Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഒന്നിൽ പിഴച്ചാൽ മൂന്ന്; അഴിമതിക്കേസിൽ രണ്ടു തവണ വകുപ്പ് തല നടപടിയിൽ കുരുങ്ങി; എന്നിട്ടും കൈക്കൂലി അവസാനിപ്പിച്ചില്ല; കണക്ക് പറഞ്ഞ് കൈക്കൂലി വാങ്ങുന്ന മൈനർ ഇറിഗേഷൻ വകുപ്പിലെ അഴിമതിക്കാരിയായ ഉദ്യോഗസ്ഥ കുടുങ്ങിയത് വിജിലൻസിന്റെ ജാഗ്രതയിൽ

06 MAY 2022 01:14 PM IST
മലയാളി വാര്‍ത്ത

ഒന്നിൽ പിഴച്ചാൽ മൂന്നെന്ന പോലെയാണ്, അഴിമതിക്കേസിൽ കോട്ടയം മൈനർ ഇറിഗേഷൻ വകുപ്പിലെ സബ് ഡിവിഷൻ അസി.എക്‌സ്‌ക്യുട്ടീവ് എൻജിനീയർ ചങ്ങനാശേരി പെരുന്ന സ്വദേശി ബിനു ജോസഫ് കൈക്കൂലിക്കേസിൽ കുടുങ്ങിയത്. മുൻപ് രണ്ടു തവണ അഴിമതിക്കേസിന്റെ പേരിൽ വകുപ്പ് തല നടപടിയിൽ കുടുങ്ങിയ ബിനു ജോസഫ് മൂന്നാം തവണ കൈക്കൂലിയുമായി കയ്യോടെ പിടികൂടപ്പെടുകയായിരുന്നു.

വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങുന്നതിനിടെ ഓഫിസിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൈനർ ഇറിഗേഷന്റെ കരാറുകാരന് ഡെപ്പോസിറ്റ് തുക തിരികെ നൽകുന്നതിനായി പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനടെയാണ് ഇവരെ വിജിലൻസ് സംഘം പിടികൂടിയത്.

തിരുനക്കരയിലെ മിനി സിവിൽ സ്റ്റേഷനിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ഓഫിസിൽ നിന്നായിരുന്നു ഇവരെ പിടികൂടിയത്. മുൻപ് രണ്ടു തവണ ഇവർക്കെതിരെ വിജിലൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന്, ഇവർക്കെതിരെ അഴിമതിക്കേസിൽ വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ടു തവണ വകുപ്പ് തല നടപടിയും എടുത്തിരുന്നു. എന്നിട്ടു പോലും ഇവർ അഴിമതി അവസാനിപ്പിക്കാൻ തയ്യാറായില്ല.

ഇതാണ് ഇപ്പോൾ കൈക്കൂലിയുമായി പിടിയിലായ സാഹചര്യത്തിൽ എത്തിയിരിക്കുന്നത്. 2014 ലും 2015 ലുമുള്ള വിജിലൻസിന്റെ മിന്നൽ പരിശോധനയിലാണ് ഇവർക്കെതിരെ ക്രമക്കേട് കണ്ടെത്തിയത്. ചങ്ങനാശേരിയിൽ അസി.എൻജിനീയറായിരുന്ന സമയത്ത് ഓഫിസിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ ഇവർ നടത്തിയ ക്രമക്കേടുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവർക്കെതിരെ റിപ്പോർട്ട് തയ്യാറാക്കി വകുപ്പിനു കൈമാറി.

തുടർന്നാണ് വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിച്ചത്. 2015 ൽ കോട്ടയത്ത് അസി.എക്‌സിക്യുട്ടീവ് എൻജിനീയറായിരിക്കെയും സമാന രീതിയിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ ഇവർ കുടുങ്ങിയിരുന്നു. വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധനയിൽ ഇവർ കൈകാര്യം ചെയ്തിരുന്ന ഫയലുകളിൽ വൻ ക്രമക്കേടാണ് കണ്ടെത്തിയത്. തുടർന്ന് വിജിലൻസ് സംഘം ഇവർക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചു.

ഈ കേസിലും വകുപ്പ് തല നടപടി സ്വീകരിച്ചിരുന്നു. തുടർച്ചയായി രണ്ടു വർഷം വകുപ്പ് തല നടപടി സ്വീകരിച്ചിട്ട് പോലും ഇവരെ അതി നിർണ്ണായകമായ പോസ്റ്റിൽ നിയമിച്ചത് തന്നെ അഴിമതിക്കാർക്ക് കൃത്യമായ സംരക്ഷണം ഉറപ്പു വരുത്തുന്നു എന്ന് വ്യക്തമാക്കുന്നതാണ്.

ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന കൈക്കൂലിയും അഴിമതിയും വാങ്ങാൻ സാധിക്കുന്ന സീറ്റുകളിൽ ഇത്തരക്കാരെ ഇരുത്തുന്നതാണ് പ്രശ്‌നത്തിന് കാരണം. കൈക്കൂലിക്കേസിൽ അറസ്റ്റിലായ ബിനുവിനെ വകുപ്പ് സസ്‌പെന്റ് ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ അഴിമതിക്കാർക്കെതിരെ വിജിലൻസ് സംഘം കർശന നടപടി തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറവൂര്‍ വടക്കേകര സ്‌റ്റേഷനിലെ പോലീസുകാരനെ കാണാതായതായി പരാതി  (1 hour ago)

സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ  (1 hour ago)

പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണമെന്ന് ജോയ് കെ മാത്യു  (1 hour ago)

പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്  (1 hour ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (2 hours ago)

സി.ജെ.പി സമരം നിര്‍ത്തി, രാഹല്‍ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ച്' പരിപാടി തുടരും  (2 hours ago)

മൂന്നാം ക്ലാസുകാരിക്ക് സഹായഹസ്തവുമായി ബോചെ  (2 hours ago)

തൊഴിലിലും സാമ്പത്തികത്തിലും അപ്രതീക്ഷിത കുതിച്ചുചാട്ടം നടത്തുന്ന രാശിക്കാർ!  (3 hours ago)

ഇന്ത്യയുടെ ഇഷ സിങ്ങിന് സ്വർണം; രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കറിന് വെങ്കലം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്  (4 hours ago)

എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....  (4 hours ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  (4 hours ago)

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു  (5 hours ago)

ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, നിഫ്റ്റി 24,000ലേക്ക്  (5 hours ago)

Malayali Vartha Recommends