Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്


സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്


ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം


ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം... സെപ്റ്റംബർ ബുക്കിങ് 15ന് ശേഷം


കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു... യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കാര്യങ്ങള്‍ മാറുന്നു... വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വേനലവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റിയതോടെ വിജയ് ബാബുവിനെപ്പറ്റി യാതൊരു വിവരവുമില്ല; ഊള ബാബുവിനെ പോലെയാകരുതെന്ന് റിമ കല്ലിങ്കല്‍; അജ്ഞാത യുവതിയെ തേടി പോലീസ് അനേഷണം ഊര്‍ജിതമാക്കി

30 APRIL 2022 09:36 AM IST
മലയാളി വാര്‍ത്ത

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇനി കുറച്ച് ദിവസത്തേക്ക് പരിഗണിക്കില്ല. അതിനാല്‍ തന്നെ അജ്ഞാത കേന്ദ്രത്തില്‍ നിന്നും വിജയ് ബാബു പുറത്ത് വരാനും സാധ്യത കുറവാണ്. അതിന് പിന്നാലെ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടിക്ക് പിന്തുണയുമായി റിമ കല്ലിംഗല്‍ രംഗത്തെത്തി.

സിനിമാരംഗത്തുനിന്ന് നടിക്ക് ആദ്യമായി പിന്തുണ നല്‍കുന്ന ആളാണ് റിമ. ഊള ബാബു എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ചിത്രവും റിമ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചു.'ഇതാണ് ഊള ബാബു, ഊള ബാബു ബലാത്സംഗം അതിജീവിച്ചവരോട് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ചോദിക്കും. ഊള ബാബുവിനെപ്പോലെയാകരുത്. 'റിമ കുറിച്ചു.



ഊള ബാബുവിനെ പോലെയാകരുത് എന്ന തലക്കെട്ടോടെ നിരവധി മീമുകള്‍ മീടു ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതിനിടെ വിജയ് ബാബുവിനെതിരായ മീ ടൂ ആരോപണത്തിലെ അജ്ഞാത യുവതിയെ തേടി പോലീസ് അനേഷണം ഊര്‍ജിതമാക്കി. കൊച്ചി സിറ്റി പൊലീസ് പരിശോധന തുടങ്ങി. വുമണ്‍ എഗന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് പേജിലൂടെയാണ് അജ്ഞാതയായ യുവതി ഇന്നലെ രംഗത്തെത്തിയത്. ഇതാരെന്ന് കണ്ടെത്താന്‍ പ്രത്യേക സൈബര്‍ ടീമിനെ നിയോഗിച്ചു.

പേജിന്റെ അഡ്മിനെ കണ്ട് വിവരങ്ങള്‍ ശേഖരിക്കും. സിനിമാ മേഖലയില്‍ തന്നെയുള്ളയാളാണ് ഫേസ് ബുക് പേജ് വഴി ആരോപണം ഉന്നയിച്ചതെന്നാണ് കരുതുന്നത്. ഈ വ്യക്തിയെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കാനും തയ്യാറെങ്കില്‍ പരാതി എഴുതി വാങ്ങാനുമാണ് തീരുമാനം. വിദേശത്തുള്ള വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്നതിനുള്ള നടപടികളും പൊലീസ് ഉടന്‍ തുടങ്ങും.



പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റി. ഇതില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. മേയ് 18നാണ് കോടതി വീണ്ടും തുറക്കുന്നത്. ജസ്റ്റിസ് സിയാദ് റഹ്മാനാണു ഹര്‍ജി പരിഗണിക്കുന്നത്.

തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനായി നടി കരുതിക്കൂട്ടി ആസൂത്രണം ചെയ്തതാണു കേസ് എന്നു വിജയ് ബാബു ജാമ്യാപേക്ഷയില്‍ പറയുന്നു. സമൂഹത്തില്‍ അറിയപ്പെടുന്നവരുടെ പ്രതിഛായ തകര്‍ക്കാന്‍ പ്രശസ്തിക്കു വേണ്ടി ആരും ആര്‍ക്കെതിരെയും ലൈംഗിക ആരോപണം ഉന്നയിക്കുന്നതാണ് ട്രെന്‍ഡ്. പരാതിക്കാരിക്ക് ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ നിലനില്‍ക്കാത്ത പരാതിയുടെ അടിസ്ഥാനത്തില്‍ വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനു മുന്‍പ് സത്യാവസ്ഥ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം അധികൃതര്‍ക്കുണ്ട് എന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.



