ഗുജറാത്തിൽ സമുദ്രാതിർത്തി ലംഘിച്ചെത്തിയ പാകിസ്താൻ ബോട്ട് ബിഎസ്എഫ് പിടികൂടി; ബോട്ടിൽ നടത്തിയ പരിശോധനയിൽ മീൻ വലയും, മറ്റ് ഉപകരണങ്ങളും കണ്ടെത്തി

ഗുജറാത്തിൽ സമുദ്രാതിർത്തി ലംഘിച്ചെത്തിയ പാകിസ്താൻ ബോട്ട് ബിഎസ്എഫ് പിടികൂടി . ഗുജറാത്തിലെ കച്ച് മേഖലയിൽ രാവിലെയാണ് പിടിക്കൂടിയത്. ഇതിലുണ്ടായിരുന്ന പാക് പൗരന്മാർ രക്ഷപ്പെട്ടായി ബിഎസ്എഫ് വ്യക്തമാക്കി.
പട്രോളിംഗ് നടത്തുന്നതിനിടെ ഹരാമി നല കടന്നെത്തിയ ബോട്ട് ബിഎസ്എഫിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടനെ അതിനടുത്തേക്ക് പോകുകയായിരുന്നു. ബിഎസ്എഫിന്റെ ബോട്ട് കണ്ട പാക് പൗരന്മാർ ബോട്ട് ഉപേക്ഷിച്ച് രക്ഷപ്പെടുകയുണ്ടായി. നാലോളം പേർ ബോട്ടിൽ ഉണ്ടായിരുന്നുവെന്നാണ് ബിഎസ്എഫ് ചൂണ്ടിക്കാണിക്കുന്നത്.
ബോട്ടിൽ നടത്തിയ പരിശോധനയിൽ മീൻ വലയും, മറ്റ് ഉപകരണങ്ങളും കണ്ടെത്തുകയുണ്ടായി. സംഭവത്തിന് പിന്നാലെ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ബിഎസ്എഫ് അറിയിച്ചു. ഇന്ത്യയെയും പാകിസ്താനെയും വേർ തിരിതിരിക്കുന്ന സമുദ്ര മേഖലയാണ് ഹരാമി നല.
https://www.facebook.com/Malayalivartha

























