Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ദിലീപിന്റെ വിധി എഴുതാൻ ശ്രീജിത്ത്.. രാമൻപിള്ളയുടെ കോട്ടയിൽ കളി തുടങ്ങി.. ദിലീപിന്റെയും കാവ്യയുടെയും നിലവിളി തുടങ്ങാൻ സമയമായി.. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കാന്‍ എസ് ശ്രീജിത്തിനെ തിരികെ കൊണ്ടുവരാൻ ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു

06 MAY 2022 01:31 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ചതുള്‍പ്പടേയുള്ള കേസുകളില്‍ ക്രൈംബ്രാഞ്ച് നിർണ്ണായഘട്ടത്തിലിരിക്കെ തലപ്പത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്. എസ് ശ്രീജിത്തിനെ മാറ്റിയതില്‍ സർക്കാറിനെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. പ്രതിപക്ഷപാര്‍ട്ടികള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയതില്‍ സര്‍ക്കാറിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉൾപ്പെടെ ആരോപിച്ചത്. എന്നാലിപ്പോഴിതാ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കാന്‍ എഡിജിപി എസ് ശ്രീജിത്തിനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചിരിക്കുകയാണ്.

ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലാണ് ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ വീണ്ടും ചുമതലയേല്‍പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഐഎച്ച്ആര്‍സി സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ ബൈജു കൊട്ടാരക്കരയുടെ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയത് നിയമവിരുദ്ധമായാണെന്നും ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടെന്നും ഐഎച്ച്ആര്‍സി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച കേസ് തീരും വരെ അന്വേഷണത്തിന്റെ ചുമതല എസ് ശ്രീജിത്തിനെ ഏല്‍പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചിലാണ് ഹര്‍ജി.

അന്വേഷണ കാലാവധി അവസാനിക്കാന്‍ ആഴ്ച്ചകള്‍ മാത്രം ശേഷിക്കെ ശ്രീജിത്തിനെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തേക്ക് മാറ്റിയത് വിവാദമായിരുന്നു. നടിയെ ആക്രമിച്ചകേസിന്റേയും ദീലീപ് ഒന്നാം പ്രതിയായ വധഗൂഢാലോചന കേസിന്റേയും അന്വേഷണം ഇതോടെ പ്രതിസന്ധിയിലാകുമെന്ന് വിലയിരുത്തലുകളുണ്ടായി. അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ച് ഡബ്ല്യുസിസിയും ചലച്ചിത്രമേഖലയിലെ ഒരു വിഭാഗമാളുകളും രംഗത്തെത്തി. ശ്രീജിത്തിനെ മാറ്റിയതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാക്കളും സാംസ്‌കാരിക രംഗത്തെ പ്രമുഖരും പ്രതികരിക്കുകയുണ്ടായി.താന്‍ മാറിയാലും അന്വേഷണത്തെ ബാധിക്കില്ലെന്നായിരുന്നു എഡിജിപിയുടെ മറുപടി. കേസ് അന്വേഷണത്തിന് നേതൃത്വം കൊടുത്ത വ്യക്തി മാറി എന്നതിനാല്‍ അന്വേഷണത്തിന് ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. സര്‍ക്കാറിന്റെ ഉറച്ച തീരുമാനം അനുസരിച്ച് അന്വേഷണം മുന്നോട്ട് പോവും. അതില്‍ ആശങ്കയുടെ ആവശ്യമില്ല. പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് തന്നേക്കാള്‍ മികച്ച ഉദ്യോഗസ്ഥനാണ്. കേസ് അന്വേഷണം നല്ല രീതിയില്‍ തന്നെ പുരോഗമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നടിയെ ആക്രമിച്ച കേസും ദിലീപ് ഉൾപ്പെട്ട വധഗൂഡാലോചനാ കേസും നിർണായ ഘട്ടത്തിലെത്തി നിൽക്കെ ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയതിൽ ആശങ്ക രേഖപ്പെടുത്തി പലരും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു എഡിജിപിയുടെ പ്രതികരണം പുറത്ത് വന്നത്. ക്രൈം ബ്രാഞ്ച് മേധാവി ശ്രീജിത്തിനെ മാറ്റിയ നടപടിക്കെതിരെ സിപിഐ നേതാവ് ആനി രാജ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചിരുന്നു. ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയ നടപടി നിരാശാജനകമാണ്. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. കോടതി പോലും ഈ കേസ് ഗൗരവമായി കാണുന്നില്ലെന്നും ആനി രാജ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറവൂര്‍ വടക്കേകര സ്‌റ്റേഷനിലെ പോലീസുകാരനെ കാണാതായതായി പരാതി  (1 hour ago)

സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ  (1 hour ago)

പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണമെന്ന് ജോയ് കെ മാത്യു  (1 hour ago)

പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്  (1 hour ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (2 hours ago)

സി.ജെ.പി സമരം നിര്‍ത്തി, രാഹല്‍ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ച്' പരിപാടി തുടരും  (2 hours ago)

മൂന്നാം ക്ലാസുകാരിക്ക് സഹായഹസ്തവുമായി ബോചെ  (2 hours ago)

തൊഴിലിലും സാമ്പത്തികത്തിലും അപ്രതീക്ഷിത കുതിച്ചുചാട്ടം നടത്തുന്ന രാശിക്കാർ!  (3 hours ago)

ഇന്ത്യയുടെ ഇഷ സിങ്ങിന് സ്വർണം; രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കറിന് വെങ്കലം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്  (4 hours ago)

എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....  (4 hours ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  (4 hours ago)

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു  (5 hours ago)

ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, നിഫ്റ്റി 24,000ലേക്ക്  (5 hours ago)

Malayali Vartha Recommends