കേരളത്തില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത... മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം,മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് ഇന്നും കനത്ത മഴ. മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. എറണാകുളത്തും മലപ്പുറത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയാണ് ലഭിക്കുന്നതെങ്കിലും ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്.
മദ്ധ്യ തെക്കന്‍ ജില്ലകളില്‍ മഴയോടൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടായേക്കും. തെക്കേ ഇന്ത്യയ്ക്കു മുകളിലെ ന്യുന മര്‍ദപാത്തി, കിഴക്ക് പടിഞ്ഞാറന്‍ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനത്തില്‍ കേരളത്തില്‍ ബുധനാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
അതേസമയം ഇന്നലെയുണ്ടായ ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമുണ്ടായി. താമരശ്ശേരിയില്‍ മരങ്ങള്‍ കടപുഴകി. പലയിടങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha






















