് ശരണ്യ. ശരണ്യയുടെ മാതാവ് മരിച്ചിട്ട് 18 വര്‍ഷത്തോളമായി. മാതൃ മാതാവ് ഭാസുരയുടെ സംരക്ഷണയിലാണ് ശരണ്യ വളര്‍ന്ന് പോന്നത്. വിവാഹം കഴിഞ്ഞിട്ട് നാലു വര്‍ഷത്തോളമായി.
സുജിത്ത് നിത്യേന മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാരും പൊലീസും പറയുന്നു .സംഭവ ദിവസവും ഉച്ചയോടെ ശരണ്യയും സുജിത്തുമായി വഴക്ക് നടന്നിരുന്നു. ജോലിക്ക് പോകാതെ വീട്ടിലിരുന്ന് മദ്യപിച്ച സുജിത്ത് വഴക്കിട്ട ശേഷം ഇറങ്ങിപ്പോയിരുന്നു. വൈകുന്നേരം 5.30 ഓടെ തിരികെ എത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. സുജിത്ത് വാതില്‍ ചവിട്ടിപ്പൊളിച്ചു അകത്തു കയറിയപ്പോള്‍ ഭാര്യയും കുഞ്ഞും വെള്ള മുണ്ടില്‍ ഉത്തരത്തിന്റെ ഹൂക്കില്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്.
നിലവിളിച്ച് ബഹളം കേട്ടെത്തിയ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി സുജിത്തിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെയോടെ വര്‍ക്കല തഹസീല്‍ദാരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഇരുവരുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുഞ്ഞിന്റെ കഴുത്തില്‍ കുരുക്കിട്ട ശേഷം ശരണ്യ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറന്‍സിക് വിഭാഗവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
"
https://www.facebook.com/Malayalivartha






















