25 വര്‍ഷമായി പിണങ്ങി നിന്ന സുരേഷ് ഗോപിയെ അമ്മയില്‍ എത്തിച്ച്, മുഖ്യാതിഥിയാക്കി.. ഇതും ദിലീപിന്റെ പദ്ധതിയോ? നടന്‍ മാത്രമല്ല എംപി കൂടിയാണ് സൂക്ഷിക്കണം, വീണ്ടും കറിവേപ്പിലയാകരുത്

വിജയ് ബാബുവിനെതിരെ ഉയര്‍ന്ന പീഡന പരാതിയുമായി ബന്ധപ്പെട്ട് താര സംഘടനയായ അമ്മയില്‍ തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. സാധാരണക്കാരായ ജനങ്ങള്‍ക്കിടയിലും അമ്മ സംഘടനയുടെ പ്രഭ കുറഞ്ഞു എന്ന് വേണം കരുതാന്‍. എന്നാല്‍ മലയാളികളെ ഞെട്ടിച്ചുകൊണ്ട് ഇന്നലെ അമ്മ സംഘടനയില്‍ ഒരു സംഭവം ഉണ്ടായി. നടന്‍ സുരേഷ് ഗോപി അമ്മ വേദിയില്‍ എത്തി.
ഇതില്‍ ഇത്ര അതിയശിക്കാനെന്തിരിക്കുന്നു എന്ന് ചിന്തിക്കുന്നവരുണ്ടാകും. അതായത്, അമ്മ സംഘടന നടത്തുന്ന പരിപാടികളിലും യോഗങ്ങളിലുമൊന്നും സുരേഷ് ഗോപിയെ കാണാറില്ല. അതുകൊണ്ട് തന്നെ സുരോഷ് ഗോപി അമ്മയില്‍ ഇല്ലെ എന്ന ചോദ്യം പലരും നേരത്തെയും ചോദിക്കാറുണ്ട്. തുടക്കത്തില്‍ അമ്മ സംഘയിലെ അംഗമായിരുന്ന സുരേഷ്‌ഗോപി കഴിഞ്ഞ 25 വര്‍ഷമായി താര സംഘടനയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. താരങ്ങള്‍ക്കിടയിലെ ചില ആഭ്യന്തര പ്രശ്‌നങ്ങള്‍ തന്നെയാണ് ഇതിന് കാരണം.
ഇപ്പോഴിതാ ഏറെ നാളത്തെ പിണക്കങ്ങളും പരിഭവങ്ങളും മാറ്റിവെച്ച് നടന്‍ സംഘടനയില്‍ പങ്കെടത്തിരിക്കുന്നു. ഉണര്‍വ് എന്ന പേരില്‍ സംഘടനയിലെ 'അമ്മ' ഓഫിസില്‍ നടത്തിയ അംഗങ്ങളുടെ ഒത്തുചേരലും ആരോഗ്യ പരിശോധനക്യാമ്പും ചേര്‍ന്ന പരിപാടിയില്‍ മുഖ്യാതിഥിയായാണ് അദ്ദേഹത്തെ ക്ഷണിച്ചത്. സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ബാബുരാജ്, സുരഭി ലക്ഷ്മി തുടങ്ങിയവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചാണ് നടനെ സ്വീകരിച്ചത്.
ഒരിക്കല്‍ മലയാള സിനിമയില്‍ നിന്ന് തന്നെ മാറി നില്‍ക്കേണ്ടി വന്ന താരമാണ് സുരേഷ് ഗോപി. പ്രത്യക്ഷത്തില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും താര സംഘടനയുടെ ഭാഗമല്ലാതിരുന്നതിനാല്‍ താരത്തെ മനപൂര്‍വ്വം മാറ്റി നിര്‍ത്തിയതാണെന്ന ആരോപണം പരക്കെ ഉയരുന്നുണ്ടായിരുന്നു. അമ്മയുടെ തലപ്പത്ത് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ദിലീപും മറ്റുമാണ് സുരേഷ്‌ഗോപിയെ മുക്കിലിരുത്തിയത് എന്നായിരുന്നു അതില്‍ പ്രധാന ആരോപണം. എന്നിരുന്നാലും ഇക്കാലയളവിലെല്ലാം തന്നെ സുരേഷ്‌ഗോപിയുടെ ആരാധകരുടെ എണ്ണം കൂടുകയാണ് ഉണ്ടായത്.
ദിലീപാണ് സുരേഷ് ഗോപിയെ മലയാള സിനിമയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയത് എന്ന ആരോപണം ഒരു ഘട്ടത്തില്‍ വന്നപ്പോള്‍, അത് മറക്കുന്നതിനായി ദിലീപ് നേരിട്ട് വന്ന് താന്‍ നിരപരാധിയാണ് എന്നും തന്റെ സഹോദരനാണ് സുരേഷേട്ടന്‍ എന്നുമാണ് പറഞ്ഞത്. മാത്രമല്ല തനിക്ക് എന്ത് പ്രശ്‌നമുണ്ടെങ്കിലും ഏത് സമയത്തും വിളിച്ചു പറയാവുന്ന ഒരാളാണ് അദ്ദേഹമെന്നും ദിലീപ് പറഞ്ഞു..