താനും പരാതിക്കാരിയും തമ്മിലുള്ള സംഭാഷണത്തിന്റെ ഉത്തരവാദിത്തം പരാതിക്കാരിക്കാണ്. അവര്‍ അസമയങ്ങളില്‍ വിളിച്ചിരുന്നു. ആയിരക്കണക്കിനു സന്ദേശങ്ങളാണ് മൊബൈല്‍ ഫോണില്‍ അയച്ചത്. തന്റെ കുടുംബ വിവരങ്ങള്‍ പരാതിക്കാരിക്ക് അറിയാവുന്നതാണ്. താനുമായുള്ള ബന്ധം നിലനിര്‍ത്താന്‍ നിരന്തരം ശ്രമങ്ങള്‍ നടത്തിയ പരാതിക്കാരിയുടെ ലക്ഷ്യം സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുക എന്നതായിരുന്നു എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

അഭിനേതാക്കളെ തിരഞ്ഞെടുക്കാനുള്ള സംവിധായകന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാറില്ല. താന്‍ മറ്റൊരു സിനിമയുടെ ജോലികളിലാണെന്നും ഈ സിനിമയുടെ സംവിധായകന്‍ വേറൊരു നടിയെ തിരഞ്ഞെടുത്തെന്നുമുള്ള വിവരം പരാതിക്കാരിക്ക് ലഭിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. പരാതിക്കാരി അസമയങ്ങളില്‍ അസഭ്യ സന്ദേശങ്ങള്‍ അയച്ചു. എന്നാല്‍ ബിസിനസിന്റെ സ്വഭാവവും പരാതിക്കാരിയുടെ ഭാവിയെ ബാധിക്കുമെന്നതും പരിഗണിച്ചു പരാതി നല്‍കിയില്ല.



പരാതിക്കാരിയുടെ മൊബൈല്‍ നമ്പരില്‍ നിന്ന് അയച്ച വാട്‌സാപ്, ഇന്‍സ്റ്റഗ്രാം സന്ദേശങ്ങള്‍, ഫോട്ടോകള്‍, വിഡിയോകള്‍ തുടങ്ങിയവയടക്കം സൂക്ഷിച്ചിട്ടുണ്ട്. അവസരം ലഭിച്ചാല്‍ അന്വേഷണ ഏജന്‍സിക്കു മുന്നില്‍ ഹാജരാക്കാന്‍ തയാറാണ്. രേഖകളുടെ രഹസ്യസ്വഭാവം മൂലം കോടതിയില്‍ വിചാരണ സമയത്ത് ഇവ നല്‍കാമെന്നും പറയുന്നു. അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ട്. മാധ്യമ വാര്‍ത്തകളാണ് പൊലീസ് ഉദ്യോഗസ്ഥരെ നയിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (5 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (22 minutes ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (32 minutes ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (35 minutes ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (48 minutes ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (1 hour ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (1 hour ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധന... ഓഹരി വിപണിയിൽ നേരിയ നേട്ടം...  (1 hour ago)

സങ്കടക്കാഴ്ചയായി... കോഴിക്കോട് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു  (1 hour ago)

കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകളില്‍ ടിവി സ്ഥാപിക്കാനൊരുങ്ങുന്നു...  (2 hours ago)

മൂന്നാറില്‍ ആഗസ്റ്റ് 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും അര ലീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി  (2 hours ago)

കണ്ണീർക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു....  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം... സെപ്റ്റംബർ ബുക്കിങ് 15ന് ശേഷം  (3 hours ago)

കുളത്തൂപ്പുഴയിൽ 68കാരനെ കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends