കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതം... നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു നിന്നത് ഇരുചക്രവാഹനങ്ങളില്‍.... ഓടിക്കൂടിയ നാട്ടുകാര്‍ ഗ്ലാസ് പൊട്ടിച്ച് ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല... സംസ്‌കാരം ഇന്ന്

കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതം... നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു നിന്നത് ഇരുചക്രവാഹനങ്ങളില്‍.... ഓടിക്കൂടിയ നാട്ടുകാര്‍ ഗ്ലാസ് പൊട്ടിച്ച് ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല...
കരമന കളിയിക്കാവിള ദേശീയപാതയില്‍ കാര്‍ ഓടിക്കുന്നതിനിടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ ദേശീയ പാത കുറുകെക്കടന്ന് എതിര്‍ ദിശയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിലാണ് ഇടിച്ചു നിന്നത്.
കാറിനുള്ളില്‍ കുഴഞ്ഞുവീണ നരുവാമൂട് അമ്മാനൂര്‍ക്കോണം സ്വദേശി ടിസി നിവാസില്‍ ജി.ചന്ദ്രനാണ്(56) മരിച്ചത്. നാട്ടുകാര്‍ കാറിന്റെ ഗ്ലാസ് പൊട്ടിച്ച് പുറത്തെടുത്ത് അതേ കാറില്‍ നേമം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ നേമം വില്ലേജ് ഓഫിസിന് സമീപമാണ് സംഭവം നടന്നത്.
എയര്‍പോര്‍ട്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ സര്‍വീസ് നടത്തുന്ന ചന്ദ്രന്‍ രാവിലെ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. കാറിന് വേഗം കുറവായിരുന്നതും എതിര്‍ ദിശയില്‍ റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നതും മൂലമാണ് മറ്റു ദുരന്തങ്ങള്‍ ഒഴിവായത് . ഭാര്യ: ഷൈലജ(ആശ വര്‍ക്കര്‍, പള്ളിച്ചല്‍). മക്കള്‍: ശാലിനി, അരുണ്‍. രാവിലെ 8ന് സിഎസ്‌ഐ അമ്മാനൂര്‍കോണം ചര്‍ച്ചില്‍ സംസ്‌കാരം നടക്കും.
"
https://www.facebook.com/Malayalivartha






