കൂടാതെ സുരേഷേട്ടനെ പോലൊരു നടന്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുക എന്നൊക്കെ പറയുന്നത് നമുക്ക് വിഷമമുള്ള കാര്യമാണ് എന്നും ദിലീപ് പറഞ്ഞിരുന്നു.
സത്യത്തില്‍ ഇപ്പോള്‍ സുരേഷ് ഗോപിയെ അമ്മ സംഘടനയിലേക്ക് ക്ഷണിച്ചതിന് പിന്നില്‍ എന്താണ് ഉദ്ദേശം എന്നത് വ്യക്തമല്ല. എന്നിരുന്നാലും മലയാളികള്‍ക്ക് പൊതുവെ ഇക്കാര്യത്തില്‍ ഒന്നേ പറയാനുള്ളൂ. അതായത്, അമ്മയുടെ തലപ്പത്ത് മോഹന്‍ലാലോ മമ്മൂട്ടിയോ വന്നാലും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ദിലീപ് എന്ന വ്യക്തിയായിരിക്കും. ഇപ്പോള്‍ ആ ദിലീപും വെട്ടിലായിരിക്കുകയാണ്.
മാത്രമല്ല മോഹന്‍ലാലിന് സിനിമയിലെ ഹീറോയിസം സംഘടനയില്‍ പുറത്തെടുക്കാന്‍ കഴിയുന്നുമില്ല. ഈ സാഹചര്യത്തില്‍ ഇനി അമ്മയുടെ തലപ്പത്തേക്ക് സുരേഷ് ഗോപിയെ എത്തിക്കാനുള്ള ശ്രമമാണോ എന്നതാണ് ചിന്തിക്കേണ്ടത്. കാരണം പീഡന പരാതികള്‍കൊണ്ട് നിറഞ്ഞ അമ്മ സംഘടന അക്ഷരാര്‍ത്ഥത്തില്‍ നാഥനില്ലാ കളരിപോലെ ആയിരിക്കുകയാണ്. മാത്രമല്ല ഒരു എംപി എന്ന നിലയിലും സുരേഷ് ഗോപിയെ ഇപ്പോള്‍ കൂടെ നിര്‍ത്തിയാല്‍ താര സംഘടനക്ക് തങ്ങളുടെ ഇമേജ് സംരക്ഷിക്കാനാകും. ഇങ്ങനെ കൂടെ നിര്‍ത്തി അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം കൂടി ഉപയോഗിച്ച് പതുക്കെ ദിലീപിന്റെയും വിജയ് ബാബുവിന്റേയും കേസുകള്‍ ഒതുക്കി തീര്‍ക്കാം എന്നുള്ള ലക്ഷ്യവും താര സംഘടനയിലെ അംഗങ്ങള്‍ ഉണ്ടാകും.
1997ല്‍ അമ്മ സംഘടിപ്പിച്ച അറേബ്യന്‍ ഡ്രീംസ് എന്ന പരിപാടിക്കുശേഷമാണ് സുരേഷ് ഗോപി സംഘടനയില്‍ നിന്ന് അകന്നത്. ഗള്‍ഫില്‍ അവതരിപ്പിച്ച പരിപാടി കേരളത്തിലെ അഞ്ചു വേദികളിലും അവതരിച്ചിരുന്നു. ഇതിന് അഞ്ചുലക്ഷം രൂപ നടത്തിപ്പുകാര്‍ അമ്മയ്ക്ക് നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു. പണം നല്‍കാമെന്ന് പറഞ്ഞയാള്‍ വാക്ക് പാലിക്കാത്തതിനാല്‍ സുരേഷ് ഗോപിക്ക് രണ്ടുലക്ഷം രൂപ പിഴയിട്ടു. തുടര്‍ന്ന് അദ്ദേഹം അമ്മയില്‍ നിന്ന് മാറി നില്‍ക്കുകയാണ് ഉണ്ടായത്.
എന്തായാലും പിണക്കങ്ങള്‍ മറന്ന് ഒന്നിച്ചുവെങ്കിലും സുരേഷ് ഗേപി അധികം അടുക്കാതിരിക്കുന്നതാണ് നല്ലത്. നടിയെ ആക്രമിച്ച കേസില്‍ എന്തെങ്കിലും നാടകം കളിച്ച് ദിലീപ് രക്ഷപ്പെട്ടാല്‍ വീണ്ടും അമ്മയില്‍ സജീവമാകും അപ്പോള്‍ സുരേഷ് ഗോപിയെ വീണ്ടും കറിവേപ്പിലയാക്കി മാറ്റാനും ഇടയുണ്ട്.
https://www.facebook.com/Malayalivartha

























