പെൺകുട്ടിയുടെ നഗ്നചിത്രം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു; തൊട്ടുപിന്നാലെ യുവാവ് പോലീസ് പിടിയിൽ,ഇത് പ്രതിയുടെ സ്ഥിരം പ്രവർത്തി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം വയ്യാനം ഇട്ടിവ ചരുവിള പുത്തൻവീട്ടിൽ കൃഷ്ണരാജി (21)നെയാണ് നൂറനാട് സി.ഐ ടി.മനോജ്, എസ്.ഐ അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നാലു വയസ്സുകാരിയെ ഉപദ്രവിച്ച കേസിൽ പോക്സോ പ്രകാരം പത്തിയൂർ തോട്ടത്തിൽ ശ്യാം നിവാസിൽ ശശിയെ (62) കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കോടതിയിൽ ഹാജരാക്കിയ ശശിയെ റിമാൻഡ് ചെയ്തു. പ്രവാസിയായിരുന്ന ശശി നാട്ടിലെത്തി സ്വകാര്യ പണമിടപാട് നടത്തുകയായിരുന്നു.
അമ്പലപ്പുഴയിൽ ഇരട്ടപ്പേര് വിളിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ തലയിടിച്ചു വീണു പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ.തോട്ടപ്പള്ളി പൂത്തോപ്പിൽ സുനി (51) മരിച്ച സംഭവത്തിലാണ് പ്രതി തോട്ടപ്പള്ളി അരയന്റെപറമ്പിൽ ഗോകുലിനെ അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണു കേസ്.
തോട്ടപ്പള്ളിയിൽ കുട്ടികളുടെ പാർക്കിനു സമീപം റോഡിൽ വെള്ളിയാഴ്ച രാത്രി 8.45നാണ് സംഭവം. സുനിയും സുഹൃത്തുക്കളും ചേർന്ന് മത്സ്യബന്ധനത്തിന് പോകാനായി വലയൊരുക്കുന്നതിനിടെ ഗോകുലും സുഹൃത്തും സുനിയെ ഇരട്ടപ്പേര് വിളിച്ചു. തുടർന്നു ഉന്തും തള്ളുമുണ്ടായി. ഇതിനിടെ സുനി റോഡിലേക്ക് തലയിടിച്ചു വീണു. തലയോട്ടിക്കുണ്ടായ പൊട്ടലാണു മരണകാരണം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha

























