Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്


സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്


ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം


ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം... സെപ്റ്റംബർ ബുക്കിങ് 15ന് ശേഷം


കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു... യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മ്യൂസിയം മോഷണക്കേസ്: കൊട്ടാരം ബാബുവിനും കൂട്ടാളികള്‍ക്കും അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും : വില്ലേജ് ഓഫീസറുടെ ജപ്തി റിപ്പോര്‍ട്ട് മ്യൂസിയം സി ഐ ഹാജരാക്കണം

30 APRIL 2022 09:31 AM IST
മലയാളി വാര്‍ത്ത

സിറ്റി മ്യൂസിയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണക്കേസില്‍100 ഓളം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കൊട്ടാരം ബാബുവിനും കൂട്ടാളികള്‍ക്കും തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു. വില്ലേജ് ഓഫീസറുടെ ജപ്തി റിപ്പോര്‍ട്ട് മ്യൂസിയം സി ഐ ഹാജരാക്കാനും സി. ജെ. എം.ആര്‍.രേഖ ഉത്തരവിട്ടു.


കൊട്ടാരം ബാബു , രതീഷ് , രാജന്‍ എന്നീ മൂന്നു പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് കോടതി അറസ്റ്റ് വാറണ്ടും സ്ഥാവരജംഗമ സ്വത്തുക്കളുടെ ജപ്തി വാറണ്ടും പുറപ്പെടുവിച്ചത്.





2014 ലാണ് ഈ കേസിനാധാരമായ സംഭവം നടന്നത്. മ്യൂസിയം സ്റ്റേഷന്‍ ലോക്കല്‍ ലിമിറ്റിനുള്ളിലെ വീട്ടില്‍ ഭവനഭേദനം നടത്തി അകത്ത് കടന്ന് അലമാര കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും പ്രതികള്‍ മോഷണം ചെയ്തു കൊണ്ടുപോയെന്നാണ് കേസ്.


അതേ സിറ്റി മെഡിക്കല്‍ കോളേജ് പ്രിയദര്‍ശിനി നഗറില്‍ നടന്ന മോഷണക്കേസില്‍ കൊട്ടാരം ബാബുവിന്റെ വിരലടയാള റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവുണ്ട്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ഈ കേസില്‍ പ്രതിയെ വിചാരണ ചെയ്യുന്നത്. കൃത്യവീട്ടില്‍ നിന്ന് ശേഖരിച്ച പ്രതി തര്‍ക്കിക്കുന്ന വിരലടയാളങ്ങളും അറസ്റ്റ് ചെയ്ത് പോലീസ് എടുത്ത പ്രതിയുടെ വിരലടയാളങ്ങളും കംപാരിസണ്‍ നടത്തിയുള്ള ഫിംഗര്‍ പ്രിന്റ് അനാലിസിസ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഫിംഗര്‍ പ്രിന്റ് ബ്യൂറോ ഡയറക്ടറോടാണ് എ. സി. ജെ. എം. വിവിജാ സേതുനാഥ് ഉത്തരവിട്ടത്.



2021 മെയ് മാസത്തിലാണ് ഈ കേസിനാസ്പദമായ സംഭവം നടന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ശിക്ഷാ പ്രതിയായി കഴിയവേ കോവിഡ് - ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ നല്‍കിയ പരോള്‍ ഇളവില്‍ പുറത്തിറങ്ങിയാണ് പ്രതി വീണ്ടും മോഷണം നടത്തിയത്. തലസ്ഥാന ജില്ലയിലെ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രിയദര്‍ശിനി നഗറിലെ വീട്ടില്‍ ഭവനഭേദനം നടത്തി അലമാര കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണാഭരണങ്ങളും മോഷണം നടത്തിയ കേസിലാണ് വിചാരണ പുരോഗമിക്കുന്നത്. കേസില്‍ ഇതിനോടകം 6 സാക്ഷികളെ വിസ്തരിച്ചു. കോടതിയില്‍ ഹാജരാകാത്ത ഏഴാം സാക്ഷിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.


പോത്തന്‍കോട് കോലിയക്കോട് ശാന്തിഗിരി നെല്ലിക്കോട് വീട്ടില്‍ ബാബു എന്ന കൊട്ടാരം ബാബു (55) വിനെയാണ് വിചാരണ ചെയ്യുന്നത്. പോത്തന്‍കോട് മണിമല കൊട്ടാരത്തിലെ വാതിലുകളും ഫര്‍ണിച്ചറുകളും മോഷ്ടിച്ചു മറിച്ചു വിറ്റ കേസില്‍ പ്രതിയായതോടെയാണ് കൊട്ടാരം ബാബു എന്ന വിളിപ്പേര് വീണത്.


ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 454 (പതുങ്ങിയിരുന്നു കൊണ്ടുള്ള ഭവനഭേദനം) , 461 (വസ്തു അടങ്ങിയ അലമാര നേരുകേടായി കുത്തിത്തുറക്കല്‍) , 380 (വാസ ഗൃഹത്തില്‍ വച്ചുള്ള മോഷണം) എന്നീ ശിക്ഷാര്‍ഹമായ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ വിചാരണക്ക് മുന്നോടിയായി പ്രതിക്ക് മേല്‍ ചുമത്തിയാണ് കോടതി പ്രതിയെ വിചാരണ ചെയ്യുന്നത്.


2020 ആഗസ്റ്റ് 8 ന് കല്ലമ്പലം പോലിസ് കൊട്ടാരം ബാബുവിനെയും കൂട്ടുപ്രതിയായ കൊല്ലം പുത്തന്‍കുളം നന്ദു ഭവനില്‍ ബാബു എന്ന തീവെട്ടി ബാബുവിനെയും പിടി കൂടിയിരുന്നു. നിരവധി കേസില്‍ ഇരുവരും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണമുതല്‍ വിറ്റു കിട്ടുന്ന പണം ആഢംബര ജീവിതം നയിക്കാനാണ് പ്രതികള്‍ വിനിയോഗിക്കുന്നത്. തീവെട്ടി ബാബുവിന് കൊട്ടാരം ബാബുവുമായി ജയിലില്‍ വച്ചുചുള്ള പരിചയമാണ്. 2020 വരെ 26 മോഷണ കേസുകള്‍ തീ വെട്ടി ബാബുവിന്റെ പേരിലുണ്ട്. ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചികള്‍ പ്രദക്ഷിണ എണ്ണ വിളക്കുകള്‍ക്ക് എണ്ണയൊഴിക്കുന്ന തീവെട്ടിക്കമ്പി കൊണ്ട് കുത്തിത്തുറന്ന് മോഷണം നടത്തിയതിനാലാണ് തീവെട്ടി ബാബുവെന്ന പേര് വീണത്. 2020 ല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഇവര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും കല്ലമ്പലം - ആറ്റിങ്ങല്‍ ദേശീയ പാതയില്‍ കടുവയില്‍ പള്ളിക്ക് സമീപമുള്ള വീട്ടില്‍ മോഷണം നടത്തി രക്ഷപ്പെട്ടു. തുടര്‍ന്ന് കല്ലമ്പലം പോലീസ് നടത്തിയ തെരച്ചിലിലാണ് ഇരുവരും പിടിയിലായത്.


2021 ല്‍ പരോളിലിറങ്ങിയ കൊട്ടാരം ബാബു ജൂണ്‍ 21 ന് കോട്ടയം ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിലായി. കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന കാര്‍ത്തികപ്പള്ളിക്കാരനായ മറ്റൊരു മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. 35 വര്‍ഷങ്ങളായി മോഷണക്കുറ്റകൃത്യങ്ങളില്‍ വ്യാപൃതനാണ് ബാബു. കോട്ടയം ഗാന്ധിനഗര്‍ പോലീസിന്റെ ചോദ്യം ചെയ്യലിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിയദര്‍ശിനി നഗറിലെ മോഷണം പ്രതി 'ഏറ്റുപറഞ്ഞ് കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് കുറ്റസമ്മത മൊഴിയുടെ പ്രസക്തഭാഗങ്ങള്‍ കേസ് ഡയറി സഹിതം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസിന് ഗാന്ധിനഗര്‍ പോലീസ് കൈമാറുകയായിരുന്നു. 2021 ജൂലൈ 29 നാണ് മെഡിക്കല്‍ കോളേജ് പോലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (5 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (22 minutes ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (32 minutes ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (35 minutes ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (48 minutes ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (1 hour ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (1 hour ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധന... ഓഹരി വിപണിയിൽ നേരിയ നേട്ടം...  (1 hour ago)

സങ്കടക്കാഴ്ചയായി... കോഴിക്കോട് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു  (1 hour ago)

കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകളില്‍ ടിവി സ്ഥാപിക്കാനൊരുങ്ങുന്നു...  (2 hours ago)

മൂന്നാറില്‍ ആഗസ്റ്റ് 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും അര ലീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി  (2 hours ago)

കണ്ണീർക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു....  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം... സെപ്റ്റംബർ ബുക്കിങ് 15ന് ശേഷം  (3 hours ago)

കുളത്തൂപ്പുഴയിൽ 68കാരനെ കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends