മാല പാർവതിയ്ക്ക് പിന്നാലെ രാജിക്കൊരുങ്ങി ശ്വേത മേനോനും കുക്കു പരമേശ്വരനും! അമ്മയിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു...

വിജയ് ബാബുവിനെ പിടിക്കാൻ പോലീസ് അന്വേഷണം കടുപ്പിച്ചിരിക്കുകയാണ്. അതിനിടെ വിജയ് ബാബു വിഷയത്തില്‍ 'അമ്മ'യില്‍ പൊട്ടിത്തെറി രൂക്ഷമാകുകയാണ്. സംഘടനയിൽ നിന്ന് മാല പാർവതി രാജി വച്ചു. ശ്വേതയ്‌ക്കൊപ്പം രാജിസന്നദ്ധത അറിയിച്ച് കുക്കു പരമേശ്വരനും ശ്വേതാ മേനോനും രംഗത്തെത്തി. ഐസിസിയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നെന്ന് അറിയിച്ചു. പുറത്താക്കല്‍ തീരുമാനത്തെ 'മാറിനില്‍ക്കലിനെ അംഗീകരിക്കല്‍' ആക്കി മാറ്റിയെന്നും നടിമാര്‍ പറയുന്നു. നടപടി നിര്‍ദ്ദേശിക്കാന്‍ അധികാരമില്ലെങ്കില്‍ ഐസിസി എന്തിനാണ് എന്നും അമ്മയില്‍ ഐസിസി സജീവമാകുന്നതിനെ ചിലര്‍ ഭയപ്പെടുന്നു എന്നും തീരുമാനം അട്ടിമറിക്കപ്പെട്ടു എന്നും മാല പാർവതി പറഞ്ഞു. '
ഏപ്രില്‍ 27ന് വിജയ് ബാബുവിനെ പുറത്താക്കണമെന്ന തീരുമാനമാണ് അട്ടിമറിച്ചത്. തനിക്ക് ഐസി കമ്മിറ്റിയിൽ ഇരിക്കാൻ സാധിക്കില്ല എന്നും ഐസിസി കമ്മിറ്റി എടുക്കുന്ന ഓരോ തീരുമാനങ്ങളും വെള്ളം ചേർക്കപ്പെടുന്നു എന്നും മാല പാർവതി പറഞ്ഞു. വിജയ് ബാബുവിന്റെ കത്ത് എത്തിയത് യോഗത്തിന് തൊട്ടുമുന്‍പാണ്. പുറത്താക്കിയെന്ന നാണക്കേടില്‍ നിന്ന് വിജയ് ബാബുവിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നത്. അധികാരമില്ലാത്ത പദവിയില്‍ തുടരേണ്ടതില്ലെന്ന എന്നും ശ്വേത മേനോനും പറഞ്ഞു. ഭാരവാഹികളില്‍ ചിലര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ശ്വേത ആരോപിച്ചു.
രാജിയ്ക്ക് പിന്നാലെ മാലപാർവ്വതിയുടെ ആരോപണം ഇങ്ങനെയായിരുന്നു. ഐസിസിയിലെ ഒരു അംഗമായിരിക്കുമ്പോൾ നിയമപരമായി വലിയ കാര്യങ്ങൾ നമ്മൾ ചെയ്യേണ്ടതുണ്ട്. അത് വലിയ ഒരു ഉത്തരവാദിത്തം കൂടിയാണ്. ഐസിസി ഒരു സ്വയംഭരണ സ്വഭാവമുള്ള ഒന്നാണ്. അതുകൊണ്ട് വിജയ് ബാബുവിന്റെ വിഷയത്തിൽ ആണും പെണ്ണും തമ്മിലുള്ള വിഷയവുമല്ല ഉണ്ടാകുന്നത്. ഇവിടെ ഒരു പരാതി വന്നു. പരാതി അംഗീകരിക്കുന്നതൊക്കെ മനസിലാകും. പക്ഷെ നമ്മുടെ മുന്നിൽ പരാതിയില്ല എന്നൊക്കെ പറയായുമ്പോൾ തന്നെ അദ്ദേഹം ഇരയുടെ പേര് പറഞ്ഞു എന്ന് പറയുന്നത് നിയമ ലംഘനമാണ്. ഇത് ഞങ്ങൾ അറിഞ്ഞപ്പോൾ തന്നെ ഐസിസി കൂടി. അദ്ദേഹത്തിനതിരെ നടപടി സ്വീകരിക്കണമെന്ന് പറഞ്ഞു. പക്ഷെ അതിനു ശേഷം ഞങ്ങളോട് പറഞ്ഞിരുന്നത് അദ്ദേഹവുമായി ബന്ധപ്പെടാൻ വഴിയില്ല എന്നാണ്. എന്നിരുന്നാലും കത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കാമെന്ന് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























