Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്


സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്


ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം


ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം... സെപ്റ്റംബർ ബുക്കിങ് 15ന് ശേഷം


കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു... യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

നിര്‍ണായക നീക്കങ്ങള്‍... വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ മേയ് 28 വരെ മാറ്റിവച്ചതിനാല്‍ പിടികൊടുക്കാതിരിക്കാന്‍ ശ്രമം; വിജയ് ബാബുവിനെ ഇന്ത്യയിലെത്തിക്കാന്‍ പോലീസിന്റെ ശ്രമം; പാസ്പോര്‍ട്ട് റദ്ദാക്കാന്‍ നീക്കം; വേണ്ടിവന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടും

30 APRIL 2022 09:40 AM IST
മലയാളി വാര്‍ത്ത

ബലാത്സംഗ കേസില്‍ വിജയ് ബാബു നല്‍കിയ ജാമ്യാപേക്ഷ മേയ് 28 വരെ മാറ്റിവച്ചതിനാല്‍ പിടികൊടുക്കാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. വിജയ് ബാബു എവിടെയാണെന്ന് പോലും പോലീസിന് കണ്ടുപിടിക്കാനായില്ല. വിദേശത്തായതിനാല്‍ കേരള പോലീസിന് പരിമിതികളുണ്ട്. മുന്‍കൂര്‍ ജാമ്യം ഇനി പരിഗണിക്കുന്നതിന് മുമ്പ് വിജയ് ബാബുവിനെ പിടികൂടാനാണ് നോക്കുന്നത്.

അതേസമയം വിജയ് ബാബുവിനെ ഇന്ത്യയിലെത്തിക്കാന്‍ പൊലീസ് നീക്കം തുടങ്ങി. പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ അപേക്ഷ സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. നടന്റെ ഫ്‌ലാറ്റും വീടുമടക്കം പൊലീസ് പരിശോധിച്ചിരുന്നു. വിജയ് ബാബു ദുബായിലാണ് ഉള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നടന്‍ പലവട്ടം ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ആരോപിച്ച് ഈ മാസം ഇരുപത്തിരണ്ടിനാണ് യുവനടി പൊലീസില്‍ പരാതി നല്‍കിയത്.

 



അന്വേഷണം നടക്കുന്നതിനിടെ ഇരുപത്തിനാലിനാണ് വിജയ് ബാബു ബംഗളൂരു വഴി ദുബായിലേക്ക് കടന്നത്. നടനെതിരെ മീടു ആരോപണവുമായി മറ്റൊരു യുവതി ഇന്നലെ രംഗത്തെത്തിയിരുന്നു. വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ആരോപണം. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടയിലായിരുന്നു മോശം അനുഭവം നേരിടേണ്ടി വന്നതെന്നും അനുവാദമോ ചോദ്യമോ ഇല്ലാതെ തന്നെ ചുംബിക്കാനായി ചുണ്ടിലേക്ക് ചാഞ്ഞുവെന്നുമാണ് യുവതിയുടെ കുറിപ്പില്‍ പറയുന്നത്. ഈ സ്ത്രീ ആരെന്ന് കണ്ടെത്താനായി സൈബര്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. പേജിന്റെ അഡ്മിനോട് വിവരങ്ങള്‍ തേടും.

അതേസമയം ബലാത്സംഗ കേസില്‍ തനിക്കെതിരെയുള്ള ആരോപണം പരാതിക്കാരിയ്ക്ക് സിനിമയില്‍ അവസരം ലഭിക്കാത്തതിന്റെ വൈരാഗ്യം മൂലമാണെന്ന് നടന്‍ വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. തന്നോടൊപ്പം ഒരു പരസ്യ ചിത്രത്തിന്റെ ഭാഗമായ പരാതിക്കാരി പിന്നീട് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനായി അത് ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്നും വിജയ് ബാബു ആരോപിക്കുന്നു.

 



തുടര്‍ന്ന് പുതിയ സിനിമയില്‍ അവസരം ലഭിക്കില്ല എന്ന് ഉറപ്പായ പരാതിക്കാരി തനിക്ക് നേരെ അസഭ്യമായ സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങിയെന്നും വിജയ് ബാബു ജാമ്യാപേക്ഷയില്‍ ആരോപിച്ചു. കേരള പൊലീസിനായി താന്‍ ചെയ്ത പരസ്യ ചിത്രത്തില്‍ പരാതിക്കാരി അഭിനയിച്ചിരുന്നു. ഹര്‍ജിക്കാരനുമായുള്ള പരിചയം ഉപയോഗിച്ച് താന്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ കൂടുതല്‍ അവസരങ്ങള്‍ നേടിയെടുക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അഭിനേതാക്കളെ ഓഡിഷനിലൂടെ തെരഞ്ഞെടുക്കുന്നത് സംവിധായകനാണ് എന്നും അതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും താന്‍ അറിയിച്ചു. സിനിമയുടെ ചിത്രീകരണ സമയത്ത് പരാതിക്കാരി തന്റെ പേര് ശുപാര്‍ശ ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ താന്‍ പൂര്‍ണമായും അത് നിരസിക്കുകയും ഓഡിഷനില്‍ പങ്കെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.



സിനിമയിലെ ഒരു വേഷത്തിലേക്ക് ഇവര്‍ തെരഞ്ഞെടുക്കപ്പെടുകയും ശേഷം ഇവര്‍ ബന്ധം വെച്ച് പുലര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു എന്ന് വിജയ് ബാബു പറയുന്നു. സിനിമ മേഖലയിലെ ഒരു പുതുമുഖം മറ്റേതൊരു അഭിനേതാവും എടുക്കുന്നതിനേക്കാള്‍ സ്വാതന്ത്ര്യം എടുക്കുന്നു എന്ന് തോന്നിയപ്പോള്‍ താന്‍ പരാതിക്കാരിയെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു. സിനിമയുടെ ചിത്രീകരണ സൈറ്റില്‍ ഇവര്‍ കുറച്ച് പ്രശ്‌നങ്ങളുമുണ്ടാക്കി. തന്നെ പരാതിക്കാരി അസമയങ്ങളില്‍ വിളിക്കുകയും നിരന്തരം ആയിരത്തോളം മെസേജുകള്‍ അയക്കുകയും ചെയ്തിരുന്നു. തന്റെ കുടുംബത്തെക്കുറിച്ചും ഇവര്‍ക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നുവെന്നും വിജയ് ബാബു പറയുന്നു.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (5 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (22 minutes ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (32 minutes ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (35 minutes ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (48 minutes ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (1 hour ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (1 hour ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധന... ഓഹരി വിപണിയിൽ നേരിയ നേട്ടം...  (1 hour ago)

സങ്കടക്കാഴ്ചയായി... കോഴിക്കോട് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു  (1 hour ago)

കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകളില്‍ ടിവി സ്ഥാപിക്കാനൊരുങ്ങുന്നു...  (2 hours ago)

മൂന്നാറില്‍ ആഗസ്റ്റ് 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും അര ലീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി  (2 hours ago)

കണ്ണീർക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു....  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം... സെപ്റ്റംബർ ബുക്കിങ് 15ന് ശേഷം  (3 hours ago)

കുളത്തൂപ്പുഴയിൽ 68കാരനെ കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends