പുസ്തകം പ്രകാശനം ചെയ്തത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി.ശശിക്കെതിരെയുള്ള ആരോപണങ്ങള്‍ നീക്കം ചെയ്യാതെ; വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യില്ലെന്ന് ടിക്കാറാം മീണ! ടിക്കാറാം മീണയുടെ ആത്മകഥ പ്രകാശനത്തിന് വിട്ടുനിന്നത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പ്രഭാ വര്‍മയും മീഡിയ അക്കാദമി അധ്യക്ഷന്‍ ആര്‍.എസ്.ബാബുവും
ടിക്കാറാം മീണയുടെ ആത്മകഥ പ്രകാശനം ചെയ്യുകയുണ്ടായി. 'തോല്‍ക്കില്ല ഞാന്‍' എന്ന പുസ്തകമാണ് തിരുവനന്തപുരത്ത് വച്ച് ശശി തരൂര്‍ എംപി മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിന് നല്‍കി പ്രകാശനം ചെയ്തത്. എന്നാൽ പുസ്തക പ്രകാശന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പ്രഭാ വര്‍മയും മീഡിയ അക്കാദമി അധ്യക്ഷന്‍ ആര്‍.എസ്.ബാബുവും വിട്ടുനിൽക്കുകയുണ്ടായി.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി.ശശിക്കെതിരെയുള്ള ആരോപണങ്ങള്‍ നീക്കം ചെയ്യാതെയാണ് പുസ്തകം പ്രകാശനം ചെയ്തത് എന്നതാണ് കാരണം. വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യില്ലെന്ന് ടിക്കാറാം മീണ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തനിക്കെതിരായ പരാമര്‍ശം പുസ്തകത്തില്‍ നിന്ന് നീക്കിയില്ലെങ്കില്‍ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി പി.ശശി കഴിഞ്ഞ ദിവസം ടിക്കാറാം മീണക്ക് വക്കീല്‍ നോട്ടീസ് അയയ്ക്കുകയുണ്ടായി. എന്നാല്‍, ടിക്കാറാം മീണ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്.
അതേസമയം നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ കാരണമില്ലാതെ സസ്‌പെന്റ് ചെയ്തതിനും സ്ഥലം മാറ്റിയതിനും പിന്നില്‍ അന്നത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയായിരുന്നു എന്നാണ് ആത്മകഥയില്‍ മീണ ആരോപണം നടത്തിയിരിക്കുന്നത്. തൃശൂര്‍ കളക്ടറായിരിക്കെ വ്യാജ കള്ള് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന് പി.ശശി ഇടപെട്ട് തന്നെ സ്ഥലം മാറ്റിയെന്നാണ് മീണയുടെ ആരോപണം എന്നത്. വയനാട് കളക്ടറായിരിക്കെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നിലും പി.ശശിയാണെന്നും ആത്മകഥയില്‍ വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























