സന്ദർശക വിസകളിലെത്തുന്നവർക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതിയില്ല; ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് അനുമതി നൽകുന്നത് സൗദി അറേബ്യയിൽ സാധുതയുള്ള റെസിഡൻസി വിസകളുള്ളവർക്കും, പ്രത്യേക ഹജ്ജ് വിസകളുള്ളവർക്കും
സന്ദർശക വിസകളിലെത്തുന്നവർക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതിയില്ലെന്ന് സൗദി അറേബ്യ അറിയിച്ചിരിക്കുകയാണ്. ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. സൗദി അറേബ്യയിൽ സാധുതയുള്ള റെസിഡൻസി വിസകളുള്ളവർക്കും, പ്രത്യേക ഹജ്ജ് വിസകളുള്ളവർക്കും മാത്രമാണ് ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് അനുമതി നൽകുക.
അതോടൊപ്പം തന്നെ ഉംറ വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന തീർത്ഥാടകർക്ക് രാജ്യത്തുടനീളം യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടെന്ന് സൗദി അറേബ്യ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഹജ്ജ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഉംറ വിസയുടെ കാലാവധി അവസാനിക്കുന്നത് വരെ ഇത്തരത്തിൽ സൗദിയിലെത്തുന്നവർക്ക് സൗദിയിലുടനീളം യാത്ര ചെയ്യാമെന്നാണ് അധികൃതർ പറയുന്നത്.
കൂടാതെ ഉംറ വിസയുടെ കാലാവധി 30 ദിവസത്തേക്കാണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഈ കാലയളവിൽ തന്നെ ഉംറ തീർത്ഥാടകർക്ക് മക്ക, മദീന എന്നീ പുണ്യ നഗരങ്ങൾക്കിടയിലും, സൗദിയിലെ മറ്റു നഗരങ്ങളിലേക്കും സഞ്ചരിക്കുന്നതിന് തടസങ്ങളില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























