എന്റെ വീട്ടിലാണ് അന്ന് ആ പെണ്‍കുട്ടി കരഞ്ഞ് ഓടിയെത്തിയത്... ഇത്തരക്കാരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന അഭിപ്രായമാണെനിക്കുള്ളത്! സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളാവുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ലാല്‍

അമ്മ'യുടെ എക്സിക്യൂട്ടീവ് യോഗത്തിൽ നിന്ന് വിജയ് ബാബുവിനെ പുറത്തിക്കിയില്ലങ്കിൽ രാജി വെയ്ക്കുമെന്ന കടുത്ത നിലപാടിൽ ഉറച്ചു നിന്നത് ശ്വേതാ മേനോനും ബാബു രാജും ഉൾപ്പെടെയുള്ള താരങ്ങൾ. മാല പാർവതി, കുക്കു പരമേശ്വരൻ, അനഘ, ഇടവേള ബാബു ഉൾപ്പെടെ ഉള്ള താരങ്ങളും വിജയ് ബാബുവിനെ ഭാരവാഹിത്വത്തിൽ നിന്നു പുറത്താക്കണമെന്ന് വ്യക്തമാക്കി. എന്തായാലും അമ്മയിൽ ഇപ്പോൾ വലിയ പൊട്ടിത്തെറിയാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളാവുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ലാല്‍. മീ ടു ആരോപണം ഉയർന്ന നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ നടപടിക്കായി സംഘടിപ്പിച്ച അമ്മ ഭാരവാഹി യോഗത്തിലാണ് ലാൽ ശക്തമായി ആവശ്യമുന്നയിച്ചത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളാവുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ലാല്‍ യോഗത്തില്‍ വ്യക്തമാക്കി. 2017 ല്‍ കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവം ഓര്‍മ്മപ്പെടുത്തിയാണ് ലാല്‍ ആവശ്യം ഉന്നയിച്ചത്. ‘എന്റെ വീട്ടിലാണ് അന്ന് ആ പെണ്‍കുട്ടി കരഞ്ഞ് ഓടിയെത്തിയത്. ഇത്തരക്കാരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന അഭിപ്രായമാണെനിക്കുള്ളത്,’ എന്ന് ലാല്‍ യോഗത്തില്‍ പറഞ്ഞു. അതിക്രമത്തിന് ശേഷം നടി ആദ്യമെത്തിയത് ലാലിന്റെ വീട്ടിലായിരുന്നു. ഇവിടെ വച്ചാണ് നടന്ന സംഭവങ്ങള്‍ നടി തുറന്നു പറയുന്നതും പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുന്നതും.
https://www.facebook.com/Malayalivartha

























