ജനപക്ഷം നേതാവ് പി.സി. ജോർജ് അറസ്റ്റിൽ; നടപടി വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലിസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ, കേസ് രെജിസ്റ്റർ ചെയ്തത് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി, കസ്റ്റഡിയിൽ എടുത്തത് ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന്...

വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലിസ് കസ്റ്റഡിയിലെടുത്ത ജനപക്ഷം നേതാവ് പി.സി. ജോര്‍ജിനെ എ.ആര്‍ ക്യാംപിലെത്തിച്ചതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ പി.സി ജോര്‍ജ്ജ് വരുന്ന വഴിയില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. പി.സി ജോര്‍ജ്ജിന്റെ വാഹനത്തെ രണ്ട് പൊലിസ് വാഹനങ്ങള്‍ അനുഗമിക്കുകയുണ്ടായി. ഇതിനിടെ പി സി ജോർജിന്‍റെ വാഹനം തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. തിരുവനന്തപുരത്തെ വട്ടപ്പാറക്ക് സമീപം വേറ്റിനാട് മണ്ഡപത്ത് വെച്ചാണ് ഇത്തരത്തിൽ ബിജെപി പ്രവര്‍ത്തകര്‍ പി സി ജോർജിന്‍റെ വാഹനത്തിന് മുന്നില്‍ ചാടി വീണത്.
എന്നാൽ പി സി ജോർജിന് അഭിവാദ്യങ്ങൾ അര്‍പ്പിച്ച് കൊണ്ടും കസ്റ്റഡിയില്‍ പ്രതിഷേധിച്ചുമാണ് ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞുകൊണ്ട് രംഗത്ത് എത്തിയത്. പിന്തുണ അറിയിച്ച ബിജെപി പ്രവർത്തകർക്ക് പി സി ജോർജ് നന്ദി പറയുകയുണ്ടായി. കൂടാതെ പട്ടത്ത് പി സി ജോർജിനെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മൂന്ന് പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം പി സി ജോർജിന്‍റെ കസ്റ്റഡിയെ ബിജെപി നേതാക്കൾ അപലപിക്കുകയാണ്. അദ്ദേഹം പറഞ്ഞപോലെ തന്നെ പലതും കേരളത്തിൽ നടക്കുന്നുണ്ടെന്നാണ് കുമ്മനം രാജശേഖരൻ പറഞ്ഞത്. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി സി ജോർജിനെ വീട്ടിൽ അതിക്രമിച്ച് കയറി പൊലീസ് കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരിക്കുകയുണ്ടായി.
അതോടൊപ്പം കേരളത്തിലെ അറിയപ്പെടുന്ന മുതിർന്ന രാഷ്ട്രീയ നേതാവിനെ ഒരു പ്രസംഗത്തിൻ്റെ പേരിൽ പുലർച്ചെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് മൂന്ന് മണിക്കൂർ ദൂരെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നത് പിണറായി സർക്കാരിൻ്റെ ഫാസിസ്റ്റ് സമീപനത്തിനുള്ള തെളിവാണെന്നും കെ.സുരേന്ദ്രൻ രൂക്ഷമായി വിമര്‍ശിച്ചു.
മുസ്ലിം മതമൗലികവാദികൾ വർഗീയ വിഷം ചീറ്റിയിട്ടും ഒരു നടപടിയും എടുക്കാത്ത സർക്കാരിൻ്റെ ഇരട്ടത്താപ്പാണ് പി സി ജോർജിനെ കസ്റ്റഡിയിൽ എടുത്തതോടെ വ്യക്തമാകുന്നത്. ഇസ്ലാമിക വർഗീയ ശക്തികൾക്ക് എന്തും പറയാം എന്തും ചെയ്യാം, എന്നാൽ ആരും ഇതിനെതിരെ പ്രതികരിക്കരുതെന്നാണ് പിണറായി വിജയന്‍ പറയുന്നത്. അത് അംഗീകരിച്ചു തരാൻ ബിജെപി തയ്യാറല്ല. ജിഹാദികൾക്ക് മുമ്പിൽ മുട്ടിലിഴയുന്ന സർക്കാർ ഹൈന്ദവ-ക്രൈസ്തവ നേതാക്കളെ വേട്ടയാടുകയാണ്. ഇടത് സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ ബിജെപി ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് പി സി ജോർജിനെതിരെ ഇത്തരത്തിൽ കേസെടുത്തത്. ഡിജിപി അനിൽ കാന്തിൻ്റെ നിർദ്ദേശ പ്രകാരമാണ് നടപടി എന്നാണ് ലഭ്യമാകുന്ന വിവരം. ജോര്‍ജിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകുകയുണ്ടായി. ഹിന്ദു മുസ്ലീം വൈരം ഉണ്ടാക്കുന്ന രീതിയിലും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha
























