നിരക്ക് വര്‍ധിപ്പിച്ചിട്ടും ഞായര്‍ അവധി നല്‍കി സ്വകാര്യ ബസുകള്‍.... യാത്രക്കാരുടെ കുറവ് ബസ്സുടമള്‍ക്ക് വിനയായി മാറുന്നു.... തീരാദുരിതത്തില്‍ സ്വകാര്യ ബസ്സുടമകളും ജീവനക്കാരും

നിരക്ക് വര്‍ധിപ്പിച്ചിട്ടും ഞായര്‍ അവധി നല്‍കി സ്വകാര്യ ബസുകള്‍.... യാത്രക്കാരുടെ കുറവ് ബസ്സുടമള്‍ക്ക് വിനയായി മാറുന്നു.... തീരാദുരിതത്തില്‍ സ്വകാര്യ ബസ്സുടമകളും ജീവനക്കാരും.
ഡീസലിന്റെ വില 100 രൂപയിലധികമായി ഉയര്‍ന്നതിനാല്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ചാലും കാര്യമായ നേട്ടം ലഭിക്കില്ലെന്നാണ് ഉടമകള്‍ പറയുന്നത്.
സാധാരണ ദിവസങ്ങളില്‍ പോലും യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടില്ല് . സ്ഥിരമായി ബസുകളില്‍ യാത്ര ചെയ്തിരുന്നവര്‍ ലോക്ഡൗണ്‍ കാലത്ത് ഇരുചക്ര വാഹനങ്ങളിലേക്ക് മാറിയിരുന്നു
എന്നാല്‍ ലോക്ഡൗണിനു ശേഷം ബസുകള്‍ ഓടി തുടങ്ങിയിട്ടും അവര്‍ തിരികെ എത്തിയിട്ടില്ല. ഇതുമൂലം സ്വകാര്യ ബസുകള്‍ കൂടുതലും ഇപ്പോള്‍ ഓടാതായി. കോവിഡിനു മുന്‍പ് ദിവസം 130ഓളം ബസുകള്‍ ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. ലോക്ഡൗണിനു ശേഷം അവയുടെ എണ്ണം 50ഓളമായി കുറഞ്ഞിരുന്നു. ഇപ്പോള്‍ 35 ബസുകളില്‍ അധികം ഓടുന്നില്ല.
റാന്നിയില്‍ നിന്ന് വടശേരിക്കര, അത്തിക്കയം, വലിയകുളം, കോഴഞ്ചേരി, ചെറുകോല്‍പുഴ, ഇടമുറി, എരുമേലി, കോട്ടയം തുടങ്ങിയ റൂട്ടുകളിലൊക്കെ ബസുകളുടെ എണ്ണത്തില്‍ കുറവ് വളരെയേറെയാണ്.
ഞായറാഴ്ചകളില്‍ വിരലില്‍ എണ്ണാവുന്ന ബസുകള്‍ മാത്രമാണ് ഓട്ടം നടത്തുന്നത്. ഇന്നലെ മുതല്‍ യാത്രാ നിരക്ക് വര്‍ധിച്ചിട്ടും അതിനു മാറ്റം ഉണ്ടായില്ല. റാന്നി താലൂക്കിന്റെ പല ഭാഗങ്ങളിലും ഓടാതെ കിടന്ന് തുരുമ്പിക്കുന്ന സ്വകാര്യ ബസുകള്‍ തന്നെയുണ്ട്. അവ വില്‍പന നടത്താന്‍ താല്‍പര്യം കാട്ടിയിട്ടും ആരും വാങ്ങാന്‍ എത്തുന്നില്ല. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത് ബസുകള്‍ വാങ്ങിയവരാകട്ടെ കടക്കെണിയിലും ദുരിതത്തിലുമാണ്.
"
https://www.facebook.com/Malayalivartha

























